AgroStar Krishi Gyaan
Pune, Maharashtra
11 Aug 19, 06:30 PM
കന്നുകാലി വളർത്തൽhpagrisnet.gov.in
കന്നുകാലികളിലെ ബ്ലാക്ക് ലെഗ് (കരിങ്കുറു) തടയല്
ബാക്ടീരിയ മൂലം പശുക്കള്ക്കും എരുമകള്ക്കും വരുന്ന രോഗമാണ് ബ്ലാക്ക് ക്വാര്ട്ടര് അല്ലെങ്കില് ബ്ലാക്ക് ലെഗ് (കരിങ്കുറു). പിന് കാലിന്റെ മുകള് ഭാഗത്ത് ശക്തമായ വീക്കമുണ്ടാകുന്നതാണ് ഈ രോഗത്തിന്റെ ലക്ഷണം, ഇക്കാരണത്താല് കാലികള് മുടന്തി നടക്കാന് തുടങ്ങുന്നു. കാലികള്ക്ക് ശക്തമായ പനി ഉണ്ടാകുകയും വീക്കമുണ്ടായ ഭാഗത്ത് അമര്ത്തുമ്പോള് വലിയ ശബ്ദമുണ്ടാക്കുകയും ചെയ്യുന്നു. ചികിത്സയും പ്രതിരോധവും: രോഗബാധയുള്ള കന്നുകാലിയെ ചികിത്സിക്കാനായി ഉടന്തന്നെ ഏറ്റവും അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടുക. ശരിയായ ചികിത്സ ലഭ്യമാക്കാന് വൈകിയാല്, ബാക്ടീരിയ കാരണമുണ്ടാകുന്ന വിഷം ശരീരമാസകലം വ്യാപിക്കാനും കന്നുകാലിയുടെ മരണത്തിലേക്ക് നയിക്കാനും സാധ്യതയുണ്ട്. ചികിത്സയുടെ ഭാഗമായി, വീക്കമുണ്ടായ ഭാഗത്ത് കൂടിയ ഡോസില് പെനിസിലിന് വാക്സിന് കുത്തിവെക്കുന്നു. രോഗപ്രതിരോധത്തിനായി, മൃഗാശുപത്രികളില് ഈ വാക്സിന് സൗജന്യമായി നല്കിവരുന്നു; കന്നുകാലി കര്ഷകര് ഈ സൗകര്യം ഉപയോഗപ്പെടുത്തേണ്ടതാണ്. സ്രോതസ്സ്: hpagrisnet.gov.in
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
179
0