Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
18 Mar 19, 10:00 AM
ഉപദേശക ലേഖനംഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
ഊർജനഷ്ടമില്ലാത്ത ശീത അറ: ശീതസംഭരണ കേന്ദ്രങ്ങൾക്ക് ചെലവ് കുറഞ്ഞ ബദൽ
ഊർജനഷ്ടമില്ലാത്ത ശീത അറ അഥവാ സീറോ എനർജി കൂൾ ചേമ്പർ എന്നത് പരിസ്ഥിതി സൌഹൃദവും അവിദഗ്ധരായ സാധാരണക്കാർക്ക് എളുപ്പത്തിൽ നിർമ്മിക്കാവുന്നതുമാണ്.
ആമുഖം • വിളവെടുപ്പിന് ശേഷം ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും സൂക്ഷിക്കാനായാണ് ഇത് ഉപയോഗിക്കുന്നത്. • വിളവെടുപ്പിന് ശേഷം ലഭിക്കുന്ന പഴങ്ങളിലെയും പച്ചക്കറികളിലെയും പോഷകഘടകങ്ങൾ നിലനിർത്തുന്നതിന് സഹായിക്കുന്നു. • യന്ത്ര, വൈദ്യുത ഊർജങ്ങൾ ആവശ്യമില്ല. • ശീതീകരിച്ച് സൂക്ഷിക്കുന്നത് പഴങ്ങളുടെയും പച്ചക്കറികളുടെയും ആയുസ്സ് നീട്ടുന്നു. • മലിനീകരണമില്ലാത്ത പരിസ്ഥിതി സൌഹൃദമായ സംഭരണമാർഗ്ഗം • വിദഗ്ധരല്ലാത്തവർക്കും എളുപ്പത്തിൽ നിർമ്മിക്കാം. ഊർജനഷ്ടമില്ലാത്ത ശീത അറ എങ്ങിനെ നിർമ്മിക്കാം? സ്ഥലത്തിൻറെ തിരഞ്ഞെടുപ്പ് • തണുപ്പുള്ളതും തണലുള്ളതുമായ സ്ഥലമായിരിക്കണം. • ശരിയായ ജലനിർഗ്ഗമനസംവിധാനം (ഡ്രെയിനേജ്) ഉള്ള സ്ഥലമാവണം. • ജലസംഭരണിക്ക് അടുത്തായിരിക്കണം. ആവശ്യമായ സാധനങ്ങൾ • ഇഷ്ടികകൾ • മണൽ • മുള • ചാക്ക് സഞ്ചികൾ • വൈക്കോൽ നിർമ്മാണം • ഇഷ്ടികകൊണ്ട് തറയുണ്ടാക്കുക (165*155 സെ.മി) • 70 സെ.മി ഉയരത്തിൽ, ഇടയിൽ 7.5 സെ.മി അകലം വരുന്ന വിധത്തിൽ ഇരട്ടച്ചുമരുകൾ പണിയുക. • മുള, വൈക്കോൽ, ഉണങ്ങിയ പുല്ല് എന്നിവകൊണ്ട് ഇത് മൂടുന്നതരത്തിൽ ഒരു ഫ്രെയിം നിർമ്മിക്കുക. അല്ലെങ്കിൽ മരം കൊണ്ട് ഒരു ആവരണം ഉണ്ടാക്കുക. • പുല്ലുമേഞ്ഞ മേൽക്കൂര ഈ അറയ്ക്ക് മുകളിൽ മൂടുക. പ്രവർത്തനം • അറയിലെ മണൽ, ഇഷ്ടിക, മേൽക്കൂര എന്നിവ തണുപ്പിച്ച് നിർത്തണം. • രാവിലെയും വൈകുന്നേരവും ഓരോ തവണ നിർബന്ധമായും നനയ്ക്കണം. • കൈകാര്യം ചെയ്യുമ്പോഴുണ്ടാകാവുന്ന തകരാറുകൾ ഒഴിവാക്കാൻ പഴങ്ങളും പച്ചക്കറികളും ദ്വാരങ്ങളുള്ള പ്ലാസ്റ്റിക് കൊട്ടകളിൽ സൂക്ഷിക്കണം. മുൻകരുതലുകൾ • മുകൾ രോഗങ്ങൾ വരാതിരിക്കാനായി സൂക്ഷിച്ചിരിക്കുന്ന സാധനങ്ങളിൽ വെള്ളം വീഴുന്നത് തടയുക. • മണലിൽ ജൈവ വസ്തുക്കളോ, കളിമണ്ണ് പോലുള്ളവയോ ഉണ്ടാകാൻ പാടില്ല. • അറ വൃത്തിയായി സൂക്ഷിക്കണം • ഒഴിഞ്ഞ അറ അംഗീകരമുള്ള കുമിൾനാശിനിയോ കീടനാശിനിയോ ഉപയോഗിച്ച് പരിചരിച്ചിരിക്കണം. • ഈ രാസവസ്തുക്കൾ ഉപയോഗിക്കുന്നതിന് മുമ്പ് സൂക്ഷിച്ചിരിക്കുന്ന വസ്തുക്കളെല്ലാം അറയിൽ നിന്ന് മാറ്റാൻ പ്രത്യേകം ശ്രദ്ധിക്കണം. അവലംബം: ഐഎംഒടി അഗ്രി ഫോം ലിങ്ക്ഡിൻ സ്ലൈഡ് ഷെയർ: ഗരിമ. ടി. ജിബി പന്ത് യൂണിവേഴ്സിറ്റി വിദ്യാർത്ഥി, ഉത്തരാഖണ്ഡ് ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
272
0