Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
14 Oct 19, 10:00 AM
ഉപദേശക ലേഖനംഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
നിങ്ങളുടെ വിളകൾക്ക് സൾഫർ അത്യാവശ്യമാണ്
• വിളകൾക്ക് ഏറ്റവും അത്യാവശ്യമുള്ള ദ്വിതീയ മൂലകമാണ് സൾഫർ. • ഇത് കുമിൾനാശിനിയായും കീടനാശിനിയായും കൂടി ഉപയോഗിച്ചുവരുന്നു. • പ്രകാശസംശ്ലേഷണത്തിൽ ഒരു നിർണായക പങ്ക് വഹിക്കുന്നതിനാൽ സൾഫർ വിളകളുടെ വളർച്ചയ്ക്കും വികാസത്തിനും പ്രധാനമാണ്.
സൾഫറിൻറെ പ്രയോജനങ്ങൾ: • സൾഫർ രുചി, എണ്ണയുടെ അംശം, മണം, പ്രോട്ടീൻ, പഞ്ചസാരയുടെ അംശം എന്നിവ വർധിപ്പിക്കുന്നതിന് പുറമെ വിളയുടെ ഗുണവും മെച്ചപ്പെടുത്തുന്നു. അതിനാൽ സൾഫർ ഉള്ളി, മഞ്ഞൾ, ഇഞ്ചി, സോയാബീൻ, കടല, കരിമ്പ്, പച്ചക്കറികൾ തുടങ്ങിയവയിൽ ഉപയോഗിച്ചിരിക്കണം. • നൈട്രജൻ, ഫോസ്ഫറസ്, സിങ്ക്, ബോറോൺ തുടങ്ങിയ പോഷകങ്ങളെ സൾഫർ മെച്ചപ്പെടുത്തുന്നു. • സൾഫർ താപസ്രോതസ്സാണ്, അതിനാൽ, അതിനെ മഴക്കാലത്ത് മണ്ണിൽ ആവശ്യത്തിലധികം ഈർപ്പമുള്ളപ്പോൾ അത് പാകമാക്കാനായി ഉപയോഗിക്കാം, ഇത് ചെടി ശക്തിയോടെ വളരുന്നതിന് സഹായിക്കും. കീടങ്ങളും രോഗ നിയന്ത്രണവും: • പൊടിപോലുള്ള പൂപ്പൽ, ചുവപ്പ് ചാഴി എന്നിവയെ നിയന്ത്രിക്കാൻ ചെടിയുടെ മുകളിലേക്ക് സൾഫർ തളിക്കുന്നു. സൾഫർ അപര്യാപ്തതയുടെ ലക്ഷണങ്ങൾ: • ചെടിയിൽ സൾഫർ അപര്യാപ്തതയുണ്ടെങ്കിൽ, അത് ജലയുടെ തണ്ടിനടുത്ത് വിളറിയ മഞ്ഞനിറത്തിന് കാരണമാകുന്നു. • മണൽമണ്ണിൽ ജൈവാംശത്തിൻറെ സാന്നിധ്യമില്ലെങ്കിൽ, അത് സൾഫർ അപര്യാപ്തതമൂലമാകാം. സൾഫറിൻറെ സ്രോതസ്സ്: • ആരംഭത്തിൽ, വളങ്ങളിലൂടെ ഒരു പ്രാഥമിക ഡോസ് എന്ന നിലയിൽ സൾഫർ നൽകാം അല്ലെങ്കിൽ വെർട്ടിക്കൽ കൃഷികളിൽ തുള്ളിനനയിലൂടെയോ ബെനേസൾഫ് 90%, കൊസവേറ്റ് വളങ്ങൾ 90%, സൾഫാമാക്സ് ഗ്രൊമോർ 90%, സുവാരി സൾഫർ 90% എന്നിവ ഉപയോഗിക്കാം. • സിങ്കിൾ സൂപ്പർഫോസ്ഫേറ്റ്, സൾഫേറ്റ് ഓഫ് പൊട്ടാഷ്, 20:20:20:13, 00:00:50 (അലിയുന്നത്) എന്നിവയിലും സൾഫർ ലഭ്യമാണ്. ശ്രദ്ധ കൊടുക്കണം: സൾഫർ മണ്ണിൽ ഒരുപാട് ചൂട് ഉണ്ടാക്കുന്നതിനാൽ വേനൽക്കാലത്ത് ഇത് ഉപയോഗിക്കുന്നത് ഒഴിവാക്കണം. സ്രോതസ്സ്: അഗ്രോസ്റ്റാർ അഗ്രോണമി സെൻറർ എക്സലൻസ് ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
348
14