Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
22 Apr 19, 10:00 AM
ഉപദേശക ലേഖനംഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
വിത്തുകളുടെ മുളപൊട്ടൽ ഒരു കഷ്ണം കടലാസ് ഉപയോഗിച്ച് പരീക്ഷിക്കാം
നടുന്നതിന് ഒരാഴ്ച മുമ്പെങ്കിലും വിത്ത് പരിചരണം നിർബന്ധമായും നടത്തണം. ഇത് വിത്ത് മാറ്റേണ്ടതുണ്ടോ എന്നും വിത്തിന്റെ അളവ് വർധിപ്പിക്കേണ്ടതുണ്ടോ എന്നും ശരിയായ സമയത്ത് തീരുമാനിക്കാൻ സഹായിക്കും. വിത്തുകളിൽ 80 % മുതൽ 90% വരെ മുളപൊട്ടലുണ്ടായാൽ അവ നല്ലതാണ്. മുളപൊട്ടൽ 60 % മുതൽ 70 % വരെയാണെങ്കിൽ വിത്തിന്റെ അളവ് നടുന്ന സമയത്ത് വർധിപ്പിക്കുക. ഇനി മുളപൊട്ടൽ 50% ത്തിനും താഴെയാണെങ്കിൽ വിളവെടുപ്പിൽ നഷ്ടം വരാതിരിക്കാനായി വിത്ത് മാറ്റുക.
വിത്ത് പരിചരണത്തിനുള്ള ഏറ്റവും എളുപ്പവും ലളിതവുമായ മാർഗം ഞങ്ങൾ താഴെ കൊടുക്കുന്നു: ● പത്രവിത്തു പരിചരണത്തിന്റെ നടപടിക്രമം: ● ഇത് വളരെ എളുപ്പവും ഫലപ്രദവുമായ മാർഗമാണ്. ഇതിനായി നാല് ലെയർ പത്രം എടുക്കുക. പിന്നീട് അതിനെ ചിത്രത്തിൽ കാണിച്ചിരിക്കുന്നത് പോലെ 3, 4 മടക്കുകളാക്കിയതിന് ശേഷം തരംതിരിക്കാതെ വിത്ത് പത്രത്തിൽ നിരത്തിവെയ്ക്കുക. അതിന് ശേഷം പത്രത്തിന്റെ രണ്ട് മൂലകൾ അയച്ച് നൂലുപയോഗിച്ച് അടയ്ക്കുക. പത്രത്തെ വീണ്ടും വെള്ളത്തിൽ മുക്കുക. ● അധികമുള്ള വെള്ളം ഒഴുക്കിക്കളയുക. ● അധികമുള്ള വെള്ളം നീക്കിയ ശേഷം പത്രത്തെ പോളിത്തീൻ കവറിലാക്കി വീടിനകത്ത് തൂക്കിയിടുക. ● 3-4 ദിവസങ്ങൾക്ക് ശേഷം പത്രം തുറന്ന് മുളച്ച വിത്തുകൾ പരിശോധിച്ച് അതിന്റെ ശതമാനം കണ്ടെത്തുക. ● ഈ മാർഗം നെല്ലിൽ ഉപയോഗിക്കാൻ സാധിക്കില്ല. അവലംബം: അപ്നി ഖേതി ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
315
1