AgroStar Krishi Gyaan
Pune, Maharashtra
12 Aug 19, 10:00 AM
ഉപദേശക ലേഖനംഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
തോട്ടവിളകളിലും പൂന്തോട്ടങ്ങളിലും കീടങ്ങളെ തടയാന് ട്രാപ് ക്രോപ് ഇക്കോസിസ്റ്റം സഹായിക്കുന്നു
ചെറിയ പ്രദേശത്തോ നാണ്യവിളയുടെ ചുറ്റുമോ നടുന്ന വിളയാണ് ട്രാപ് ക്രോപ് എന്ന് അറിയപ്പെടുന്നത്, പ്രധാന വിളയെ ആക്രമിക്കുന്ന കീടങ്ങള്ക്ക് ഇഷ്ടമുള്ള വിളകളാണ് ഇതിനായി തിരഞ്ഞെടുക്കാറ്. അധികമായി വരുമാനം നേടാനല്ല ഇവ നടുന്നത്. കീടങ്ങള് മുട്ടയിടാന്, പ്രധാന വിളയേക്കാള് ഇവയെ തിരഞ്ഞെടുക്കുന്നു. ട്രാപ് ക്രോപ്പുകള് വളര്ത്തിയും കീടങ്ങള്ക്ക് പ്രകൃതിയില്ത്തന്നെയുള്ള ശത്രുക്കളുടെ എണ്ണം വര്ധിപ്പിച്ചും വിളനാശം കുറയ്ക്കാനാകും. ട്രാപ് ക്രോപ്പിനെക്കുറിച്ചുള്ള വസ്തുതകള്: ● ക്യാബേജ് തോട്ടത്തില് ഓരോ 25 വരി കഴിയുമ്പോഴും കടുക് നടാം. ക്യാബേജിനെ ആക്രമിക്കുന്ന ഡയമണ്ട്ബാക്ക് മോത്ത് എന്ന കീടം മുട്ടയിടാന് കൂടുതല് ഇഷ്ടപ്പെടുന്നത് കടുക് ചെടിയിലാണ്. ഈ കീടത്തിന്റെ ആക്രമണം കൊണ്ടുണ്ടാകുന്ന നഷ്ടം ഇങ്ങനെ കുറയ്ക്കാവുന്നതാണ്. കൂടാതെ, മുഞ്ഞയുടെ എണ്ണവും കുറയ്ക്കാനാകും. ● പരുത്തി, തക്കാളി കൃഷിയിടങ്ങളിലെ പറിച്ചുനടല്, ഓരോ 10 വരി കഴിയുമ്പോഴും; ബോള്വേം/ഫ്രൂട്ട് ബോറര് കീടം, മുട്ടയിടാന് പ്രധാന വിളയെക്കാള് ഇഷ്ടപ്പെടുന്നത് സൂര്യകാന്തിച്ചെടിയിലാണ്. പൂര്ണ്ണമായി വിടര്ന്ന സൂര്യകാന്തിപ്പൂക്കള് ഇടയ്ക്കിടെ പറിച്ചുമാറ്റണം. ● പരുത്തി, നിലക്കടല, പുകയില തുടങ്ങിയ വിളകളുടെ ഇല തിന്നുന്ന കമ്പിളിപ്പുഴുക്കളെ നിയന്ത്രിക്കാന് കൃഷിയിടത്തിന് ചുറ്റും ആവണക്ക് നട്ടുവളര്ത്തുക. ഇവയുടെ മുട്ട ആവണക്കിന്റെ ഇലകളില് കൂടുതല് കാണപ്പെടുന്നതനുസരിച്ച് ഇലകള് പറിച്ചെടുത്ത് നശിപ്പിക്കുക. ഇല തുരക്കുന്ന കീടത്തെ നിയന്ത്രിക്കാന് തക്കാളി കൃഷിക്ക് ചുറ്റും സൂര്യകാന്തിച്ചെടി വളര്ത്താവുന്നതാണ്. ● നാരങ്ങ, ഓറഞ്ച് മുതലായവയുടെ ഇല തുരക്കുന്ന കീടങ്ങളെ നിയന്ത്രിക്കാന് ട്രാപ് ക്രോപ് ആയി തക്കാളി നട്ടുവളര്ത്തുക. ● ചോളക്കൃഷിയെ ബാധിക്കുന്ന പട്ടാളപ്പുഴുക്കളെ നിയന്ത്രിക്കാന് നേപ്പിയര് പുല്ല് നല്ലതാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് കൃഷിയിടത്തിന് ചുറ്റും നട്ടുവളര്ത്തണം. ● കമ്പിളിപ്പുഴുവിന്റെ ആക്രമണം നിയന്ത്രിക്കാന്, നിലക്കടല, സോയാബിന്, വെള്ള പയര് എന്നിവയ്ക്ക് ചുറ്റും സണ് ഹെമ്പ് (ഒരുതരം ചണം) നട്ടുവളര്ത്തുന്നത് നല്ലതാണ്. ● ക്യാബേജിനെ നശിപ്പിക്കുന്ന ഫ്ളീ ബീറ്റില് എന്ന കീടത്തെ നിയന്ത്രിക്കാന് ട്രാപ് ക്രോപ് ആയി മുള്ളങ്കി (റാഡിഷ്) വളര്ത്താവുന്നതാണ്. പ്രധാന വസ്തുതകള്: ● പ്രധാന വിളയ്ക്കൊപ്പമോ അതിന് മുന്പായോ ട്രാപ് ക്രോപ് വളര്ത്തണം. ● ട്രാപ് ക്രോപ്പിന് ഏതെങ്കിലും തരത്തിലുള്ള കീടനാശിനി തളിക്കരുത്. ട്രാപ് ക്രോപ് വളര്ത്തുമ്പോള് ആവശ്യമായ പരിചരണവും നല്കണം. സ്രോതസ്സ്: അഗ്രോസ്റ്റാർ അഗ്രോണമി സെൻറർ ഓഫ് എക്സലൻസ്
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
127
0