Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
06 Jul 19, 06:00 PM
ജൈവ കൃഷിഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
ജൈവ വളമെന്ന രീതിയിൽ ട്രൈക്കോഡെർമ വിറിഡേയുടെ ഉപയോഗങ്ങൾ
ആമുഖം: ഈ സീസണിൻറെ തുടക്കത്തിൽ, ഇന്ത്യയിൽ എല്ലായിടത്തും പച്ചക്കറി നടുന്നത് കാണാൻ കഴിയും. മണ്ണിലൂടെ രോഗങ്ങൾ പടരുന്നത് നിയന്ത്രിക്കുന്നതിനായി തൈകൾക്കായി മണ്ണിൽ രാസ കുമിൾനാശിനികൾ ഉപയോഗിക്കേണ്ട ആവശ്യമില്ല. കൂടാതെ, ദീർഘകാലാടിസ്ഥാനത്തിൽ രാസ കുമിൾനാശിനികൾ മണ്ണിലെ സൂക്ഷ്മജീവികളുടെ പ്രവർത്തനത്തെയും ബാധിക്കുന്നു. ഇതുമാത്രമല്ല, കാലാവസ്ഥയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റം, വിള രീതി, രാസവളങ്ങളുടെ വർധിച്ച ഉപയോഗം, കുമിൾനാശിനികൾ എന്നിവകൊണ്ട് മണ്ണിലെ ഉപയോഗകാരികളായ സൂക്ഷ്മജീവികൾ ദിനംപ്രതി കുറഞ്ഞുവരികയാണ്. ജൈവകൃഷി ഇതിനുള്ളൊരു ഉത്തരമാണ് ഒപ്പം ട്രൈക്കോഡെർമ ജൈവവളം ജൈവ മാർഗത്തിൽ പരക്കെ ഉപയോഗിച്ചുവരുന്നു. വിപണിയിൽ പൊടി രൂപത്തിലും ദ്രാവക രൂപത്തിലും ലഭിക്കുന്ന ഒരു ജൈവവളം, ജീവാണു കുമിൾനാശിനി ആണ് ട്രൈക്കോഡെർമ. ഈ ലഭ്യമായ രൂപവൽക്കരണങ്ങൾ വിളകളിലെ ഏകീകൃത രോഗനിയന്ത്രണത്തിനും വിത്ത് പരിചരണത്തിനും ജൈവാവശിഷ്ടങ്ങളായും ജൈവ വളങ്ങളായും, ചളിയിലും തുള്ളിനനയിലും ഉപയോഗിക്കാം. താഴെപ്പറയുന്നവ വിവിധ വിളകളുടെ വളർച്ച ഘട്ടത്തിൽ ട്രൈക്കോഡെർമ വിറിഡേ ഉപയോഗിക്കുന്നതുകൊണ്ട് ഉപയോഗങ്ങളാണ്:- 1) ട്രൈക്കോഡെർമ ദ്രാവക രൂപത്തിലും പൊടിയായും ഒരുപോലെ തയാറാക്കുന്നുണ്ട്. മണ്ണിൽ പ്രയോഗിക്കുന്നതിന് കൂടുതൽ പൊടിരൂപത്തിലുള്ള ഉല്പന്നങ്ങൾ ഉപയോഗിച്ചുവരുന്നു, ദ്രാവകരൂപത്തിലുള്ളത് തുള്ളിനനയിലൂടെയാണ് പ്രയോഗിക്കുന്നത്. വിത്ത് തടത്തിൽ നിന്ന് പാടത്തേക്ക് തൈകൾ മാറ്റിനടുന്നതിന്, വേരുകൾ നിർബന്ധമായും ട്രൈക്കോഡെർമ വിറിഡേയിൽ മുക്കിയിരിക്കണം. 