Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
25 May 19, 06:00 PM
ജൈവ കൃഷിഅഗ്രോവൻ
കൃഷിയിട ജൈവവളത്തിൻറെ ശരിയായ ഉപയോഗം
 കൃഷിയിടത്തിൽ നിന്നുള്ള ജൈവാവശിഷ്ടത്തിൽ നിന്നുള്ള വളം ഭാഗികമായി അഴുകിയതാണെങ്കിൽ വിളകൾ വിതയ്ക്കുന്നതിന് 3 മുതൽ 4 വരെ ആഴ്ചകൾക്കു മുമ്പ് സാധാരണയായി മണ്ണിലിടാറുണ്ട്.  ഈ കൃഷിയിട ജൈവവളം (ഫാംയാർഡ് മാന്യുർ) നനഞ്ഞ മണ്ണിൽ വിഘടിച്ച് , മണ്ണിൻറെ ഘടന മെച്ചപ്പെടുത്തുകയും ലായകാവസ്ഥയിൽ പോഷകങ്ങൾ പുറത്ത് വിടുകയും ചെയ്യുന്നു. ഇത് വിളയുടെ വളർച്ചയ്ക്ക് കാരണമാകുന്നു.  വിതയ്ക്കുന്നതിന് വളരെ മുമ്പ് ഇത് നൽകുകയാണെങ്കിൽ, പോഷകങ്ങൾ മഴവെള്ളത്തിനൊപ്പം നഷ്ടപ്പെട്ടുപോകാൻ സാധ്യതയുണ്ട്. നന്നായി അഴുകിയ കൃഷിയിട ജൈവവളമാണെങ്കിൽ, വിള വിതയ്ക്കുന്നതിന് തൊട്ടുമുമ്പ് അതിനെ മണ്ണിലേക്ക് നന്നായി യോജിപ്പിച്ച് നൽകണം.
 പച്ചക്കറികളിലും പഴവർഗ്ഗങ്ങളിലും കൃഷിയിട ജൈവവളത്തിൻറെ ഉപയോഗം മികച്ച ഫലം നൽകും.  കൃഷിയിട ജൈവവളത്തിൽ താരതമ്യേന കുറഞ്ഞ അളവിലാണ് ഫോസ്ഫറസ് അടങ്ങിയിട്ടുള്ളത്, അതിനാൽ സിംഗിൾ സൂപ്പർ ഫോസ്ഫേറ്റ് (അമ്ലതയുള്ള മണ്ണിലേക്ക് എല്ലുപൊടി) ഒരു ക്ഷാരമാത്രയായി ഇതിനൊപ്പം ഉപയോഗിക്കണം. മുകളിൽ ഇടുന്നതിന് നൈട്രജൻ അധിഷ്ഠിതമായ വളങ്ങളും ഉപയോഗിക്കാം. ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
686
0