Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
22 Sep 19, 06:30 PM
കന്നുകാലി വളർത്തൽകാർഷിക, കർഷകക്ഷേമ മന്ത്രാലയം, ഭാരത സർക്കാർ
തവിടിലെ യൂറിയ പരിചരണം പോഷകഗുണം വർധിപ്പിക്കുന്നു
ആമുഖം: യൂറിയ ഉപയോഗിച്ച് തവിട് അല്ലെങ്കിൽ പുറന്തോട് പരിചരിക്കുന്നത് അതിൻറെ പോഷക പ്രാധാന്യവും പ്രോട്ടീൻ സാന്നിധ്യവും 9% വരെ വർധിപ്പിക്കുന്നതിന് സഹായിക്കുന്നു. യൂറിയ ഉപയോഗിച്ച് പരിചരിച്ച തീറ്റ നൽകുന്നതിലൂടെ കന്നുകാലികളുടെ ആഹാരഘടനയിലെ സാധാരണ തീറ്റയുടെ അളവ് 30% വരെ കുറയ്ക്കാം.
പരിചരണം: പരിചരണത്തിനായി 4 കിഗ്രാം യൂറിയ 40 ലിറ്റർ വെള്ളത്തിൽ അലിയിക്കുക. ഒരു ക്വിൻറൽ വൈക്കോൽ 3 മുതൽ 4 ഇഞ്ച് വരെ കനത്തിൽ നിലത്ത് വിതറുക. തയ്യാറാക്കിയ 40 ലിറ്റർ ലായിനി ഒരു സ്പ്രിംഗ്ളർ ഉപയോഗിച്ച് ഇതിലേക്ക് തളിക്കുക. തവിട് നന്നായി കാലുകൊണ്ട് ചവിട്ടുക. ഒരു ക്വിൻറൽ വൈക്കോൽ ഈ ചവിട്ടിയമർത്തിയതിന് മുകളിൽ വിതറുക. വീണ്ടും 4 കിഗ്രാം യൂറിയ 40 ലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കുക, അതിനെ ചവിട്ടിയമർത്തുക. ഇതുപോലെ 10 പാളികളായി 100 കിഗ്രാം വീതം വച്ച് ലായിനി തളിച്ച്, അവയെ ഓരോ തവണയും കാലുപയോഗിച്ച് അമർത്തുക. ഈ പരിചരിച്ച വൈക്കോൽ പ്ലാസ്റ്റിക്ക് ടർപോളിൻ ഉപയോഗിച്ച് മൂടി മണ്ണിനോട് ചേർന്ന അരികുകളിൽ മണ്ണിടുക. പിന്നീടുള്ള ഘട്ടത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന വാതകം പുറത്ത് പോകാതിരിക്കാനാണിത്. കുറഞ്ഞത് ഒരു ടൺ വൈക്കോലെങ്കിലും ഒരു സമയത്ത് പരിചരിച്ചിരിക്കണം. കല്ലുപാകിയ നിലമാണ് പരിചരണത്തിന് ഏറ്റവും അനുയോജ്യം, അടച്ചുറപ്പുള്ള മുറിയാകുന്നതും സൌകര്യമാണ്. വേനലിലെ 21 ദിവസങ്ങൾക്കും, തണുപ്പുകാലത്തെ അല്ലെങ്കിൽ മഴക്കാലത്തെ 26 ദിവസങ്ങൾക്കും ശേഷം ഈ പരിചരിച്ച വൈക്കോൽ എടുക്കുക. കന്നുകാലികൾക്ക് നൽകുന്നതിന് മുമ്പ് രൂപപ്പെട്ട വാതകം പോകാനായി ഇത് പുറത്ത് 10 മിനിറ്റ് വിതറിയിടണം. ആദ്യമാദ്യം, പരിചരിച്ച തീറ്റ ചെറിയ അളവിൽ വേണം കന്നുകാലികൾക്ക് നൽകാൻ. സ്രോതസ്സ്: കാർഷിക, കർഷകക്ഷേമ മന്ത്രാലയം, ഭാരത സർക്കാർ ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
369
0