Looking for our company website?  
വനിതാ കർഷക
Kerala
06 Sep 19, 05:01 PM

ഒന്നും അസാധ്യമല്ലെന്ന് പൂങ്കുടി പറയുന്നു തമിഴ് നാട്ടിൽ നിന്നുള്ള പൂങ്കുടി കൃഷിയിലേയും വ്യക്തിജീവിതത്തിലേയും എല്ലാ പ്രതിസന്ധികളെയും തോൽപ്പിക്കുന്ന കഠിനാധ്വാനിയായ ഒരു സ്ത്രീയാണ്. തൻറെ ജീവിതത്തിലെ 25 വർഷങ്ങൾ അവർ കൃഷിക്കായും ഒപ്പം രണ്ട് മക്കളെ നോക്കുന്നതിനായും മാറ്റിവെച്ചു. അവരുടെ ജീവിതകഥ കേൾക്കാം. കൃഷിയിലെ താങ്കളുടെ യാത്രയെക്കുറിച്ച് ഞങ്ങളോട് പറയാമോ? എനിക്ക് 5 ഏക്കർ സ്ഥലമുണ്ട്, അതിൽ ഞാൻ കപ്പ, കരിമ്പ്, അരിച്ചോളം എന്നിവ കൃഷി ചെയ്യുന്നു. കപ്പയും കരിമ്പും ഞാൻ വ്യാപാരാവശ്യത്തിനാണ് വളർത്തുന്നത്. മൃഗപരിപാലനത്തിലും താൽപര്യമുള്ളതിനാൽ കന്നുകാലികളെയും വളർത്തുന്നു. അരിച്ചോളം വളർത്തുന്നത് കന്നുകാലികളുടെ തീറ്റയ്ക്കായാണ്. എന്താണ് കൃഷിയിലേക്കിറങ്ങാൻ താങ്കളെ പ്രേരിപ്പിച്ചത്? വിവാഹം കഴിഞ്ഞ് അധികകാലം കഴിയുന്നതിന് മുമ്പ് തന്നെ എൻറെ ഭർത്താവ് മരിച്ചു. അപ്പോഴേക്കും എനിക്ക് രണ്ട് കുട്ടികളായിരുന്നു, അവർക്ക് നല്ലൊരു ജീവിതം നൽകണമെന്ന് ഞാൻ ആഗ്രഹിച്ചു. അതാണ് എന്നെ കൃഷിയിലേക്കിറങ്ങാൻ പ്രേരിപ്പിച്ചത്. എനിക്ക് ആരുടെയും പിന്തുണയൊന്നുമില്ലാത്തതിനാൽ, ഞാൻ എല്ലാം തനിയെ ചെയ്ത് തുടങ്ങി. കാർഷിക ഉപദേശങ്ങൾക്ക് ആരെയാണ് സമീപിക്കാറ്? എൻറെ അച്ഛൻ ഒരു കർഷകനാണ്, അദ്ദേഹം എൻറെ എറ്റവും വലിയ താങ്ങായിമാറി. കൃഷിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഞാൻ അദ്ദേഹത്തിൻറെ ഉപദേശം തേടാറുണ്ട്. കീടനാശിനി, കുമിൾനാശിനി, വളങ്ങൾ എന്നിവ ഏതൊക്കെ വിളയുടെ വിവിധ ഘട്ടങ്ങളിൽ ഉപയോഗിക്കണമെന്ന് അദ്ദേഹം എന്നോട് പറയും. എങ്ങനെയാണ് താങ്കൾ വീട്ടിലെയും കൃഷിയിടത്തിലെയും ജോലികൾ ഒറ്റയ്ക്ക് നോക്കുന്നത്? ഞാൻ രാവിലെ 5 മണിക്ക് എഴുന്നേറ്റ് ദിനചര്യകളെല്ലാം ചെയ്യും, പാൽ കറക്കും. അതിന് ശേഷം കൃഷിയിടത്തിൽ ജോലി ചെയ്ത് തുടങ്ങും. എനിക്ക് എൻറെ അച്ഛൻറെ പിന്തുണയുണ്ട്, അദ്ദേഹം എന്നെ സാധനങ്ങൾ വാങ്ങാൻ സഹായിക്കും. എന്തൊക്കെയായാലും, അദ്ദേഹമില്ലാത്തപ്പോൾ, ഞാൻ എല്ലാ കാര്യങ്ങളും തനിയെ ചെയ്തു തുടങ്ങി ഒപ്പം ഇപ്പോൾ ഇടയ്ക്ക് സാധനങ്ങൾ വാങ്ങാനായി തനിയെ ചന്തയിലും പോകുന്നു. വനിതാ കർഷകർക്ക് എന്തൊക്കെ നിർദേശങ്ങളാണ് താങ്കൾക്ക് നൽകാനുള്ളത്? വനിതാ കർഷകർക്ക് മാത്രമല്ല, കർഷക സമൂഹത്തിന് മുഴുവൻ, എല്ലാവരോടുമായി എനിക്ക് പറയാനുള്ളത് ഒന്നും അസാധ്യമല്ല എന്നാണ്. എന്ത് സാഹചര്യമായാലും, പ്രതീക്ഷ കൈവിടരുത്. നിങ്ങൾക്ക് എന്തെങ്കിലും വേണമെന്നുണ്ടെങ്കിൽ അതിനുവേണ്ടി, വിജയിക്കും വരെ കഠിനാധ്വാനം ചെയ്യുക. ഈ അഭിമുഖം ലൈക്കും ഷെയറും ചെയ്യൂ. നിങ്ങൾക്ക് ചുറ്റും വനിതാ കർഷകരുണ്ടെങ്കിൽ, തങ്ങളുടെ പ്രചോദനകരമായ കഥ പങ്കുവെയ്ക്കാൻ അവരെ പ്രോത്സാഹിപ്പിക്കൂ. ജയ് കിസാൻ!

3
0
0
0
ਟਿੱਪਣੀਆਂ (0)