AgroStar Krishi Gyaan
Pune, Maharashtra
28 Jul 19, 06:30 PM
കന്നുകാലി വളർത്തൽകൃഷി ജാർഗൻ
നിങ്ങളുടെ കന്നുകാലികൾക്കായി പോഷക സന്തുലിതമായ ആഹാരം വീട്ടിൽ തയാറാക്കാം
സന്തുലിതമായ ഭക്ഷണശീലം കന്നുകാലികളുടെ ആരോഗ്യത്തിൽ പ്രധാന പങ്ക് വഹിക്കുന്നു, അത് പാൽ ഉത്പാദിപ്പിക്കുന്നതിനുള്ള കഴിവ് വർധിപ്പിക്കുകയും അവയെ ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്നു. പോഷക സമ്പുഷ്ടമായ ഒരു ഭക്ഷണരീതി ഉണ്ടാക്കുന്നത് അത്ര ബുദ്ധിമുട്ടേറിയ കാര്യമല്ല, അത് എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്നതേയുള്ളൂ. എങ്ങനെ കന്നുകാലികൾക്കായി പോഷക സന്തുലിതമായ ആഹാരം വീട്ടിൽ തയാറാക്കാം എന്നറിയാൻ താഴെക്കൊടുത്തിരിക്കുന്ന കാര്യങ്ങൾ വായിക്കൂ. ഒരു 100 കി ഗ്രാം സന്തുലിതാഹാരം (ബാലൻസ്ഡ് ഡയറ്റ് ) തയാറാക്കുന്ന രീതി: ● ധാന്യങ്ങൾ (ചോളം, ബാർലി, ഗോതമ്പ്, ചാമ) ആയിരിക്കണം 35% അളവ്. ● ഏകദേശം 32 കി ഗ്രാം കടുക് (കടുക് തൊലി, പീനട്ട് ഓയിൽ) ധാന്യങ്ങൾക്കൊപ്പം ചേർത്തിരിക്കണം. ● ധാതു ഉപ്പിന്റെ അളവ് 2 കിഗ്രാം വരെ, ഉപ്പ് 1 കിഗ്രാം മുകളിൽ പറഞ്ഞിരിക്കുന്നവ യോജിപ്പിച്ച് കന്നുകാലികൾക്ക് നൽകാം. ഉപയോഗിക്കേണ്ട സന്തുലിതാഹാരത്തിന്റെ അളവ്: ● പശുവിന് ദിവസം1.5 കിഗ്രാം നൽകുക, പോത്തിന് 2കിഗ്രാം. ● കറവയുള്ള പശുവിന് 1 ലിറ്റർ പാലിന് 400 ഗ്രാം തീറ്റ വീതവും എരുമയ്ക്ക് ഒരു ലിറ്റർ പാലിന് 500 ഗ്രാം ധാന്യം അധികവും കൊടുക്കണം. ● സന്തുലിതമായ ഭക്ഷണം ഏകദേശം 1 മുതൽ 1.5 കിഗ്രാം വരെ ഗർഭിണിയായ പശുവിനും എരുമയ്ക്കും അടുത്ത ആറ് മാസത്തേക്ക് എല്ലാ ദിവസവും നൽകണം. ● കിടാങ്ങൾക്ക്, 1 കിഗ്രാം മുതൽ 2.5 കിഗ്രാം സന്തുലിത പോഷകം എല്ലാ ദിവസവും കാലികളുടെ വയസും ഭാരവും അനുസരിച്ച് നൽകണം. സ്രോതസ്സ്: കൃഷി ജാഗരൺ
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
317
0