AgroStar Krishi Gyaan
Pune, Maharashtra
03 Aug 19, 06:30 PM
ജൈവ കൃഷിഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
ഏകീകൃത കീടനിയന്ത്രണത്തിന് ഫിറമോൺ കെണികളുടെ ഉപയോഗം
കൃഷിയിടത്തിൽ ഫിറമോൺ കെണികൾ ഉപയോഗിക്കുമ്പോൾ, പെൺകീടത്തിൻറെ കൃത്രിമ ഗന്ധത്തിൽ ആകർഷിക്കപ്പെടുന്ന ആൺകീടത്തിനെ പിടികൂടാൻ കഴിയുന്നു. വിവിധ കീടങ്ങളുടെ ഗന്ധങ്ങൾ വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. ഇത്തരം കൃത്രിമ പ്രചോദകങ്ങൾ വാണിജ്യപരമായി പരീക്ഷണശാലകളിൽ നിർമ്മിക്കപ്പെടുന്നു. ഫിറമോൺ കെണികൾ പ്രവർത്തിക്കുന്ന വിധം: പെൺ പ്രലോഭനത്തിൽ വീണുപോകുന്ന ആൺകീടങ്ങൾ കെണിയിൽ കുടുങ്ങുന്നു. കെണിയുടെ ഘടനയനുസരിച്ച് ഒരിക്കൽ കുടുങ്ങിയ ആൺകീടത്തിന് രക്ഷപ്പെടാൻ സാധ്യമല്ല. ഫിറമോൺകെണിയിൽ വീഴുന്ന ആൺകീടം പെൺകീടവുമായി ഇണചേരുന്നത് തടയപ്പെടുകയും, അത് മുട്ടകളുണ്ടാകുന്നത് ഇല്ലാതാക്കുകയും ചെയ്യുന്നു. കീടനിയന്ത്രണത്തിലെ ഭാഗം: കീടങ്ങൾ ഭയപ്പെടുമ്പോൾ, ചാഴികളെ പിടികൂടുന്നതിന് ചൂരൽക്കെണികൾ സ്ഥാപിക്കേണ്ടത് അനിവാര്യമാണ്. വളരെയധികം ഫിറമോൺ കെണികൾ സ്ഥാപിക്കുന്നത് അത്രയുമധികം പുഴുക്കളെ പിടികൂടുന്നതിന് സഹായിക്കുകയും, അതുകൂടാതെ അവയുടെ പ്രത്യുത്പാദനം തടയുകയും ചെയ്യുന്നു. കീടനാശിനികളെക്കാൾ വളരെക്കുറവാണ് ഫിറമോൺകെണിക്കായുള്ള ചിലവ്. വർഷത്തിലുടനീളം ഉപയോഗിക്കാൻ കെണികൾ സൌകര്യപ്രദമാണ്, പ്രചോദകവസ്തു മാറ്റേണ്ട ആവശ്യം മാത്രമേയുള്ളൂ. ഫിറമോൺ കെണികൾ സ്ഥാപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ● വിളയിലെ കീടത്തിനനുസരിച്ച് പ്രചോദക വസ്തു തിരഞ്ഞെടുക്കുക ● കൂടുതൽ അളവിൽ പുഴുക്കളെ പിടികൂടാൻ ഹെക്ടറിന് 15 മുതൽ 20 വരെ കെണികൾ ഉപയോഗിക്കുക ● കെണിയിലെ പ്രചോദകവസ്തുക്കൾ 3-5 ദിവസം കൂടുമ്പോൾ മാറ്റിയിരിക്കണം ● കെണിയിൽ കുടുങ്ങുന്ന പുഴുക്കളെ കൃത്യമായി മാറ്റുകയും നശിപ്പിക്കുകയും വേണം സ്രോതസ്സ് ശ്രീ. തുഷാർ ഉഗാലെ, വിള സംരക്ഷണ വിദഗ്ധൻ
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
173
0