AgroStar Krishi Gyaan
Pune, Maharashtra
21 Apr 19, 06:00 PM
കന്നുകാലി വളർത്തൽഅഗ്രോവൻ
പാൽ നൽകുന്ന മൃഗങ്ങൾക്ക് സമീകൃതാഹാരം നൽകുക
കന്നുകാലികൾക്ക് അവയുടെ ശരിയായ വളർച്ചയ്ക്കും പാലുല്പാദനത്തിനും വ്യത്യസ്തയിനം ഭക്ഷണങ്ങൾ ആവശ്യമാണ്. അവയുടെ പ്രായം, ഉല്പാദിപ്പിക്കുന്ന പാലിൻറെ അളവ് എന്നിവയ്ക്കനുസരിച്ച് സമീകൃതാഹാരം കുറഞ്ഞ ചെലവിൽ, ആവശ്യമായ അളിവിൽ കാലിത്തീറ്റയോടൊപ്പം കന്നുകാലികൾക്ക് നൽകേണ്ടതാണ്.
ഗുണങ്ങൾ: ● ലഭ്യമായ കാലിത്തീറ്റയുടെ ശരിയായ ഉപയോഗം പാലുല്പാദിപ്പിക്കാനുള്ള ചെലവ് ലിറ്ററിന് കുറയ്ക്കും. ● പാലിൻറെയും അതിലെ കൊഴുപ്പിൻറെയും, എസ്എൻഎഫ്, ഉല്പാദനം വർധിക്കും. ● മൃഗങ്ങളുടെ ശരീരവളർച്ചയും പൊതുവെയുള്ള ആരോഗ്യവും നല്ലതായി തുടരും. ● ഇത് പശുക്കളുടെയും പോത്തുകളുടെയും കാര്യക്ഷമത വർധിപ്പിക്കും. ● കുത്തിവെപ്പ് അല്ലെങ്കിൽ ചവിട്ടിക്കലിനും കിടാവിനുമിടയിലുള്ള അകലം കുറച്ചാൽ പശുക്കളിലും പോത്തുകളിലും എല്ലാവർഷവും കുത്തിവെപ്പ് അല്ലെങ്കിൽ ചവിട്ടിക്കൽ വഴി ഗർഭധാരണം നടത്താവുന്നതാണ്. ● കന്നുകുട്ടികൾ അനുയോജ്യമായ സമയത്ത് ചവിട്ടിക്കാനുള്ള അല്ലെങ്കിൽ പ്രസവത്തിനുള്ള പ്രായം എത്തുന്നതിന് സഹായിക്കുന്നു. സന്ദർഭം: അഗ്രോവോൺ ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
548
11