Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
21 Jan 19, 10:00 AM
ഉപദേശക ലേഖനംഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
മാതളനാരങ്ങയിലെ പോഷക ക്രമീകരണം
ഇന്നത്തെ സാഹചര്യത്തിൽ, രാസവളങ്ങളും മൈക്രോന്യൂട്രിയൻറ്സും മാതളനാരകത്തോട്ടത്തിലെ മണ്ണ് പരിശോധിക്കുന്നതിന് നിർബന്ധമായും ഉപയോഗിക്കണം. മാതളനാരകച്ചെടിയുടെ പ്രായത്തിന് അനുസരിച്ച് വേണം രാസവളങ്ങൾ നൽകേണ്ടത്. 20 കി.ഗ്രാം ചാണകം, 2 കി.ഗ്രാം വേപ്പ്, 1 കി.ഗ്രാം വെർമി കംപോസ്റ്റ്, 25 ഗ്രാം ട്രൈകോഡെർമ പ്ലസ് എന്നിവയ്ക്കൊപ്പം 15 ഗ്രാം അസറ്റോബാക്ടർ കൂടി മാതളനാരകച്ചെടി പൂവിടുന്ന സമയത്ത് ചേർക്കുക. 325: 250: 250 ഗ്രാം എന്ന അനുപാതത്തിൽ നൈട്രജൻ, ഫോസ്ഫറസ് അല്ലെങ്കിൽ പൊട്ടാഷ് ഇവ ആദ്യത്തെ തവണ നനയ്ക്കുന്നതിനൊപ്പം മാതളനാരകത്തിന് ഇട്ടുകൊടുക്കുക. പുഷ്പിച്ചതിന് ശേഷം, രണ്ട്, മൂന്ന് സ്റ്റെപ്പുകളിലായി ബാക്കിയുള്ള നൈട്രജൻ കൂടി നൽകുക. ഇതോടൊപ്പം, 200 ഗ്രാം മഗ്നീഷ്യം സൾഫേറ്റ് കൂടി പുഷ്പിക്കുന്ന ഘട്ടത്തിൽ നൽകണം. 500 ഗ്രാം ഡിഎപിയും 100 ഗ്രാം എംഒപിയും പഴം ചെറുനാരങ്ങവലിപ്പത്തിലാകുമ്പോൾ നൽകണം. പഴങ്ങൾ പേരയ്ക്കയുടെ വലിപ്പത്തിലാകുമ്പോൾ 200 ഗ്രാം 19:19, 100 ഗ്രാം എംഒപി ഇവ കൂടി നിർബന്ധമായും നൽകുക.
ഗ്രേഡുകൾ 12:61:0, 19:19:19:, 13:40:13, 13:0:45, 0:52:34, 0:50 എന്നിവ ലേയത്വമുള്ള രാസവളങ്ങൾ ഉപയോഗിക്കുമ്പോഴുള്ള ചെടിയുടെ വളർച്ചയ്ക്കനുസരിച്ച് ഉപയോഗിക്കുക അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
732
143