Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
15 Sep 19, 06:30 PM
കന്നുകാലി വളർത്തൽഅനിമൽ സയൻസ് സെൻറർ, ആനന്ദ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി
പ്രളയകാലത്ത് നിങ്ങളുടെ കന്നുകാലികളെ പരിചരിക്കാം
മനുഷ്യർക്കിടയിലും കന്നുകാലികൾക്കിടയിലും പ്രളയം നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. അപകടകാരികളായ പ്രാണികൾ, പാമ്പുകൾ തുടങ്ങിയ അപകടകാരികളായ ജീവികളുടെ ആക്രമണം കന്നുകാലികൾ നേരിടുന്നതിന് സാധ്യത കൂടുതലാണ്. കുറേയധികം ദിവസങ്ങൾ ആവശ്യത്തിന് ഭക്ഷണവും തീറ്റയും ലഭിക്കാതിരുന്നാൽ കന്നുകാലികൾ പട്ടിണി കിടന്ന് മരിക്കുന്നതിന് സാധ്യത കൂടുതലാണ്. അത്തരമൊരു സാഹചര്യത്തിൽ കന്നുകാലികളുടെ പരിചരണത്തിനുവേണ്ടിയുള്ള പ്രധാന നിർദേശങ്ങൾ താഴെ പറയുന്നു. കന്നുകാലി സംരക്ഷണത്തിനുള്ള മുൻകരുതലുകൾ: • കന്നുകാലികളെ കെട്ടിയിടരുത്, അവരെ സ്വതന്ത്രരാക്കുക. • പ്രദേശത്ത് പ്രളയമുണ്ടായിത്തുടങ്ങിയാലുടൻ മൃഗങ്ങളെ ഉയരമുള്ളതും സുരക്ഷിതവുമായ സ്ഥലത്തേക്ക് പെട്ടെന്ന് മാറ്റുക. • മൃഗങ്ങളെ മാറ്റുമ്പോൾ ആ സ്ഥലത്തെ വൈക്കോലിൻറെയും വെള്ളത്തിൻറെയും കാര്യങ്ങളും നോക്കണം. പ്രളയത്തിന് ശേഷം ഈ മുൻകരുതലുകൾ പിന്തുടരുക: • കന്നുകാലികൾ മലിനജലം കുടിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക. • പ്രളയം മൂലമുണ്ടാകുന്ന ന്യുമോണിയ, ഡയേറിയ, ത്വക്ക് രോഗങ്ങൾ എന്നിവയുടെ ലക്ഷണങ്ങൾ കന്നുകാലികൾ കാണിക്കുകയാണെങ്കിൽ ഏറ്റവുമടുത്ത മൃഗാശുപത്രിയിലെ മൃഗഡോക്ടറുമായി ബന്ധപ്പെടുക. • ജീവഹാനി സംഭവിച്ച കന്നുകാലികളുടെ വിവരങ്ങൾ പെട്ടെന്നുതന്നെ രജിസ്റ്റർ ചെയ്യുന്നതിന് ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെടുക. കന്നുകാലികളുടെ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടവും പ്രാദേശിക മൃഗ ഡോക്ടറെ കൊണ്ട് ചെയ്യിക്കണം, ഇതുകൊണ്ട് സർക്കാർ സഹായം ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാവുകയില്ല. • പ്രളയത്തിന് ശേഷം പ്രാദേശിക അധികൃതരിൽ നിന്ന് നിർദേശങ്ങൾ ലഭിച്ചതിന് ശേഷം മാത്രമേ കന്നുകാലികളെ അവയുടെ യഥാർത്ഥ സ്ഥലത്തേക്ക് മാറ്റാവൂ. • മഴ കാരണം വൈക്കോൽ കൂടുതൽ ഈർപ്പമുള്ളതായിത്തീർന്നാൽ, ഉണങ്ങിയതിന് ശേഷം ഇതിൽക്കുറച്ച് കന്നുകാലികൾക്ക് നൽകുക. ഈർപ്പം വളരെയധികം കൂടുതലാണെങ്കിൽ, അവ കളയാം. സ്രോതസ്സ്: അനിമൽ സയൻസ് സെൻറർ, ആനന്ദ് കാർഷിക സർവകലാശാല
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
236
0