Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
19 Sep 19, 10:00 AM
ഗുരു ഗ്യാൻഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
ഈ കീടങ്ങൾ ഉത്പാദനഘട്ടത്തിൽ നെല്ലിന് ഗുരുതരമായ ഉപദ്രവം ഉണ്ടാക്കുന്നു
രാജ്യത്തിൻറെ മിക്കഭാഗത്തും നെല്ലിൻറെ ഞാറ് നടൽ കഴിയുകയും ചിലയിടത്ത് കതിർ വിരിയുന്ന ഘട്ടം ഏതാണ് തുടങ്ങാറാവുകയും ചെയ്തു. ഈ ഘട്ടത്തിൽ ആവശ്യത്തിന് ശ്രദ്ധ കൊടുത്തില്ലെങ്കിൽ, കർഷകർക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകാൻ കാരണമുണ്ട്. ഈ ഘട്ടത്തിൽ കാണാവുന്ന പ്രധാന കീടങ്ങളെക്കുറിച്ചും നെല്ലിലെ കീടങ്ങളുടെ നിയന്ത്രണത്തെക്കുറിച്ചും ചർച്ച ചെയ്യാം. • നെല്ലിലെ തണ്ടുതുരപ്പൻ: കതിർ വന്നുതുടങ്ങുന്ന സമയത്ത് ലാർവ തണ്ടിനകത്ത് കയറി തുരന്ന് തിന്ന് തുടങ്ങുന്നത് പ്രധാന മുള ഉണങ്ങുന്നതിന് കാരണമാകുന്നു. ഇതിൻറെ പ്രത്യാഘാതമായി, ഉയർന്ന് തുടങ്ങിയ കതിരുകൾ വെള്ളനിറമാകുകയും ധാന്യം ഉണ്ടാകാതിരിക്കുകയും ചെയ്യുന്നു. കീടബാധയേറ്റ ഭാഗങ്ങൾ എളുപ്പത്തിൽ കൈകൊണ്ട് പറിച്ചെടുക്കാം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വൈറ്റ് ഇയർ എന്ന പേരിൽ നെല്ല് വിളയിൽ സാധാരണമാണ്. • ഇലചുരുട്ടിപ്പുഴു: ലാർവ ഇലയുടെ അറ്റം ചുരുട്ടി ആ പച്ച ഭാഗത്തിനകത്ത് ഇരുന്ന് അത് തിന്ന് തുടങ്ങുന്നു. ഇലകളിൽ സുതാര്യമായ അടയാളങ്ങൾ കണ്ടുതുടങ്ങുകയും കീടബാധ ഗുരുതരമാണെങ്കിൽ, ഇലകൾ വെള്ളനിറമായി ക്രമേണ ഉണങ്ങിപ്പോകുകയും ചെയ്യുന്നു. • നെല്ലിലെ പുൽച്ചാടി: പുൽച്ചാടികൾ തണ്ടിന് കീഴ്ഭാഗത്തെ നീരൂറ്റിക്കുടിക്കുന്നു. ഇതിൻറെ ഫലമായ, മഞ്ഞ അടയാളങ്ങൾ പ്രത്യക്ഷപ്പെടുകയും അത് പിന്നീട് തവിട്ട് കലർന്ന നിറമായി ഉണക്കിലേക്ക് നയിക്കുകയും ചെയ്യുന്നു. ചെടിയിൽ കരിഞ്ഞത് പോലുള്ള അടയാളങ്ങൾ കാണുന്നത് പുൽച്ചാടിമൂലം ഉള്ള കരിച്ചിൽ എന്നാണ് അറിയപ്പെടുന്നത്. കീടബാധ സാധാരണയായി നെൽപ്പാടത്തിൻറെ മധ്യഭാഗത്ത് നിന്ന് ആരംഭിച്ച് വൃത്താകൃതിയിൽ പടരുകയാണ് ചെയ്യുന്നത്. കീടബാധയേറ്റ ചെടികളിൽ കതിരുകൾ പൊങ്ങാതിരിക്കുകയും അല്ലെങ്കിൽ ധാന്യം ഇല്ലാതിരിക്കുകയും തണ്ട് മൃദുവായി തുടരുകയും ചെയ്യുന്നു. • നെല്ലിലെ സ്കിപ്പർ ശലഭകീടം: ഇലകളുടെ അറ്റം കൂർപ്പിച്ച് ചുരുട്ടുകയും അകത്തിരുന്ന് അത് ആഹാരമാക്കുകയും ചെയ്യുന്നു. ഇത് ചുരുളിനകത്ത് തന്നെ തുടരുകയും ഇലകൾ മുറിച്ച് മാറ്റപ്പെടുകയും ചെയ്യുന്നു. • ഹോൺവേം ചിത്രശലഭപ്പുഴു: മുള്ളുകളിൽ, ഈ ലാർവയുടെ തലയുടെ ഭാഗത്ത് ചുവന്ന നിറത്തിൽ രണ്ട് കൊമ്പുകൾ പോലുള്ള ഭാഗം ഉണ്ട്. ഇത് ഇലയുടെ അരികുകളിൽ നിന്ന് തിന്ന് തുടങ്ങുകയും തണ്ടിൻറെ നടുവിൽ വരെ എത്തുകയും ചെയ്യുന്നു. • ബ്ലൂ ബീറ്റിൽ വണ്ട്: ഈ കീടം ഇലകളിലെ ഹരിതകം