Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
11 Nov 19, 10:00 AM
ഉപദേശക ലേഖനംഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
ശാസ്ത്രീയ മാർഗ്ഗങ്ങൾ ഉപയോഗിച്ചുള്ള ഉരുളക്കിഴങ്ങ് കൃഷി
ഉരുളക്കിഴങ്ങ് വില യൂണിറ്റ് സ്ഥലത്ത് മറ്റ് വിളകളേക്കാൾ ആദായമുണ്ടാക്കും വിധം ഉത്പാദനം നടത്തുന്നു, ഹെക്ടറിന് നോക്കിയാലും ആദായം കൂടുതൽ തന്നെയാണ്. അരി, ഗോതമ്പ്, കരിമ്പ് എന്നിവ കഴിഞ്ഞാൽ നാലാമത്തെ ഏറ്റവും കൂടുതലായി ഉത്പാദിപ്പിക്കുന്നത് ഉരുളക്കിഴങ്ങാണ്.
കാലാവസ്ഥ: ഉരുളക്കിഴങ്ങ് ഒരു മിതശീതോഷ്ണ വിളയാണ്. പ്രത്യേകിച്ച്, ഫലപ്രദമായ കൃഷിക്ക്, വിളവെടുപ്പ് സമയത്ത് പകൽ സമയത്തെ കാലാവസ്ഥ 25, 30 ഡിഗ്രി സെൽഷ്യസുകൾക്ക് ഇടയിലും രാത്രി താപനില 4നും 15 ഡിഗ്രി സെൽഷ്യസുകൾക്ക് ഇടയിലും ആയിരിക്കണം. 30 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള താപനിലയിൽ ഉരുളക്കിഴങ്ങ് വളർച്ച പൂർണ്ണമായും നിലയ്ക്കുന്നു. മണ്ണും അതിൻറെ വിനിയോഗവും: ഉരുളക്കിഴങ്ങ് വിള പിഎച്ച് മൂല്യം 6 മുതൽ 8 വരെയുള്ള വിവിധ മണ്ണിനങ്ങളിൽ കൃഷി ചെയ്യാം, പ്രത്യേകിച്ച് കളിമണ്ണും പശിമരാശിമണ്ണും ശരിയായ നീർവാർച്ചക്ക് അനുയോജ്യമാണ്. മരത്തടിയോ യന്ത്രമോ ഉപയോഗിച്ച് 3-4 തവണ നിലം ഉഴുക. ഇപ്പോൾ, റോട്ടവേറ്റർ ഉപയോഗിച്ച് കൃഷിയിടം ഒരുക്കുന്നത് വേഗതയുള്ളതും നല്ലതുമാണ്. നടീൽ സമയം: സാധാരണയായി, നേരത്തേയുള്ള നടീൽ സെപ്തംബർ മധ്യം മുതൽ ഒക്ടോബർ ആദ്യവാരം വരെ ചെയ്യുന്നു, പ്രധാനവിള നടുന്നത് ഒക്ടോബർ മധ്യത്തിന് ശേഷമാണ്. പുതിയ ഇനം: കുഫ്രി ചിപ്സോന - 1, കുഫ്രി ചിപ്സോന-2, കുഫ്രി ഗിരിരാജ്, കുഫ്രി ആനന്ദ് എന്നിവ പ്രധാനപ്പെട്ട ഇനങ്ങളാണ്. മണ്ണ് പരിശോധനയ്ക്ക് അനുസരിച്ച് അല്ലെങ്കിൽ 25 25 കിഗ്രാം സിങ്ക് സൾഫേറ്റ്, 50 കിഗ്രാം ഫെറസ് സൾഫേറ്റ് എന്നിങ്ങനെ ഹെക്ടറിന് എന്ന നിരക്കിൽ, ഇവ നടുന്നതിന് മുമ്പ് താഴ്ന്ന പ്രദേശങ്ങളിൽ ഉപയോഗിക്കണം. പച്ചിലവളം ഉപയോഗിച്ചിട്ടില്ലെങ്കിൽ, ഉണങ്ങിയ ചാണകം 15-30 ടൺ വരെ ഹെക്ടറിന് ഉപയോഗിക്കുന്നത് ബാക്ടീരിയൽ വസ്തുക്കളുടെ എണ്ണം വർധിപ്പിക്കുന്നു. ജലസേചന നിയന്ത്രണം: 7-10 ജലസേചനം വിളയുടെ ശരിയായ വളർച്ചക്കും, വികാസത്തിനും, ഫലപ്രദമായ വിളയവിനും ആവശ്യമാണ്. നടുന്നതിന് മുമ്പ് ഉരുളങ്ങിഴങ്ങുകൾ വിളവെടുത്തിട്ടില്ലെങ്കിൽ, നട്ട് 2-3 ദിവസത്തിനുള്ള ചെറുതായി നനച്ചുകൊടുക്കണം. സ്രോതസ്സ്: അഗ്രോസ്റ്റാർ അഗ്രോണമി സെൻറർ എക്സലൻസ് ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
236
13