Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
05 Oct 19, 06:30 PM
ജൈവ കൃഷിദൈനിക് ജാർഗൻ
ഈ രീതിയിൽ ജൈവ കൃഷി അവശിഷ്ടവളം തയാറാക്കാം
കർഷകർക്ക് എളുപ്പത്തിലും ഫലപ്രദമായും ജൈവ ഫാം മാന്യൂർ വളം അവരുടെ കൃഷിയിടത്തിൽ തയാറാക്കാം. ഇത് നിർമ്മിച്ച് തുടങ്ങുന്നതിനായി, 0.9 മീറ്റർ ആഴത്തിലും, 2.4 മീറ്റർ വീതിയിലും, 5 മീറ്റർ വരെ അനുപാതത്തിലും നീളമുള്ള ഒരു കുഴിയെടുക്കുക. കർഷകന് കുറേയധികം കന്നുകാലികളുണ്ടെങ്കിൽ വിസ്തൃതി വർധിപ്പിക്കുകയോ രണ്ട് കുഴികൾ നിർമ്മിക്കുകയോ ചെയ്യാം. കുഴിയെടുത്തതിന് ശേഷം പിന്നീട്, ചാണകം, ഗോമൂത്രം, പച്ചക്കറി അവശിഷ്ടങ്ങൾ, മറ്റ് ചീഞ്ഞളിയുന്ന വസ്തുക്കൾ എന്നിവ ഒരേ പോലെ കുഴിയിൽ വിതറണം.
ചാണകമിശ്രിതം ആവശ്യത്തിന് ഈർപ്പമുള്ളതല്ലെങ്കിൽ, ഇതിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ചേർക്കണം. ഇപ്പോൾ ചാണകവും മറ്റ് വസ്തുക്കളും ഒരേപോലെ പരക്കുകയും അതിന് മുകളിൽ 30 സെമി ഉയരത്തിൽ ഒരു മണൽപ്പാളി ഉണ്ടാകുന്നതിനായി 6 മാസം അങ്ങനെയിടുകയും ചെയ്യുക. 6 മാസങ്ങൾക്ക് ശേഷം, 0.32 മുതൽ 0.50 വരെ നൈട്രജൻ, 0.10 മുതൽ 0.25 വരെ ഫോസ്ഫറസ്, 0.25 മുതൽ 0.40 വരെ പൊട്ടാസ്യം, 0.80 മുതൽ 1.20 കാൽസ്യം, 0.33 മുതൽ 0.70 വരെ മഗ്നീഷ്യം ഒപ്പം സിങ്ക് 0.040 ഘന വസ്തു തുടങ്ങി ഉപയോഗപ്രദമായ ജൈവ ഫാം യാർഡ് കമ്പോസ്റ്റ് ഉണ്ടായിരിക്കും. സ്രോതസ്സ്: ദൈനിക ജാഗരൺ ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
478
2