AgroStar Krishi Gyaan
Pune, Maharashtra
18 Jul 19, 10:00 AM
ഗുരു ഗ്യാൻഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
മുരിങ്ങയ്ക്കായിലെ കീട നിയന്ത്രണം
മുരിങ്ങയ്ക്കാ കൃഷി കർഷകർക്ക് വളരെധികം സാമ്പത്തികലാഭമുണ്ടാക്കുന്നതാണ്. എന്നിരുന്നാലും, ചില പ്രാണികളും കീടങ്ങളും ഈ വിളയെ ബാധിക്കുന്നു. പ്രധാനമായും വല നെയ്യുന്ന ലാർവ കൂടിയുള്ള ചിത്രകീടം, മൊട്ട് തുരപ്പൻ, നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾ (വെള്ളീച്ച, സ്കേൽ ഇൻസെക്ട്സ്, ഇലപ്പേൻ, മുഞ്ഞ), തണ്ടുതിന്നുന്ന ചിത്രശലഭപ്പുഴു, തണ്ടുതുരപ്പൻ, കായ് തുരപ്പൻ എന്നിവ വിളയ്ക്ക് നാശനഷ്ടമുണ്ടാക്കുന്നു. ഇവയിൽ ചിത്രകീടത്തിൻറെ ലാർവയാണ് മുരിങ്ങയ്ക്കയെ ഏറ്റവുമധികം ബാധിക്കുന്നത്. ഏകീകൃത നിയന്ത്രണം (ഐപിഎം - ഇൻറഗ്രേറ്റഡ് പെസ്റ്റ് മാനേജ്മെൻറ്) ● കൃഷിയിടത്തിൽ വിളക്കുകെണി സ്ഥാപിക്കുക. ● കീടബാധയുടെ ഏറ്റവും ആദ്യത്തെ ഘട്ടത്തിൽ, നീരൂറ്റിക്കുടിക്കുന്ന കീടങ്ങളുടെയും ചിത്രശലഭപ്പുഴുക്കളുടെയും ഉപദ്രവം നമുക്ക് വേപ്പിൻ കുരു സത്ത് ലായിനി 5% (500 ഗ്രാം) അല്ലെങ്കിൽ വേപ്പ് അധിഷ്ഠിതമായ ലായിനികൾ 10 മില്ലി വീതം (1% ഇസി) മുതൽ 40 മില്ലി വരെ (0.15% ഇസി) തളിച്ച് നിയന്ത്രിക്കാം. അതുപോലെ ജൈവകീടനാശിനികളായ വെർട്ടിസിലിയം ലക്കാനി അല്ലെങ്കിൽ ബൊവേറിയ ബാസിയാന, ഫംഗൽ അടിസ്ഥാനമാക്കിയ പൊഡർ 40 ഗ്രാം എന്നിവയും 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് ഉപയോഗിക്കാം. ● താഴെ വീണതും കീടബാധയുള്ളതുമായ കായ്കൾ ശേഖരിച്ച് മണ്ണിൽ കുഴിച്ചുമൂടുക. ● താഴെ വീണതും കീടബാധയേറ്റതുമായ കായ്കൾ സമയാസമയങ്ങളിൽ ശേഖരിച്ച് ഒരു കുഴികുഴിച്ച് ഘനത്തിൽ ഒരു പാളി മണ്ണിട്ട് നശിപ്പിക്കുക, ഇത് കായ് തുരപ്പൻ പ്രാണി പടരാതിരിക്കാനാണ്. ● കായ് തുരപ്പൻറെ ഉപദ്രവം കുറയ്ക്കാൻ, മുകളിൽ സൂചിപ്പിച്ച് വേപ്പ് മിശ്രിതങ്ങൾ കായ് ഉണ്ടായിത്തുടങ്ങുന്ന ഘട്ടത്തിലും, പിന്നീട് 35 ദിവസത്തിന് ശേഷവും തളിക്കുക.
ഡോ. ടി.എം. ഭർപോഡ മുൻ എൻഡോമോളജി പ്രൊഫസർ ബി.എ. കോളേജ് ഓഫ് അഗ്രികൾച്ചർ, ആനന്ദ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ആനന്ദ് – 388110 (ഗുജറാത്ത്, ഇന്ത്യ) ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
248
12