AgroStar Krishi Gyaan
Pune, Maharashtra
16 May 19, 10:00 AM
ഗുരു ഗ്യാൻഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
പിങ്ക് ബോൾ വേമിനെ നിയന്ത്രിക്കുന്നതിനായി പരുത്തി വിതയ്ക്കുന്നതിന് മുമ്പ് എടുക്കേണ്ട മുൻകരുതലുകൾ
കഴിഞ്ഞ സീസണിൽ ആക്രമണമുണ്ടായ അതേഭാഗത്ത് തന്നെ ഈ വർഷവും പിങ്ക് ബോൾ വേം ബാധ ഉണ്ടായേക്കാം. അതിനാൽ, ഈ കീടത്തിനെതിരെ കർഷകർ ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. • പരുത്തിത്തണ്ടുകൾ ഇപ്പോഴും പാടത്തോ ബണ്ടുകളിലോ ഉണ്ടെങ്കിൽ അവ നശിപ്പിക്കുക. • ഉപയോഗശൂന്യമായവ നശിപ്പിക്കുന്നതിനുള്ള ഷ്രെഡെർ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരുത്തിത്തണ്ടുകൾ ചെറിയ കഷ്ണങ്ങളാക്കി, ജൈവവളമാക്കി മാറ്റുക. • തറി ഫാക്ടറികളുടെ പരിസരങ്ങളിൽ ഫിറമോൺ കെണികൾ സ്ഥാപിക്കുക.
• ഇന്ധനാവശ്യത്തിനായി സൂക്ഷിച്ചിരിക്കുന്ന പരുത്തിത്തണ്ടുകളുടെ കൂന പ്ലാസ്റ്റിക് വല ഉപയോഗിച്ച് മൂടിയിടുക. • നേരത്തെ വളർന്നുപാകമാകുന്ന പരുത്തിയിനം തിരഞ്ഞെടുക്കുക. • കൃത്യസമയം വിതയ്ക്കുന്ന രീതി പിന്തുടരുക, നേരത്തെ വിതയ്ക്കുമ്പോൾ കീടബാധ വളരെ കൂടുതലായി കാണപ്പെടും. • ബിടി പരുത്തി വിത്തുകൾ ബിടി ഇനം അല്ലാത്ത ബിടി പാക്കറ്റിനൊപ്പം പ്രതികൂലസ്ഥിതിയിൽ ഉപയോഗിക്കാനായി നൽകിയിരിക്കുന്ന വിത്തുകൾക്കൊപ്പം നടുക. • നിയന്ത്രിത അളവിൽ വളവും ജലസേചനവും ഉപയോഗിക്കുക. • ക്രോപ് റൊട്ടോഷൻ (ഒന്നിടവിട്ട് വിളകൾ കൃഷി ചെയ്യുന്ന രീതി), ശരിയായ ഇടവിളകൾ എന്നിവ പരുത്തി കൃഷിക്കായി പിന്തുടരേണ്ടതാണ്. ഡോ. ടി.എം. ഭർപോഡ മുൻ എൻഡോമോളജി പ്രൊഫസർ ബി.എ. കോളേജ് ഓഫ് അഗ്രികൾച്ചർ, ആനന്ദ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ആനന്ദ് – 388110 (ഗുജറാത്ത്, ഇന്ത്യ) ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
468
124