Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
25 Jan 19, 11:00 AM
ദിവസത്തിലെ ടിപ്പ്അഗ്രോസ്റ്റാർ അഗ്രോണമി സെന്റർ ഓഫ് എക്സലൻസ്
ട്രൈക്കോഡെർമ (മിത്ര ഫംഗസ്)
വിളകൾക്ക് ഹാനികരമായ രോഗങ്ങൾ പരത്തുന്ന ഭൂമിക്കടിയിലുള്ള ശത്രു ഫംഗസുകളെ തുരത്താൻ ജൈവശാസ്ത്രപരമായ പ്രതിരോധം തീർക്കുന്ന ഒരു മിത്ര ഫംഗസ് ആണ് ട്രൈകോഡൈർമ. പരുത്തി, പയർവർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ, പച്ചക്കറികൾ തുടങ്ങിയ വിളകളെ ബാധിക്കുന്ന വേര്/തോൽ/കാണ്ഡാഗ്രം/ വരൾച്ച രോഗങ്ങളെ ഇത് തടയുന്നു. രോഗകാരികളായ ഫംഗസുകൾ മണ്ണിൽ പടരുന്നതും ഇത് തടയുന്നു. ട്രൈക്കോഡെർമ ദീർഘകാലം ഫലപ്രദവും, ഉപകാരപ്രദവും, ജൈവശാസ്ത്രപരമായി മൃഗങ്ങൾക്കും മനുഷ്യർക്കും സുരക്ഷിതവുമാണ്. ഇത് വിത്ത്/പ്രകൃത്യാലുള്ള വളങ്ങൾ എന്നിവയ്ക്കൊപ്പം കലർത്തിയാണ് വിത്ത് പരിചരണം/മണ്ണ് പരിചരണം നടത്തുന്നത്.
ഒരേക്കർ ഭൂമിയിലേക്ക് 1 കി.ഗ്രാം ട്രൈക്കോഡെർമ കൾച്ചർ 25 കി.ഗ്രാം പ്രകൃത്യായുള്ള ജൈവാവശിഷ്ടങ്ങളും യോജിപ്പിച്ച് ഉപയോഗിക്കുക. സംഭരണം: തണുപ്പും വായുസഞ്ചാരവുമുള്ള സ്ഥലത്ത് സൂക്ഷിക്കുക. ഉപയോഗ കാലാവധി: ഉണ്ടാക്കി 120 ദിവസത്തിനകം ഉപയോഗിക്കുക. മുന്നറിയിപ്പ്: ട്രൈക്കോഡെർമ ഉപയോഗിച്ചുള്ള പരിചരണത്തിന് മുമ്പോ ശേഷമോ വിത്തുകൾ രാസപരിചരണത്തിന് വിധേയമാക്കരുത്. അഗ്രോസ്റ്റാർ അഗ്രോണമി സെൻറർ ഓഫ് എക്സലൻസ്
0
0