AgroStar Krishi Gyaan
Pune, Maharashtra
14 Jul 19, 06:00 PM
കന്നുകാലി വളർത്തൽwww.vetextension.com
ബാഹ്യ പരാദങ്ങളിൽ നിന്ന് കറവയുള്ള കന്നുകാലികളുടെ സംരക്ഷണം
ബാഹ്യ പരാദങ്ങൾ കന്നുകാലികളുടെ രോമത്തിലും തൊലിയിലും വളരുകയും പുറമെ പ്രശ്നങ്ങളുണ്ടാകുന്നതിന് കാരണമാകുകയും ചെയ്യുന്നു. ബാഹ്യപരാദങ്ങൾ മൃഗങ്ങളുടെ ശരീരവുമായി തുടർച്ചയായി സമ്പർക്കത്തിലിരിക്കുകയോ അല്ലെങ്കിൽ സമയാസമയങ്ങളിൽ പോഷകങ്ങൾ ലഭിക്കുന്നതിനായി പറ്റിപ്പിടിക്കുകയോ ചെയ്യുന്നു. ബാഹ്യ പരാദങ്ങളുണ്ടാക്കുന്ന തകരാറുകൾ അവ കടിക്കുന്നത് കന്നുകാലികളുടെ ശരീരം വരളുന്നതിനും രോമം കൊഴിയുന്നതിനും കാരണമാകുന്നു. ഇത് പിന്നീട് രക്തക്കുറവ്, തിന്നുന്നതും കുടിക്കുന്നതും നിർത്തൽ, പാലുൽപ്പാദനത്തിലെ കുറവ് എന്നിവയിലേക്ക് നയിക്കുന്നു. ചികിത്സ ബാഹ്യ പരാദങ്ങളുടെ സാന്നിധ്യം, അളവ് തീവ്രത എന്നിവ കണക്കിലെടുത്ത് താഴെപ്പറയുന്ന മരുന്നുകൾ മൃഗഡോക്ടറുടെ നിർദേശപ്രകാരം നൽകാവുന്നതാണ്. ചികിത്സക്കിടയിലെ മുൻകരുതലുകൾ 1. മരുന്നുപയോഗിച്ച് കുളിപ്പിക്കുന്നതിന് മുമ്പ് കാലി വെള്ളം കുടിച്ചുവെന്ന് ഉറപ്പുവരുത്തുക. 2. എല്ലാ കന്നുകാലികളെയും കൂട്ടമായി ഒരുമിച്ച് കുളിപ്പിക്കുക. 3. തൊഴുത്തിൽ മരുന്ന് നിർബന്ധമായും തളിച്ചിരിക്കണം, അതുകൊണ്ട് എല്ലാ പരാദങ്ങളെയും മുഴുവനായി നിയന്ത്രിക്കാം. സ്രോതസ്സ്: www.vetextension.com
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
286
0