Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
26 Sep 19, 10:00 AM
ഗുരു ഗ്യാൻഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
നിങ്ങളുടെ ആവണക്ക് വിളയെ സെമിലൂപ്പറിൽ നിന്നും ഇലതീനി ചിത്രശഭപ്പുഴുവിൽ നിന്നും സംരക്ഷിക്കൂ
രാജ്യത്തെ ഭൂരിപക്ഷം പ്രദേശങ്ങളിലും ആവണക്ക് കൃഷിചെയ്തുവരുന്നുണ്ട്. നിലക്കടലയ്ക്കും പരുത്തിക്കും ഇടവിളയായും ചില സംസ്ഥാനങ്ങളിൽ ഇത് കൃഷി ചെയ്യുന്നു. കായ്ക്കുന്ന സമയത്ത് നീരൂറ്റിക്കുടിക്കുന്ന ചില കീടങ്ങൾക്ക് പുറമെ സെമിലൂപ്പറും ഇലതീനി ചിത്രശലഭപ്പുഴുക്കളും ആവണക്കിന് നാശം ഉണ്ടാക്കുന്നു.
ആവണക്കിലെ സെമിലൂപ്പർ (കാസ്റ്റർ സെമിലൂപ്പർ) ചെടിയിൽ സഞ്ചരിക്കുന്ന പാതയിൽ അർധ വളയങ്ങൾ ഉണ്ടാക്കുന്നത് കൊണ്ടാണ് ഇവയ്ക്ക് സെമിലൂപ്പർ എന്ന പേര് വന്നത്. ഇവയുടെ ശരീരത്തിൽ പലനിറത്തിലുള്ള വരകളും അടയാളങ്ങളും ഉണ്ട്. ചെറിയ ലാർവകൾ എപ്പിഡെർമൽ ലെയർ നശിപ്പിക്കുമ്പോൾ, വലിയ ചിത്രശലഭപ്പുഴുക്കൾ അരികുകളിൽ നിന്ന് തുടങ്ങി ഇലകൾ ആർത്തിയോടെ തിന്ന് ഇലയുടെ ഞരമ്പുകളും തണ്ടും മാത്രം ബാക്കിവെയ്ക്കുന്നു. ഇവയെ അത്യാർത്തിയുള്ള ചിത്രശലഭപ്പുഴുക്കൾ എന്നും വിളിക്കാറുണ്ട്. എണ്ണം കൂടുമ്പോൾ, ആവണക്കിൻ കായ്കളിലെ കതിരുകളും വിത്തുകളും കൂടി ഇവ ആഹാരമാക്കുന്നു. ഈ പുഴുക്കൾ വലുതായാൽ അവ നാരങ്ങയിലെ കോശങ്ങളിൽ നിന്ന് നീര് വലിച്ചെടുക്കുന്നു. വേനൽക്കാലം ഇവ ചൈനീസ് ആപ്പിൾ പോലുള്ളവയുടെ മരങ്ങളിലാണ് അതിജീവിക്കാറ്. ഇലകളുടെ താഴ്ഭാഗത്തിരുന്ന് ഒരു ചെറിയ വിഭാഗം ഇലതീനി ചിത്രശലഭപ്പുഴുക്കൾ അവ മുറിച്ച് എപ്പിഡെർമൽ ലെയർ ആഹാരമാക്കുന്നു. ഇലകളുടെ മുകൾപ്പാളി കേടാകുന്നില്ലെങ്കിലും അവയിൽ സുതാര്യമായി അടയാളങ്ങൾ പ്രത്യക്ഷപ്പെടുന്നു. കുറച്ചുകൂടി കഴിഞ്ഞുള്ള ഘട്ടങ്ങളിൽ, ലാർവ പടർന്ന് ഇലകളും തളിരുകളും ബീജകോശങ്ങളും കൂടി ആഹാരമാക്കുന്നു. ഏകീകൃത നിയന്ത്രണം: • സാധാരണയായി, ആഗസ്റ്റിലെ രണ്ടാം പകുതിയിൽ നടുന്ന വിളയിൽ സെമിലൂപ്പറിൻറെ ഉപദ്രവം കുറവായിരിക്കും. • ഒരു വിളക്ക് കെണി സ്ഥാപിച്ച് സെമിലൂപ്പർ ശലഭങ്ങളെയും ഇലതീനി ചിത്രശലഭപ്പുഴുക്കളെയും ആകർഷിച്ച് കൊല്ലുക. • വളർച്ചയെത്തിയ ഇലതീനിചിത്രശലഭപ്പുഴുക്കളുടെ നിയന്ത്രണത്തിന്, ഏക്കറിന് 5-6 എണ്ണം വീതം ഫിറമോൺകെണികൾ സ്ഥാപിക്കുക. • ഇലതീനിപ്പുഴുക്കളുടെ പെൺ ശലഭങ്ങളുടെ മുട്ടകളുടെ കൂട്ടങ്ങളും ലാർവകളും ആദ്യഘട്ടത്തിൽ തന്നെ ശേഖരിച്ച് നശിപ്പിക്കുക. • ഏതെങ്കിലും കീടനാശിനികൾ തളിക്കുന്നത് മുമ്പ്, കാസ്റ്റർ സെമിലൂപ്പറിൻറെയും ഇലതീനിചിത്രശലഭപ്പുഴുക്കളുടെയും വലിയ ലാർവകളെ കൈകൊണ്ട് പെറുക്കിയെടുത്ത് നശിപ്പിക്കുക. • ഏക്കറിന് 1-1.5 കിഗ്രാം വീതം ബാസ്സിലസ് തുറിംഗിനെസിസ് (ബാക്ടീരിയ അധിഷ്ഠിത പൊടി) വിതറുക. • ഇലതീനി ചിത്രശലഭപ്പുഴുക്കളുടെ ന്യൂക്ലിയർ പോളിഹൈഡ്രോസിസ് വൈറസ് (എസ്എൻപിവി) ഹെക്ടറിന് 250എൽയു വീതം തളിക്കുക. • സാധാരണയായി, ഇരപിടിയൻ പക്ഷികൾ കാസ്റ്റർ സെമിലൂപ്പർ ലാർവകളെ ആഹാരമാക്കാറുണ്ട്. ഈ പക്ഷികളെ കൃഷിയിടത്തിലേക്ക് ആകർഷിക്കാൻ വേണ്ടത് ചെയ്യുക. • വേപ്പിൻകുരുസത്ത് ലായിനി 5% അല്ലെങ്കിൽ വേപ്പില സത്ത് 10% അല്ലെങ്കിൽ വേപ്പ് അധിഷ്ഠിത രൂപവൽക്രണം 10 മില്ലി (1% ഇസി) മുതൽ 40 മില്ലി (0.15% ഇസി) വീതം 10 ലിറ്റർ വെള്ളത്തിന് എന്ന അളവിൽ ചേർത്ത് തളിക്കുക. • ചെടിയിൽ 4ന് മുകളിൽ കാസ്റ്റർ സെമിലൂപ്പറുകളെ കണ്ടാൽ മാത്രം കീടനാശിനികൾ തളിക്കുക. ഡോ. ടി.എം. ഭർപോഡ മുൻ എൻഡോമോളജി പ്രൊഫസർ ബി.എ. കോളേജ് ഓഫ് അഗ്രികൾച്ചർ, ആനന്ദ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ആനന്ദ് – 388110 (ഗുജറാത്ത്, ഇന്ത്യ) ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
156
4