AgroStar Krishi Gyaan
Pune, Maharashtra
09 Jun 19, 06:00 PM
കന്നുകാലി വളർത്തൽഗാവോം കണക്ഷൻ
കന്നുകാലികളിലെ വിര പ്രതിരോധം
ബോധവൽക്കരണത്തിൻറെ അപര്യാപ്തമൂലം കന്നുകാലികളെ വിരകളിൽ നിന്നും മറ്റ് പരാദജീവികളിൽ നിന്നും പ്രതിരോധിക്കുന്നതിനുള്ള മരുന്നുകൾ പലപ്പോഴും നൽകാറില്ല. ഇത് മൃഗങ്ങളുടെ ആരോഗ്യം കുറയുന്നതിനും ഉടമയ്ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതിനും കാരണമാകുന്നു. കന്നുകാലികളുടെ വയറിൽ കാണുന്ന വിര ഒരു പ്രധാന പ്രശ്നമാണ്. കന്നുകാലികൾക്ക് വിരയ്ക്കുള്ള മരുന്ന് കൊടുക്കുന്നത് മൃഗപരിപാലനത്തിൽ ലാഭകരമായിരിക്കും. കന്നുകാലികളിൽ വിരശല്യമുണ്ടെങ്കിൽ, ഭക്ഷണത്തിൻറെ 30% മുതൽ 40%വരെ വിരകൾ ഉപയോഗിക്കും. ശരിയായ മരുന്നിലൂടെ ഇത് കുറയ്ക്കാം. കന്നുകാലികളിലെ വിരകളുടെ ലക്ഷണങ്ങൾ: • കാലികൾ മണ്ണ് തിന്നാൽ തുടങ്ങുന്ന • കാലികൾ അലസരായും ക്ഷീണതരായും കാണപ്പെടുന്നു • വയറിളക്കം, ചാണകം ദുർഗന്ധത്തോടെ, അയഞ്ഞ് പച്ച നിറത്തിൽ പോകുന്നു. • ചാണകത്തിൽ കറുത്ത നിറത്തിൽ രക്തവും പുഴുക്കളും കാണുന്നു. • തീറ്റ കഴിക്കുന്നുണ്ടെങ്കിൽ കൂടി ശരീരവളർച്ച കുറയുകയും വയറിൻറെ വലുപ്പം വർധിക്കുകയും ചെയ്യുന്നു. • രക്തക്കുറവ് • പാലുൽപ്പാദനത്തിൽ പെട്ടെന്നുള്ള കുറവ് • ഗർഭാവസ്ഥയിലെ പ്രശ്നങ്ങൾ
പ്രധാന കാര്യങ്ങൾ: • വയറിലെ വിരശല്യം തടയാൻ അനുയോജ്യമായ മരുന്ന് എല്ലാ മൂന്ന് മാസം കൂടുമ്പോഴും നൽകണം. • ഒരു ചെറിയ പാത്രത്തിൽ ചാണകം എടുത്ത് പരിശോധിച്ച ശേഷം മാത്രം മരുന്ന് നൽകുക. • മൃഗഡോക്ടറുടെ പരിശോധനക്ക് ശേഷം മാത്രമേ രോഗമുള്ള ക്ഷീണിതരായ കാലികൾക്ക് മരുന്ന് നൽകാവൂ. • വിരയെ പ്രതിരോധനിക്കാനുള്ള മരുന്ന് കാലികൾക്ക് വാക്സിനേഷന് മുമ്പ് നൽകണം, വാക്സിനേഷന് ശേഷമല്ല. • വാക്സിനേഷന് തൊട്ടുപുറകെ വിരയ്ക്കുള്ള മരുന്ന് നൽകരുത്, 15 ദിവസമെങ്കിലും കഴിഞ്ഞ് വേണം നൽകാൻ. • മൃഗഡോക്ടറുടെ നിർദേശത്തിനനുസരിച്ച് മാത്രം വിരയ്ക്കുള്ള മരുന്ന് നൽകുക. • പുതുതായി ശേഖരിച്ച തീറ്റയും ധാന്യങ്ങളും കാലികൾക്ക് നൽകണം • വൃത്തിയുള്ള ശുദ്ധജലം നൽകുക. സ്രോതസ്സ്: ഗാവോം കണക്ഷൻ ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
516
0