AgroStar Krishi Gyaan
Pune, Maharashtra
17 Apr 19, 10:00 AM
അന്താരാഷ്ട്ര കൃഷിഉനൈവിഷൻ മീഡിയ
പോളിഹൌസ് കൃഷി
നിയന്ത്രിത പരിസ്ഥിതിയിൽ, ഒരേ അന്തരീക്ഷ ആർദ്രതയിലും യന്ത്രസംവിധാനത്തിലൂടെ കൃത്യമായി വളം നൽകിയും, കൃഷി ചെയ്യുന്നതിനെയാണ് പോളിഹൌസ് കൃഷി എന്ന് പറയുന്നത്. കർഷകർക്ക്, പ്രത്യേകിച്ച് ജൈവകൃഷിക്ക് മുൻഗണന നൽകുന്നവർക്ക്, പോളിഹൌസ് ഗുണകരമാണ്. ഈ ഗുണഫലങ്ങളറിയാൻ താഴേക്ക് വായിക്കൂ:
● ചെടികൾ വളരുന്നത് നിർദിഷ്ട താപനിലയിലാണ് ഇതിനാൽ വിള നഷ്ടത്തിനോ കേടിനോ സാധ്യത കുറവാണ്. ● ഒരു പ്രത്യേക സീസണിന് വേണ്ടി കാത്ത് നിൽക്കാതെ വർഷത്തിലുടനീളം വിളകൾ വളർത്താം. ● പോളിഹൌസിൽ കീടങ്ങളും രോഗങ്ങളും വളരെ കുറവായാണ് കാണപ്പെടുന്നത്. ● കാർഷിക വിളയുടെ വളർച്ചയെ പുറത്തെ കാലാവസ്ഥാമാറ്റം ബാധിക്കില്ല. ● പോളിഹൌസിൽ ഉത്പന്നത്തിൻറെ ഗുണനിലവാരം കൂടുതലായിരിക്കും. ● വെള്ളം വാർന്നുപോകുന്നതിനും വായുസഞ്ചാരത്തിനുമുള്ള സംവിധാനങ്ങൾ ഒരുക്കണം. ● അലങ്കാര സസ്യവിളകൾ വളർത്തുന്നതും പോളിഹൌസിൽ എളുപ്പത്തിൽ ചെയ്യാം. ● ഇത് 5 മുതൽ 10 ശതമാനം വരെ വിളവ് വർധിപ്പിക്കുകയും ചെയ്യുന്നു. ● വിളവെടുപ്പ് സമയം കുറവ് മതി. ● വളം ഇടുന്നത് എളുപ്പവും തുള്ളിനനയിലൂടെ നിയന്ത്രിക്കാവുന്നതുമാണ്. അവലംബം - ഉനൈവിഷൻ മീഡിയ ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
676
9