ഭക്ഷിക്കുന്നു. ഇതിൻറെ മാത്രം പ്രത്യേക ആഹാരശീലം കാരണം ഇലകളിലെ പ്രധാന ഞരമ്പിന് സമാന്തരമായ വെളുപ്പ് നിറത്തിൽ അടയാളങ്ങൾ കാണുന്നു. • നെല്ലിലെ ഇയർഹെഡ്ഢ്കീടം: ഈ കീടം സഹിക്കാനാകാത്ത ഒരു ദുർഗന്ധം പുറത്ത് വിടുന്നു അതിനാൽ ഇതിന് ഗന്ധി കീടം എന്നുകൂടി പേരുണ്ട്. നൈംഫുകളും മുതിർന്ന കീടങ്ങളും ധാന്യത്തിലെ പാലുറയ്ക്കാത്ത ഘട്ടത്തിൽ ആ നീര് ഊറ്റിക്കുടിക്കുന്നു. ഇതിൻറെ ഫലമായി, ധാന്യങ്ങൾ പാകമാകാതിരിക്കുകയും ശൂന്യമായിപ്പോവുകയും ചെയ്യുന്നു. • പട്ടാളപ്പുഴു: ഇത് കതിർവെട്ടിപ്പുഴു എന്നും അറിയപ്പെടുന്നു. ലാർവകൾ ഉയർന്ന് പൊങ്ങിയ കതിരുകൾ മുറിക്കുകയും അവ നിലത്ത് കാണപ്പെടുകയും ചെയ്യുന്നു. • പോളയിലെ ചാഴി: ഈ കീടം ഇലകളിൽ നിന്ന് നീരൂറ്റിക്കുടിക്കുകയും പോള അഴുകലിന് കാരണമാകുന്ന ഫംഗസിന് ഇലയിലേക്കുള്ള പ്രവേശനം എളുപ്പമാക്കുകയും ചെയ്യുന്നു. ഇതിൻറെ നേരിട്ടുള്ള ഫലമായി എല്ലാ ധാന്യങ്ങളും കതിരുമായി ബന്ധമില്ലാതിരിക്കുകയും തവിട്ട് നിറമാകുകയും ചെയ്യുന്നു. • ഞണ്ടുകൾ: ഇവ ജലോപരിതലത്തിൽ വച്ച് ചെടി മുറിച്ചുവീഴ്ത്തുന്നു. ഇത് കൂടാതെ ബണ്ടുകളിൽ മടകളുണ്ടാക്കുന്നത് നെൽപ്പാടങ്ങളിലെ വെള്ളം ഒഴുകിപ്പോകുന്നതിന് കാരണമാകുന്നു. • എലികൾ: ഇവ പാകമായ കതിരുകൾ മുറിച്ചെടുത്ത് അവയുടെ മടകളിൽ സൂക്ഷിക്കുന്നു.
രാസ നിയന്ത്രണം: • ഞാറിൻറെ വേരുകൾ 0.02% ക്ലോർപൈറിഫോസ് 20 ഇസി+ 1% യൂറിയ എന്നിവയിൽ 4 മണിക്കൂർ മുക്കിവെയ്ക്കുക. നടുന്നതിന് മുമ്പ് • ക്വിനാൽഫോസ് ഗ്രാന്യൂളുകൾ 1 കിഗ്രാം എഐ വീതം ഹെക്ടറിന് എന്ന അളവിൽ നട്ട് 10-15 ദിവസത്തിന് ശേഷം ഇടുക • പുതുതായി വിരിഞ്ഞ തുരപ്പൻ ലാർവകൾ 2 റൌണ്ട് ക്വിനാൽഫോസ് അല്ലെങ്കിൽ ഫോസ്ഫോമിഡോൺ 0.5 കിഗ്രാം എഐ വീതം ഹൈക്ടറിന് എന്ന അളവിൽ 7 ദിവസത്തെ ഇടവേളയിൽ ഇടുന്നതോടെ ഇല്ലാതാകും • ഗന്ധി ബഗ് ആക്രമണത്തിന് മാലത്തിയോൺ ഐഎസ് വിതറുന്നത് ഫലപ്രദമാണ് • പട്ടാളപ്പുഴുവിൻറെ ആക്രമണമുണ്ടായാൽ, ന്യുവാൻ 0.5 കിഗ്രാം എഐ വീതം ഹെക്ടറിന് എന്ന അളവിൽ വൈകുന്നേരം സൂര്യാസ്തമയത്തിന് ശേഷം തളിക്കുക. ജൈവ നിയന്ത്രണം: • മുട്ടകളെ ഭക്ഷിക്കുന്ന മിത്രപരാദം ട്രൈകോഗ്രാമ ജപ്പോനിക്കം ഒരാഴ്ചയിടവിട്ട് ഹെക്ടറിന് 50,000 വീതം തണ്ട്തുരപ്പൻ മുട്ടയായിരിക്കുന്ന ഘട്ടത്തിൽ തുറന്ന് വിടുന്നത് വളരെ ഫലപ്രദമാണ്. സൈതോർഹിനസ് ലിവിഡിപെന്നിസ് എന്ന മിറെഡ് കീടത്തെ 50-75 മുട്ട/ചതുരശ്രമീറ്റർ എന്ന അളവിഷ തുറന്ന് വിടുക ഡോ. ടി.എം. ഭർപോഡ മുൻ എൻഡോമോളജി പ്രൊഫസർ ബി.എ. കോളേജ് ഓഫ് അഗ്രികൾച്ചർ, ആനന്ദ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ആനന്ദ് – 388110 (ഗുജറാത്ത്, ഇന്ത്യ) ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
327
38