Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
26 May 19, 06:00 PM
കന്നുകാലി വളർത്തൽവെറ്റിനറി സയൻസ് സെൻറർ, ആനന്ദ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി
പ്രസവിക്കുന്നതിന് മുമ്പുള്ള സമയത്ത് മൃഗങ്ങൾക്ക് ശരിയായ പരിചരണം
എന്തുകൊണ്ടാണ് പ്രസവത്തിനുമുമ്പുള്ള സമയത്ത് നമ്മൾ ശ്രദ്ധകൊടുക്കേണ്ടത്? പാൽ കറക്കുന്ന മൃഗങ്ങൾക്ക്, പശുക്കൾ, എരുമ തുടങ്ങിയവയ്ക്ക് എല്ലാ 13 മുതൽ 14 വരെ മാസങ്ങൾ കൂടുമ്പോഴും പ്രസവിക്കാൻ കഴിയണം, ഒപ്പം ആരോഗ്യമുള്ള കിടാവുകൾ ജനിക്കുകയും വേണം. ഇതിനായി, പ്രസവകാലത്തിന് 3-4 മാസത്തിന് ശേഷം മൃഗങ്ങൾക്ക് ചൂട് വരികയും 1-2 മാസത്തിനകം ഗർഭധാരണം നടക്കുകയും വേണം. പ്രസവത്തിന് മുമ്പുള്ള അവസാന മൂന്ന് മാസം 1. മൃഗം കുറേയധികം സമയം വെള്ളത്തിൽ കിടക്കരുത്. അല്ലെങ്കിൽ കയറ്റത്തിലൂടെയും കുന്നിൻ പ്രദേശങ്ങളിലൂടെയും നടക്കരുത്, ഇത് ശ്രദ്ധിക്കേണ്ടത് ഏറെ പ്രധാനമാണ് കാരണം ഭ്രൂണത്തിൻറ ചലനം പ്രത്യുത്പാദന പാളിയേയോ ഗർഭപാത്രത്തേയോ തകരാറിലാക്കാൻ സാധ്യതയുണ്ട്. ഇത് ചിലപ്പോൾ പ്രസവത്തിലെ ബുദ്ധിമുട്ടുകൾക്കോ അമ്മ മൃഗത്തിൻറെയും ഭ്രൂണത്തിൻറെയും മരണത്തിനോ കാരണമായേക്കാം. 2. മൃഗത്തിൻറെ തടി കൂടുന്ന തരത്തിലുള്ള ഭക്ഷണം നൽകരുത്. 3. മുൻകൂട്ടി സങ്കോചം ഉണ്ടാകുകയാണെങ്കിൽ (പ്രൊളാപ്സ് - പ്രസവത്തിന് മുമ്പ് ഗർഭപാത്രത്തിന് സമീപമുള്ള അവയവങ്ങൾക്കുണ്ടാകുന്ന ചലനം) , മൃഗത്തെ ഉടൻ തന്നെ ഒരു ഡോക്ടറുടെ അടുത്തേക്ക് എത്തിക്കേണ്ടതോ, മൃഗഡോക്ടറുടെ നിർദേശത്തിനനുസരിച്ച് പ്രവർത്തിക്കേണ്ടതാണ്. 4. ഒരു മൃഗത്തിന് നേരത്തേ പ്രീ-പാർട്ടം പ്രൊളാപ്സ് ഉണ്ടായിട്ടുണ്ടെങ്കിൽ അതിനെ മുൻകാലുകൾ ചരിഞ്ഞു നിൽക്കുന്ന വിധത്തിൽ കെട്ടിയിടുക.
5. പശുക്കളുടെയും എരുമകളുടെയും ഗർഭകാലത്തിൻറെ അവസാനത്തെ മൂന്ന് മാസം ഗുരുതരമാണ്. മൃഗത്തിന് അതിൻറെ സ്വന്തം കാര്യവും വളരുന്ന ഭ്രൂണത്തിനെയും ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാൽ, ഈ സമയത്ത്, അതിന് പോഷക സമൃദ്ധമായ ആഹാരം വേണ്ട അളവിൽ ആവശ്യമാണ് (പോഷകങ്ങൾ, പച്ചയും വരണ്ടതുമായ തീറ്റ ഉപ്പ് ചേർത്തത്) , തൊഴുത്ത് ശരിയായി വൃത്തിയാക്കുകയും മൃഗത്തിന് പ്രത്യേക പരിചരണം നൽകുകയും വേണം. അവലംബം: വെറ്റിനറി സയൻസ് സെൻറർ, ആനന്ദ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
759
16