Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
21 Jun 19, 11:00 AM
ഉപദേശക ലേഖനംഅപ്നി ഖേതി
പരുത്തി വിളയിലെ കള നിയന്ത്രണം
വലിയ പ്രദേശത്ത് പരന്നുകിടക്കുന്ന വിളയായതിനാൽ കളകൾ വലിയ ഭീഷണിയാണ് ഉയർത്തുന്നത്. നല്ല വിളവിന് നടുന്നത് മുതൽ കളരഹിതമായ 50-60 ദിവസങ്ങൾ വരെ അത്യാവശ്യമാണ്, ഇതില്ലെങ്കിൽ വിളവിൽ 60%-80% കുറവ് ഉണ്ടായേക്കാം. ഫലപ്രദമായ കളനിയന്ത്രണത്തിന് മനുഷ്യാധ്വാനം കൊണ്ടും യന്ത്രം ഉപയോഗിച്ചും രാസവസ്തുക്കൾ ഉപയോഗിച്ചുമുള്ള കള നിയന്ത്രണം അത്യാവശ്യമാണ്. നട്ടുകഴിഞ്ഞ് ആദ്യത്തെ 5-6 ആഴ്ചകൾക്ക് ശേഷമോ അല്ലെങ്കിൽ ആദ്യത്തെ ജലസേചനത്തിന് മുമ്പോ മനുഷ്യാധ്വാനം ഉപയോഗിച്ച് കളപറിക്കാം. ഓരോ തവണ വെള്ളം നനച്ച് കഴിയുമ്പോഴും, ബാക്കിയുള്ള കളകൾ പറിയ്ക്കാം. പരുത്തിത്തോട്ടത്തിന് ചുറ്റും കോൺഗ്രസ് പച്ചച്ചെടികൾ വളരാൻ ഒരിക്കലും അനുവദിക്കരുത്, അവ മീലി മൂട്ട ബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കും. നട്ടതിന് ശേഷമുള്ള കളകളെ അവ മുളയ്ക്കുന്നതിന് മുമ്പ് തന്നെ നിയന്ത്രിക്കുന്നതിനായി പെൻഡിമെഥാലിൻ 25-33 മില്ലി / 10 ലിറ്റർ വെള്ളത്തിന് എന്ന അളവിൽ എടുത്ത് തളിക്കുക. പാരക്വാറ്റ് (ഗ്രാമോക്സീൻ) 24% ഡബ്ളിയുസി ഏക്കറിന് 500 മില്ലി, അല്ലെങ്കിൽ ഗ്ലൈഫോസേറ്റ് ഏക്കറിന് 1 ലിറ്റർ/100 ലിറ്റർ വെള്ളത്തിന് എന്ന അളവിൽ നട്ടതിന് 6 മുതൽ 8 വരെ ആഴ്ചകൾക്ക് ശേഷം വിള 40-45 സെമി ഉയരത്തിലാകുമ്പോൾ പ്രയോഗിക്കുക. 2,4-ഡി കളനാശിനിയോട് വിള പെട്ടെന്ന് പ്രതികൂലമായി പ്രതികരിക്കും. അതിൻറെ ബാഷ്പം, തൊട്ടടുത്ത തോട്ടത്തിൽ തളിച്ചാൽ പോലും, പരുത്തിക്ക് വലിയ തകരാർ ഉണ്ടാക്കിയേക്കാം. കളനാശിനിയുടെ പ്രയോഗം രാവിലെ സമയത്തോ വൈകുന്നേരങ്ങളിലോ വേണം നടത്താൻ. സ്രോതസ്സ്: അപ്നി ഖേതി
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
67
0