AgroStar Krishi Gyaan
Pune, Maharashtra
23 Mar 19, 06:00 PM
ജൈവ കൃഷികൃഷി എല്ലാവർക്കും
ഭാഗം -2 അഴുകിയ മത്സ്യ മാലിന്യങ്ങൾ (ഗുണപാസേലം)
അഴുകിയ മത്സ്യ മാലിന്യങ്ങൾ തയ്യാറാക്കൽ: • 1 കിലോ മത്സ്യം, • 1 കിലോ ശർക്കര • 1 കിലോ മത്സ്യ മാലിന്യത്തിൽ 11/2 കി.ഗ്രാം ശർക്കര ചേർക്കുക • ജൂട്ട് അല്ലെങ്കിൽ പരുത്തി തുണികൊണ്ട് കണ്ടെയ്നറിന്റെ വായ് അടക്കുക ഇത് പ്രാണികൾ ഉള്ളിൽ കയറാതെ സൂക്ഷിക്കും ഒപ്പം ഇത് വീടിന്റെ പുറത്തു മൃഗങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയ സ്ഥലത്തു വെക്കുക എന്തെന്നാൽ ആദ്യ നാലു ദിവസങ്ങളിൽ ഇതിന്റെ മണം വളരെ ആകർഷണീയമാണ്. • എല്ലാ 5 ദിവസം കൂടുമ്പോൾ ദിവസത്തിൽ ഒരിക്കൽ മിശ്രിതം ഇളക്കി കൊടുക്കുക ഇത് അടുത്ത 20 - 30 ദിവസങ്ങളിൽ ചെയ്യണം. ഈ സമയത്ത് മോശ ഗന്ധത്തിൽ നിന്ന് മാധുര്യമുള്ള മണമായി മാറുന്നത് എങ്ങനെ എന്ന് നിങ്ങൾ ശ്രദ്ധിക്കുക. • ലായനി പത്ത് ദിവസം കൊണ്ട് അഴുകും, പക്ഷേ നിങ്ങൾ 15-20 ദിവസം നിലനിർത്തുക. മണംകൊണ്ട് നിങ്ങൾക്ക് മനസ്സിലാകും: ഗന്ധം ഇല്ലാതാകുമ്പോൾ ലായനി ഉപയോഗിക്കുവാൻ തയ്യാറാണ്. • ഒരു അരിപ്പ ഉപയോഗിച്ച് ലായനി ഊറ്റുകയും അത് തേൻ പോലുള്ള സിറപ്പ് പോലെ കാണപ്പെടുന്നു. • അരിച്ച ലായനി ഒരു ഗ്ലാസ് ജാർ അല്ലെങ്കിൽ അടപ്പുള്ള കണ്ടെയ്നറിൽ സൂക്ഷിച്ച് അതിനെ ദൃഢമായി അടയ്ക്കുക. • ആറ് മാസത്തേക്ക് ഈ ലായനി നല്ല അവസ്ഥയിൽ തുടരും. • നിങ്ങൾ ഫ്രഷ് മത്സ്യം ഒരു പീസ് ആയി ഉപയോഗിക്കുന്നുവെങ്കിൽ, ലായനി ഉണ്ടാക്കുന്നതിനായി രണ്ടോ മൂന്നോ തവണ ഉപയോഗിക്കുക, എന്നാൽ മത്സ്യ മാലിന്യങ്ങൾ ഒരിക്കൽ മാത്രമേ ഉപയോഗിക്കാവൂ, ഓരോ തവണയും നിങ്ങൾ തുല്യമായി ശർക്കര ചേർക്കണം ഒപ്പം അഴുകാൻ വേണ്ടി 15-20 ദിവസം സൂക്ഷിക്കുക.
പ്രയോജനങ്ങൾ: ഗുണപാസേലം സസ്യങ്ങൾക്ക് അത്യുത്തമമായ ടോണിക്ക് ആണ്. നൈട്രജൻ (ചെടികളുടെ ആവശ്യത്തിൻറെ 8% -10%) നൽകുന്നത് ചെടികളുടെ വളർച്ചക്ക് സഹായിക്കും. അമിനോ ആസിഡുകൾ, സൂക്ഷ്മാണുക്കൾ, മൈക്രോ, മാക്രോന്യൂട്രിൻറുകളുടെ സമ്പന്നമായ സ്രോതമാണിത് ഇത് മണ്ണിന്റെ ഫലഭൂവിഷ്ടി വർദ്ധിപ്പിക്കും. പ്രകൃതിദത്ത വളർച്ചാ പ്രൊമോട്ടർമാരിലും ഒരു കീടനാശിനിയെന്ന നിലയിലും ഇത് ഫലപ്രദമാണ്. റഫറൻസ്: അഗ്രോസ്റ്റാർ അഗ്രോണമി സെന്റർ ഓഫ് എക്സലൻസ് ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
246
2