Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
09 Sep 19, 10:00 AM
ഉപദേശക ലേഖനംഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
തക്കാളിയിലെ ഗ്രാഫ്റ്റിംഗ്: ഉത്പാദനം വർധിപ്പിക്കുന്നതിനായുള്ള വലിയ സഹായം
സാധാരണയായി, പച്ചക്കറി കൃഷി ചെയ്യുന്നവർ ലാഭം വർധിപ്പിക്കുകയും അതേസമയം ഉത്പാദനം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്ന പുതിയ സാങ്കേതിക വിദ്യകൾ സ്വീകരിക്കാറുണ്ട്. തക്കാളി പരമാവധി ലാഭം തരുന്നത് കൊണ്ടുതന്നെ, അവ വളർത്തുന്നവർ വിളവ് കൂടുതൽ വർധിപ്പിക്കുന്നതിൽ വെല്ലുവിളികൾ നേരിടുന്നുണ്ട്. ഉത്പാദനത്തിനുള്ള കഴിവും തക്കാളിവിളയ്ക്കുവേണ്ടി ആദ്യമിറക്കേണ്ട തുകയും കണക്കിലെടുത്താൽ ഇത് ലാഭകരമായ ഒരു വിളയാണ്.
തക്കാളി നടുന്നതിൽ ഇപ്പോൾ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു പുതിയ സാങ്കേതിക വിദ്യയാണ് ഗ്രാഫ്റ്റിംഗ്. ഗ്രാഫ്റ്റിംഗ് മാർഗത്തിൽ, ഒരു തക്കാളിച്ചെടി, മൂലകാണ്ഡം എന്നറിയപ്പെടുന്നത്, മുറിച്ചുമാറ്റുകയും അതിലേക്ക് ഹൈബ്രിഡ് തക്കാളികൾ ഗ്രാഫ്റ്റ് ചെയ്യുകയും ചെയ്യുന്നു. ഫംഗൽ ബാധകൾ, നിമറ്റോഡ് വിരയുണ്ടാക്കുന്ന പ്രശ്നങ്ങൾ, ന്യൂട്രിയൻറ് ആഗിരണം എന്നിവയെല്ലാം ശരിയായി നിയന്ത്രിക്കുന്നതിന് ഗ്രാഫ്റ്റ് ചെയ്ത തൈകൾ ഉപയോഗിച്ചുള്ള തക്കാളികൃഷി സഹായിക്കുന്നു. ഉയർന്ന ജല-പ്രതിരോധ സവിശേഷതകളും കീടങ്ങളും രോഗങ്ങളുമില്ലാതെ ഉയർന്ന പ്രതിരോധ ശേഷിയും ഒപ്പം ആരോഗ്യമുള്ള വേര് വികാസവും നടക്കുന്ന കാട്ട് തക്കാളികളും ഇതിൽ ഉൾപ്പെടുന്നു. ഏറ്റവും പ്രധാനമായി, കൂടുതലായി തെരഞ്ഞെടുക്കാറുള്ള മൂലകാണ്ഡം മണ്ണ് രോഗങ്ങളെയും ഫംഗസിനെയും പ്രതിരോധിക്കുന്നതിനാൽ കീട, രോഗബാധകളുടെ ആശങ്ക ഇല്ലാതിരിക്കുകയും കീടനാശിനിക്കുള്ള പണം ലാഭിക്കുകയും ചെയ്യാം. ഈ തൈകൾ പിന്നീട് ശക്തിയോടെ വളരുന്നു, അത് ഉത്പാദനം വർധിപ്പിക്കുന്നതിന് സഹായിക്കുന്നു. സാധാരണയായി, ഈ തൈകളെ അമിതമായ മഴ, ചൂട്, തണുപ്പ് എന്നിവ ബാധിക്കാറില്ല. ഗ്രാഫ്റ്റിംഗിന് ഉപയോഗിക്കുന്ന മൂലകാണ്ഡം 21 ദിവസമായതാകണം ഗ്രാഫ്റ്റ് ചെയ്യുന്നത് 15 ദിവസവും. ഗ്രാഫ്റ്റിംഗിന് ശേഷം, തൈകൾ തണലത്ത് 5-7 ദിവസവും വെയിലത്ത് 5-7 ദിവസവും വച്ചതിന് ശേഷം പ്രധാന കൃഷിയടത്തിൽ നടുന്നതിനായി ഉപയോഗിക്കുക. സാധാരണ തക്കാളി തൈകളുടെയും ഗ്രാഫ്റ്റ് ചെയ്ത തൈകളുടെയും വിലയിൽ വലിയ വ്യത്യാസമുണ്ട്. പക്ഷേ കുമിൾ നാശിനിക്കുള്ള ചെലവ് കുറയുന്നു. കുറഞ്ഞത് 10% ചെടികളെങ്കിലും ആദ്യഘട്ടത്തിൽ തന്നെ ഈ ചെലവിലെ വിടവ് നികത്തുന്നു. ഈ സാങ്കേതിക വിദ്യ കർഷകർക്ക് തീർച്ചയായും താങ്ങാൻ കഴിയുന്നതാണ്, അത് അവരുടെ സാമ്പത്തിക ലാഭം വർധിപ്പിക്കുന്നതിനും സഹായിക്കും. സ്രോതസ്സ്: അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ് ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
412
26