2) 1 കിഗ്രാം വിത്തുകളുടെ പരിചരണത്തിന്, 5 ഗ്രാം ട്രൈക്കോഡെർമ പൊടി ഉപയോഗിക്കുന്നു. മാതളനാരകച്ചെടിക്കായി തോട്ടത്തിലെ ജൈവാവശിഷ്ടങ്ങൾക്കൊപ്പം 50 മുതൽ 100 ഗ്രാം വരെ ട്രൈക്കോഡെർമ പൊടി നൽകുക. 3) നഴ്സറിയിൽ വളർത്തിയ തടങ്ങൾ ഒരുക്കുന്നതിന്, സ്ക്വയർ മീറ്റർ വിസ്തൃതിക്ക് 10 മുതൽ 15 ഗ്രാം വരെ ട്രോക്കോഡെർമ പൊടി ഉപയോഗിക്കണം. മണ്ണിരകമ്പോസ്റ്റ് ഉപയോഗിക്കുമ്പോൾ, ട്രൈക്കോഡെർമ പൊടി അതിൽ കലർത്തുക. 4) മണ്ണിലെ ട്രൈക്കോഡെർമ വളർച്ച ഈർപ്പത്തിൻറെ ലഭ്യതയനുസരിച്ചിരിക്കും. ഈർപ്പം കൂടുന്നതിനനുസരിച്ച്, വളർച്ചയും കൂടും. മണ്ണിൻറെ പിഎച്ച് മൂല്യം 6.5നും 7.5നും ഇടയിലാണാങ്കിൽ അതിൽ ട്രൈക്കോഡെർമ പൊടി കലർത്തുക. 5) ട്രൈക്കോഡെർമ പൊടി ഉള്ളിയിലെ വൈറ്റ് റോട്ട്, ബൾബ് റോട്ട് തുടങ്ങിയ രോഗങ്ങൾ നിയന്ത്രിക്കുന്നതിന് കൃഷിയിടത്തിൽ നടുന്നതിന് മുമ്പായി ഉപയോഗിക്കാം. ഉള്ളിയുടെ ഫലപ്രദമായ വിളവിന് 2 കിഗ്രാം ട്രൈക്കോഡെർമ പൊടി കൃഷിയിടത്തിലേക്ക് 100 കിഗ്രാം ഫാംയാർഡ് മാന്യുറിനൊപ്പം ചേർക്കുക. 6) നഴ്സറിയിൽ, ട്രൈക്കോഡെർമ എല്ലാത്തരം പച്ചക്കറികളിലെയും വാട്ട രോഗങ്ങളുടെ നിയന്ത്രണത്തിന് സഹായകരമാണ്. പച്ചക്കറികൾ കൃഷിയിടത്തിലേക്ക് മാറ്റി നട്ടതിന് ശേഷം, വാട്ടം നടയുന്നതിനും രോഗത്തെ ഈർപ്പം ഉപയോഗിച്ച് മാറ്റുന്നതിനുമായി നനച്ചുകുതിർക്കാം. 7) ട്രൈക്കോർഡെർമയുടെ ഫലം ഉറപ്പുവരുത്തുന്നതിനായി, ഇത് പ്രയോഗിക്കുന്നതിന് 15 ദിവസം മുമ്പോ, ശേഷമോ മറ്റൊരു രാസകീടനാശിനികയും ഉപയോഗിക്കാതിരിക്കാം. ട്രൈക്കോഡെർമ തളിക്കുന്നത് ഇലകളിലുണ്ടാകുന്ന രോഗങ്ങൾക്കും ഫലപ്രദമാണ്. എന്തൊക്കെയായാലും, ഫംഗൽ വളർച്ചയ്ക്ക് അനുയോജ്യമായ ഒരു അന്തരീക്ഷം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. സ്രോതസ്സ്: ശ്രീ. തുഷാർ ഉഗാലെ   അസിസ്റ്റൻറ് പ്രൊഫസർ (കെ.കെ വാഗ് കാർഷിക കോളേജ്, നാസിക്)
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
145
0