AgroStar Krishi Gyaan
Pune, Maharashtra
12 May 19, 06:00 PM
കന്നുകാലി വളർത്തൽഗാവോം കണക്ഷൻ
വേനലിലെ സൂര്യാഘാതത്തിൽ നിന്ന് മൃഗങ്ങളെ രക്ഷിക്കാം
വേനലിൽ മൃഗപരിപാലകർ മൃഗങ്ങൾക്ക് അധിക സംരക്ഷണം നൽകേണ്ടതുണ്ട്. ഈ സമയത്ത്, മൃഗങ്ങളെ കടുത്ത ചൂടും സൂര്യാഘാതവും ബാധിക്കാൻ സാധ്യതയുണ്ട്. സൂര്യാഘാതം മൂലം മൃഗങ്ങളുടെ തൊലി ചുളുങ്ങുകയും കറവയുള്ള മൃഗങ്ങളിൽ പാലിൻറെ അളവ് കുറയുകയും ചെയ്യുന്നു. ശരിയായ സമയത്ത് പരിചരണം നൽകിക്കൊണ്ട് മൃഗപരിപാലകർക്ക് അവയെ രക്ഷിക്കാൻ കഴിയും. മൃഗം ഗുരുതരാവസ്ഥയിലാണെങ്കിൽ ഉടൻ തന്നെ ഒരു മൃഗഡോക്ടറുടെ സഹായം തേടേണ്ടതാണ്.
ലക്ഷണങ്ങൾ മൃഗത്തിന് സൂര്യാഘാതമേറ്റാൽ, അതിന് 106 ഡിഗ്രി മുതൽ 108 ഡിഗ്രി വരെ ഉയർന്ന പനി അനുഭവപ്പെടുന്നു. മൃഗത്തിൻറെ ചുറുചുറുക്ക് ഇല്ലാതാകുകയും ഭക്ഷണം കഴിക്കുന്നതിലുള്ള താൽപര്യം നഷ്ടപ്പെടുകയും ചെയ്യുന്നു. അതിൻറെ നാവ് വായിൽ നിന്ന് പുറത്തേക്ക് വരികയും ശ്വാസമെടുക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു. വായയ്ക്ക് ചുറ്റും പത കാണപ്പെടുന്നു. ചികിത്സ ● ഈ സീസണിൽ, മൃഗങ്ങൾക്ക് ഇടയ്ക്കിടെ ദാഹം അനുഭവപ്പെടാറുണ്ട്. ദിവസത്തിൽ മൂന്ന് തവണയെങ്കിലും മൃഗങ്ങൾക്ക് വെള്ളം നൽകിയാൽ അത് അവയുടെ ശരീരതാപനില നിയന്ത്രിക്കുന്നതിന് സഹായിക്കും. ● ഇതിന് പുറമെ, കുറച്ച് ഉപ്പം ധാന്യപ്പൊടിയും വെള്ളത്തിൽ കലക്കി കുടിക്കാൻ നൽകാം. ● ശുദ്ധവായുവിൻറെ സഞ്ചാരത്തിനായി കൃത്യമായ സൌകര്യം കാലിത്തൊഴുത്തിൽ ഉണ്ടായിരിക്കണം. ● വേനലിൽ കാലികളെ കുളിപ്പിക്കണം, പ്രത്യേകിച്ചും പോത്തുകളെ തണുത്ത വെള്ളത്തിൽ കുളിപ്പിക്കണം. ● മൃഗങ്ങൾക്ക് വേണ്ടത്ര തണുത്ത വെള്ളം കുടിക്കാൻ നൽകണം. ● മൃഗങ്ങളെ ഒരിക്കലും തകരഷീറ്റ് മേഞ്ഞ അല്ലെങ്കിൽ ഉയരമില്ലാത്ത മേൽക്കൂരയ്ക്ക് കീഴിൽ നിർത്തരുത്. ● മൃഗങ്ങൾക്ക് തീറ്റപ്പുൽ നൽകുക. പച്ചയും പോഷകസമ്പുഷ്ടവുമായ തീറ്റ മൃഗങ്ങൾക്ക് കൂടുതൽ ശക്തി നൽകുന്നതോടൊപ്പം, അതിൽ 70-90 ശതമാനം വെള്ളവും അടങ്ങിയിരിക്കും, ഇത് സമയാസമയങ്ങളിൽ ശരീരത്തിലെ വെള്ളത്തിൻറെ അളവ് നിലനിർത്തുന്നതിന് സഹായിക്കുന്നു. സ്രോതസ്സ് - ഗാവോം കണക്ഷൻ ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
220
44