Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
11 Jul 19, 10:00 AM
ഗുരു ഗ്യാൻഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
കരിമ്പ് വിളയിലെ വെള്ളീച്ചയുടെ നിയന്ത്രണം
വെള്ളം കയറുന്നതും നൈട്രജൻ കൂടുതലായി ഉപയോഗിക്കുന്നതും ഗുരുതരമായ വെള്ളീച്ച ആക്രമണത്തിന് കാരണമായേക്കാം. വേനലിലെ വരൾച്ചയും മൺസൂൺ കാലത്ത് മഴ മാറിനിൽക്കുന്ന സാഹചര്യവും ഈ കീടത്തിൻറെ സാന്നിധ്യം വർധിപ്പിച്ചേക്കാം. വലിയ ഇലകളുള്ള കാർഷിക ഇനങ്ങൾക്കാണ് ഈ കീടം കൂടുതൽ ഭീഷണിയാകുന്നത്. വെള്ളീച്ചയുടെ ഉപദ്രവം കരിമ്പിൻറെ വളർച്ച വൈകിക്കുകയും പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. 80% ഇലകളിൽ കീടബാധയുണ്ടെങ്കിൽ കരിമ്പിൻറെ വിളവ് 23.4% കുറയുകയും, സൂക്രോസ് നഷ്ടം 2.9% ഉണ്ടാകുകയും ചെയ്യുന്നു. കരിമ്പിലെ വെള്ളീച്ചകളെ നിയന്ത്രിക്കുന്നതിന് താഴെപ്പറയുന്ന ഏകീകൃത മാർഗങ്ങൾ പിന്തുടരൂ ഏകീകൃത നിയന്ത്രണം: ● ഏറെക്കാലം വെള്ളം കെട്ടിക്കിടന്നിടത്ത് കൃഷി ചെയ്യരുത്. തോട്ടത്തിലെ വെള്ളം വാർന്നുപോകുന്നതിന് അനുയോജ്യമായ മാർഗം സ്വീകരിക്കുക. ● ഉപ്പ് രസമുള്ള മണ്ണിലെ കൃഷിയിലാണ് വെള്ളീച്ചകളെ കൂടുതലായി കാണുക. ● വളരെയധികം കീടബാധയുണ്ടെങ്കിൽ റാറ്റൂണിംഗ് രീതിയിലുള്ള (താഴെ നിന്ന് വീണ്ടും മുളച്ചുവരുന്ന) തരം ഇനങ്ങൾ കൃഷി ചെയ്യരുത്. ● നിർദേശിച്ച അളവിൽ ഫോസ്ഫറസ്, നൈട്രജൻ വളങ്ങൾ ഇടുക. ● കരിമ്പ് തോട്ടത്തിൽ മിത്രകീടങ്ങളെ തുറന്നുവിട്ടിരിക്കുമ്പോൾ കീടനാശിനികൾ പ്രയോഗിക്കരുത്. ● കൂടുതൽ കീടബാധയുണ്ടെങ്കിൽ, അസഫേറ്റ് 75 എസ് പി 10 ഗ്രാം അല്ലെങ്കിൽ ട്രിയസോഫോസ് 40 ഇസി 20 മില്ലി അല്ലെങ്കിൽ ക്വിനാൽഫോസ് 25 ഇസി 20 മില്ലി , 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക.
ഡോ. ടി.എം. ഭർപോഡ മുൻ എൻഡോമോളജി പ്രൊഫസർ ബി.എ. കോളേജ് ഓഫ് അഗ്രികൾച്ചർ, ആനന്ദ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ആനന്ദ് – 388110 (ഗുജറാത്ത്, ഇന്ത്യ) ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
111
3