AgroStar Krishi Gyaan
Pune, Maharashtra
21 Mar 19, 10:00 AM
ഗുരു ഗ്യാൻഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
കീടങ്ങളെയും രോഗങ്ങളെയും അകറ്റാൻ ജൈവകീടനാശിനികൾ ഉപയോഗിക്കുക
സാധാരണയായി കീടങ്ങളെയും രോഗങ്ങളെയും നിയന്ത്രിക്കാൻ കർഷകർ രാസകീടനാശിനികളാണ് ഉപയോഗിക്കാറുള്ളത്. ചിലപ്പോൾ, അനാവശ്യമായി, കീടങ്ങളുടെ അളവ് നിർദിഷ്ട പരിധിയിലും (എക്ണോമിക് ത്രെഷോൾഡ് ലെവൽ - ഇടിഎൽ) താഴെയാണിങ്കിൽപ്പോലും കർഷകർ വിളകളിൽ രാസകീടനാശിനികൾ തളിക്കാറുണ്ട്. ഇത് വിപരീതഫലമുണ്ടാക്കുകയും മിത്രകീടങ്ങളെയും പരിസ്ഥിതിയെയും ഒരുപോലെ നശിപ്പിക്കുകയും ചെയ്യുന്നു. കീടബാധയും രോഗങ്ങളും കണ്ടുതുടങ്ങുമ്പോൾത്തന്നെ ജൈവ കീടനാശിനികൾ നിർബന്ധമായും ഉപയോഗിക്കേണ്ടതാണ്.
ഫംഗസുകളുടെയും ബാക്ടീരിയകളുടെയും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചില ജൈവ കീടനാശിനികളെക്കുറിച്ച് കൂടുതലായി പഠിച്ചറിയാം. 1. ട്രൈക്കോഡെർമ: ഫംഗസുകളെ അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന ഈ ജൈവകീടനാശിനി എള്ള്, ചെറുപയർ, ഉഴുന്ന്, തണ്ണിമത്തൻ, തൈക്കുമ്പളം, മറ്റ് പച്ചക്കറികൾ എന്നിവയിൽ രാസകീടനാശിനികൾ മൂലമുണ്ടാകുന്ന അപകടകരമായ വേര് ചീയൽ, തണ്ട് ചീയൽ, തുടങ്ങിയ രോഗങ്ങൾക്ക് ഫലപ്രദമായ പരിഹാരമാണ്. 2. ബവേറിയ ബാസിയാന: ചിത്രശലഭപ്പുഴുക്കൾ, പട്ടാളപ്പുഴു, നിശാശലഭത്തിൻറെ ലാർവയായ സെമിലൂപ്പർ, പുൽച്ചാടി തുടങ്ങിയവയേയും നീരൂറ്റിക്കുടിച്ച് വിളകൾക്ക് തകരാറുണ്ടാക്കുന്ന കീടങ്ങളെയും നിയന്ത്രിക്കാനാണ് ഫംഗസ് അടിസ്ഥാനമാക്കിത്തന്നെയുള്ള ഈ ജൈവകീടനാശിനി ഉപയോഗിക്കുന്നത്. 3. മെതാർഹിസിയം അനിസോപ്ലിയേ: ചിതൽ, ഇലപ്പേൻ, വൈറ്റ് ഗ്രബ് തുടങ്ങിയവയ്ക്കും മണ്ണിൽ കഴിയുന്ന വേരകളെയാകെ തകരാറിലാക്കുന്ന പ്രാണികൾക്കുമെതിരെ ഈ ഫംഗസ് അടിസ്ഥാനമാക്കിയ ജൈവകീടനാശിനി ഉപയോഗിക്കാം. 4. സ്യൂഡോണമസ് ഫ്ലോറൻസ്: ഈ ജൈവകീടനാശിനി ചെടിവിളകളിലെ മുകുൾ രോഗങ്ങൾക്കും (ഫംഗസ് രോഗങ്ങൾക്ക്) ബ്ലാക്ക് ഫംഗസ്, കരിമ്പിലെ ചുവന്ന പുള്ളി രോഗം, മറ്റ് മണ്ണിൽ നിന്നു വരുന്ന രോഗങ്ങൾ എന്നിവയ്ക്ക് ഫലപ്രദമാണ്. 5. പാസിലോമൈസസ്: ഫംഗസ് അടിസ്ഥാനമാക്കിയ ഈ ജൈവകീടനാശിനി ഉള്ളി-വെളുത്തുള്ളി എന്നിവയെ ബാധിക്കുന്ന നെമറ്റോഡ് ബാധമൂലമുള്ള രോഗങ്ങൾക്ക് - കിഴങ്ങ് വിളകൾ, മുളക്-വെള്ളരി-തണ്ണിമത്തൻ-തൈക്കുമ്പളം തുടങ്ങിയ പച്ചക്കറികളെയും മാതളനാരങ്ങയേയും വാഴപ്പഴത്തേയും - ഉപയോഗിക്കാം. 6. ബാസിലസ് തുറിങ്കിനെസിസ്: ബാക്ടീരയയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ ജൈവകീടനാശിനി ചെടികൾ നശിപ്പിക്കുന്ന ഏത് തരം പുഴുക്കൾക്കെതിരെയും പ്രയോഗിക്കാം. ഇവയെക്കൂടാതെ, വൈറസുകളെയും നെമറ്റോഡുകളെയും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജൈവ കീടനാശിനികളുമുണ്ട്. ഉപയോഗിക്കുന്ന വിധവും രീതികളും വ്യത്യസ്തമാണ്. നിർദേശിച്ച രീതികളും അളവുകളും കൂടി നമ്മൾ പിന്തുടരണം. ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
632
4