AgroStar Krishi Gyaan
Pune, Maharashtra
15 Jun 19, 06:00 PM
ജൈവ കൃഷിസുഭാഷ് പാലേക്കറുടെ സീറോ ബജറ്റ് ഫാമിംഗ്
ബീജാമൃതത്തിൻറെ നിർമ്മാണം
ബീജാമൃതം എന്നത് ചെടികൾക്ക്, തൈകൾക്ക് അല്ലെങ്കിൽ ഏത് നടീൽ വസ്തുക്കൾക്കും നൽകാവുന്ന ഒരു പരിചരണമാണ്. അത് ഇളംവേരുകളെ ഫംഗസിൽ നിന്നും മൺസൂൺ കാലത്ത് തുടർച്ചയായി വിളകളെ ബാധിക്കുന്ന മണ്ണ് വഴിയും വിത്ത് വഴിയുമുള്ള രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിന് ഫലപ്രദമാണ്. ജീവമൃതത്തിലടങ്ങിയരിക്കുന്നതിന് സമാനമായ ഘടകങ്ങളാണ് ഇതിലുമുള്ളത് 20 ലിറ്റർ വെള്ളമെടുക്കുക, 5 കിഗ്രാം നാടൻ ചാണകം, 5 ലിറ്റർ നാടൻ ഗോമൂത്രം, 50 ഗ്രാം ചുണ്ണാമ്പ്, തോട്ടത്തിലെ ബണ്ടിൽനിന്നുമുള്ള ഒരുപിടി മണ്ണ് എന്നിവ എടുക്കുക.
തയ്യാറാക്കുന്ന വിധം: • 5 കിഗ്രാം നാടൻ ചാണകം ഒരു തുണിയിൽ എടുത്ത് ടേപ്പുകൊണ്ട് കെട്ടിവെയ്ക്കുക. ഇത് 12 മണിക്കൂർ നേരം വരെ 20 ലിറ്റർ വെള്ളത്തിൽ താഴ്ത്തിയിടുക. • ഒരു ലിറ്റർ വെള്ളമെടുത്ത് അതിലേക്ക് 50 ഗ്രാം ചുണ്ണാമ്പ് ചേർക്കുക, ഇത് ഒരു രാത്രിയിലേക്ക് സന്തുലിതമാകാനായി വെയ്ക്കുക. • പിറ്റേന്ന് രാവിലെ, ഈ ചാണകക്കിഴി ആ വെള്ളത്തിലേക്ക് 3 തവണ തുടർച്ചയായി പിഴിയുക. ചാണകത്തിൻറെ മുഴുവൻ നീരും വെള്ളത്തിലേക്ക് വീഴുന്ന വിധത്തിലായിരിക്കണം ഇത്. • വെള്ളത്തിൻറെ ഈ ലായിനിയിലേക്ക് ഒരു പിടി മണ്ണിട്ട് നന്നായി ഇളക്കുക. • അവസാനമായി 5 ലിറ്റർ നാടൻ ഗോമൂത്രം അല്ലെങ്കിൽ മനുഷ്യൻറെ മൂത്രം ഈ ലായിനിയിലേക്ക് ചേർത്ത്, ചുണ്ണാമ്പ് വെള്ളം കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. ബീജാമൃതത്തിൻറെ പ്രയോഗം: വിത്ത് പരിചരണത്തിനായി ഏത് വിളയുടെ വിത്തിലേക്കും ബീജാമൃതം ചേർക്കാം. അവയെ മൂടി കൈകൊണ്ട് യോജിപ്പിക്കണം. നന്നായി ഉണക്കിയശേഷം നടുന്നതിന് ഉപയോഗിക്കാം. പയറുകൾ പോലെ ആവരണത്തിനുള്ളിലുള്ള വിത്തുകളെ പെട്ടെന്ന് മുക്കിയെടുത്ത് ഉണക്കിയാൽ മതി. സ്രോതസ്സ്: സുഭാഷ് പാലേക്കറുടെ സീറോ ബജറ്റ് ഫാമിംഗ് ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
776
0