Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
28 Jun 19, 11:00 AM
ഉപദേശക ലേഖനംഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
മൂല്യവർദ്ധിതവും പ്രശസ്തവുമായ വാഴപ്പഴഇനം: ഗ്രാൻഡ് 9
ആമുഖം: ● വാഴപ്പഴം പൊട്ടാസ്യവും ഫൈബറും കൊണ്ട് സമ്പുഷ്ടമാണ്. ● ഇത് ആസ്ത്മ, കാൻസർ, ഉയർന്ന രക്ത സമ്മർദ്ദം, പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങൾ, ദഹനപ്രശ്നങ്ങൾ എന്നിവയെ തടയുന്നു. ● വാഴക്കുലകൾ അന്തരീക്ഷ താപനിലയിൽ പഴുപ്പിക്കുക, ആരോഗ്യകരമായ പ്രഭാതഭക്ഷണത്തിനായി ഇവയെ ഭക്ഷ്യധാന്യങ്ങളോടൊപ്പം ചേർക്കുക. ഗ്രാൻഡ് നയൻ (ജി-9): ഇത് ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും അറിയപ്പെടുന്നതും ഉപയോഗിക്കുന്നതുമായ ഇനമാണ്. പ്രത്യേകതകൾ: ● ഓരോ കുലയിലും 10 മുതൽ 12 കൈകൾ വരെയുണ്ടാകും. ഒരു കുലയിൽ 175 മുതൽ 225 പഴങ്ങൾ വരെയുണ്ടാകും ● ഗ്രാൻറ് നയൻ എന്ന വാഴപ്പഴയിനം മധുരമുള്ളതാണ്, പഴങ്ങളുടെ ഗുണനിലവാരവും മികച്ചതാണ് ● കൂടുതൽ വിളവ് (സാധാരണയായി ചെടിക്ക് 30 കിഗ്രാം വീതം) ● നീളമുള്ളതും ദീർഘവൃത്താകൃതിയിലുള്ളതുമായ പഴം, വളവ് കുറവ് ● പഴുത്ത് കഴിഞ്ഞ് കടുത്ത മഞ്ഞനിറം ● പുതിയതും സംസ്കരിച്ചതുമായ പഴങ്ങൾ അന്താരാഷ്ട്ര തലത്തിൽ സ്വീകരിക്കും ● തൊലിയുരിയുന്നതിന് പൾപ്പ് പ്രൊസസിംഗ് ആണ് കൂടുതൽ അനുയോജ്യം
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
426
15