AgroStar Krishi Gyaan
Pune, Maharashtra
18 May 19, 01:00 PM
കൃഷി വാർത്തഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
ഇന്ത്യയിലെ മാവ് കൃഷിചെയ്യുന്ന എല്ലാ പ്രദേശങ്ങളിലെയും മാങ്ങകളെ ബാധിക്കുന്ന കീടങ്ങളെക്കുറിച്ചുള്ള പ്രത്യേക അറിയിപ്പ്.
ഈയടുത്ത്, ജുനഗഢിലെ (ഗുജറാത്ത് സംസ്ഥാനം) ഗിർ പ്രദേശത്ത് ഒരു പുതിയതരം പ്രാണി സ്പീഷീസ് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇവ മാങ്ങകൾക്കും മാവിലകൾക്കും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഈ കീടത്തിനെ നിയന്ത്രിക്കുന്നതിന്, താഴെപ്പറയുന്ന കീടനാശിനികൾ പ്രതിരോധമാർഗ്ഗം എന്ന നിലയിൽ തളിക്കുക. പ്രൊഫെനോഫോസ് 50 ഇസി 10 മില്ലി അല്ലെങ്കിൽ ക്വിനാൽഫോസ് 25 ഇസി 20 മില്ലി, 10 ലിറ്റർ വെള്ളത്തിന് എന്ന അളവിൽ തളിക്കുക. കീടനാശിനികളുടെ സാന്നിധ്യം തുടരുന്നതുകൊണ്ടുള്ള പ്രശ്നത്തിന്, ദീർഘകാലം ബാധിക്കുന്നതിന് സാധ്യതയുള്ള കീടനാശിനികൾ ഒഴിവാക്കണം. ഇത് ഇന്ത്യയിലെ മാവ് വളർത്തുന്നവർക്ക് വിവരങ്ങളും ബോധവൽക്കരണവും നടത്താൻ ഉദ്ദേശിച്ചുള്ളതാണ്.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
7
0