Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
16 Nov 19, 06:30 PM
ജൈവ കൃഷിഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
വിളയുടെ കരുത്തോടെയുള്ള വളർച്ചയ്ക്ക് മണ്ണിരക്കമ്പോസ്റ്റ് വളം ഉപയോഗിക്കുക!
കൂടുതൽ ഉത്പാദനത്തിനും വിളുടെ വർധിച്ച വളർച്ചയ്ക്കും ജൈവ വളങ്ങളുടെ ഉപയോഗം പ്രയോജനകരമാണ്. രാസവളങ്ങളുടെ ദോഷഫലങ്ങൾ ജൈവ വളങ്ങളുടെ പ്രയോജനങ്ങളും മനസിലാക്കിയാൽ, പൂർണ്ണമായും രാസവസ്തുക്കളടങ്ങിയ വളങ്ങളുടെ ആവശ്യമില്ലാതെ നമ്മുടെ കൃഷിയിടത്തിൽ തന്നെ ഉത്പാദിപ്പിക്കാവുന്ന ജൈവ വളങ്ങൾ നൽകേണ്ട സമയവുമായി. അതിനാൽ, ഇത് നമ്മുടെ തന്നെ കൃഷിയിടത്തിൽ തയാറാക്കിയ ജൈവവളം നൽകേണ്ട സമയമാണ്. മണ്ണിരക്കമ്പോസ്റ്റ് വളത്തിൻറെയും ചാണകത്തിൻറെയും പരമാവധി ഉപയോഗം ഇതുകൊണ്ട് ഉറപ്പാക്കാം. മണ്ണിരക്കമ്പോസ്റ്റ് വളം ഉപയോഗിക്കുന്നതിന് മുമ്പ് പരിശോധിക്കുക: • വിളകളുടെ അവശിഷ്ടങ്ങളിലെല്ലാം ചെറിയ മുട്ടയുടെ ആകൃതിയിലുള്ള അവശിഷ്ടം കാണുന്നു. • മണ്ണിരക്കമ്പോസ്റ്റ് വളത്തിൻറെ പിഎച്ച് മൂല്യം 7ന് ഇടയിലായിരിക്കണം. • മണ്ണിരക്കമ്പോസ്റ്റ് വളത്തിൻറെ മണം ഭൂർഗഭജലത്തിൻറേതുപോലെ ആയിരിക്കും. • വളത്തിൻറേത് കടുത്ത കറുപ്പ് നിറം ആണ്. നൈട്രജൻ: കാർബൺ അനുപാതം 15: 20.1 ആണ്. വളത്തിന് ഉപയോഗിച്ച് ജൈവ വസ്തുക്കൾക്ക് അനുസരിച്ച് മണ്ണിരവളത്തിലെ പോഷകങ്ങളുടെ അളവും വ്യത്യാസപ്പെടുന്നു. വളത്തിനായി, നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് അടങ്ങിയ ഉത്പന്നങ്ങൾ, ആ ഗ്രാന്യൂളുകളുടെ ഏതാണ്ട് ഇരട്ടി ചാണകം എന്നിവ എടുക്കാം. സാധാരണയായി, വിളകളുടെ അവശിഷ്ടങ്ങളിൽ നിന്നാണ് മണ്ണിര വളം വിഘടിച്ചുണ്ടാകാറ്. ഇതിൽ നൈട്രജൻ 1.85, ഫോസ്ഫറസ് 0.65 %, പൊട്ടാഷ് 1.30%, 35% മുതൽ 42% വരെ ജൈവ വസ്തുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇതിൻറെ ഫലമായി, വിളകളുടെ അവശിഷ്ടങ്ങളിൽ നിന്ന് തയ്യാറാക്കുന്ന മണ്ണിരവളം കരിമ്പ് കൃഷിക്കുപയോഗിക്കാവുന്ന മികച്ച ജൈവവളമാണ്, ഒരേക്കർ സ്ഥളത്തേക്ക് 5 ടൺ മണ്ണിരക്കമ്പോസ്റ്റ് വളം മതിയാകും. മണ്ണിരകളെക്കൊണ്ടുള്ള പ്രയോജനങ്ങൾ: • മണ്ണിൻറെ ഫലപുഷ്ടി വർധിപ്പിക്കുന്നു. • മണ്ണിൻറെ ഘടനയിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തുന്നു. • മണ്ണിരകളുടെ മൺകൂനകൾ കൊണ്ട്, വിളകളുടെ വേരിന് കേടുണ്ടാക്കാതെ ഫലപ്രദമായ ഉഴുതുമറിക്കൽ നടക്കുന്നു. • മണ്ണിലെ ശേഖരിച്ച് നിർത്താവുന്ന വെള്ളത്തിൻറെ അളവ് വർധിപ്പിക്കുന്നു. • ഇത് മണ്ണൊലിപ്പും മണ്ണിൽ നിന്നുള്ള ബാഷ്പീകരണവും കുറയ്ക്കുന്നു. • മണ്ണിലെ പിഎച്ച് അളവ് അനുയോജ്യമായി നിലനിർത്തുന്നു. • മണ്ണിര വളത്തിലെ ജൈവാംശം കൂടുതലാണ്, ഇത് നൈട്രജൻ, ഫോസ്ഫറശ്, പൊട്ടാഷ്, മറ്റ് സൂക്ഷ്മജീവികൾ എന്നിവ ലഭ്യമാക്കുന്നു. • മണ്ണിലെ പ്രയോജനകാരികളായ ബാക്ടീരിയകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകുന്നു. • കൃഷിയിടത്തിലെ കാർഷിക മാലിന്യങ്ങൾ ഫലപ്രദമായ നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കുന്നു. സ്രോതസ്സ്: അഗ്രോസ്റ്റാർ അഗ്രോണമി സെൻറർ ഓഫ് എക്സലൻസ്
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
200
0