Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
24 Jun 19, 10:00 AM
ഉപദേശക ലേഖനംഅപ്നി ഖേതി
(ഭാഗം-2) അശ്വഗന്ധ കൃഷിരീതികൾ: ഔഷധ സസ്യം
നഴ്സറി പരിചരണവും മാറ്റി നടലും: നടുന്നതിന് മുമ്പ് മണ്ണ് നന്നായി കിളച്ച് ഉഴുതുമറിക്കുകയും അതിൽ ധാരാളം ഫലപുഷ്ടിക്കാവശ്യമായ പോഷകങ്ങൾ, ജൈവ വസ്തുക്കൾ ചേർക്കുകയും ചെയ്യുക. പരിചരിച്ച വിത്തുകൾ തറനിരപ്പിൽ നിന്ന് ഉയർന്ന നഴ്സറിയിലെ തടത്തിൽ നടണം. മാറ്റി നടുന്നതിന് മുമ്പ്, 10-20 ടണ്ണോളം കൃഷിയിടത്തിലെ ജൈവാവശിഷ്ടങ്ങൾ, 15 കിഗ്രാം യൂറിയ, ഒപ്പം 15 കിഗ്രാം ഫോസ്ഫറസ് എന്നിവ മണ്ണിലേക്ക് പോഷകമായി പ്രയോഗിക്കുക. വിത്തുകൾ 5-7 ദിവസങ്ങൾ കൊണ്ട് മുളപൊട്ടിത്തുടങ്ങുകയും 35 ദിവസങ്ങൾ കൊണ്ട് മാറ്റി നടുന്നതിന് തയാറാവുകയും ചെയ്യും. മാറ്റി നടുന്നതിന് മുമ്പ്, തൈകൾ എളുപ്പം പറിച്ചെടുക്കാനായി ധാരാളം വെള്ളം ഒഴിക്കുക. തോട്ടത്തിലെ 40 സെമി വീതിയുള്ള ഉഴവുചാലിനൊപ്പമായിരിക്കണം മാറ്റി നടേണ്ടത്. വളത്തിൻറെ നിയന്ത്രണം: മണ്ണ് തയാറാക്കുന്നതിനൊപ്പം ഏക്കറിന് ഏകദേശം 4-8 ടൺ കൃഷിയിടത്തിലെ ജൈവാവശിഷ്ടങ്ങൾ മണ്ണിനൊപ്പം ചേർക്കണം. അതിന് ശേഷം, പലകയടിച്ച് കൃഷിയിടം നിരപ്പാക്കണം, കൃഷിഭൂമി നിരപ്പാക്കിയശേഷം ഇത് ഒരു ഔഷധസസ്യം ആയതിനാലും ജൈവ കൃഷിയിലൂടെ വളരുന്നതിനാലും, രാസവളങ്ങളുടെയോ കീടനാശിനികളുടെയോ ഉപയോഗത്തിൻറെ യാതൊരാവശ്യവുമില്ല. കൃഷിയിടത്തിലെ ജൈവാവശിഷ്ടങ്ങൾ (ഫാം യാർഡ് മാന്യൂർ -എഫ് വൈഎം), മണ്ണിര കമ്പോസ്റ്റ്, പച്ചിലവളം തുടങ്ങിയ ജൈവവളങ്ങൾ ഉപയോഗിക്കാം. വേപ്പ്, ചിത്രകമൂലം, ധൌത്ര, ഗോമൂത്രം തുടങ്ങിയവയിൽ നിന്ന് ഉണ്ടാക്കുന്ന ചില ജൈവ കീടനാശിനികൾ മണ്ണ് ജന്യമായ രോഗങ്ങളെ അകറ്റുന്നതിന് ഉപയോഗിക്കാം. 6 കിഗ്രാം നൈട്രജൻ (യൂറിയ@ 14 കിഗ്രാം), 6 കിഗ്രാം ഫോസ്ഫറസ് (എഎസ്പി @ 38 കിഗ്രാം) എന്നിങ്ങനെ ഏക്കറിന് ഫലപുഷ്ടിയുള്ള മണ്ണിൽ കൂടുതൽ വിളവ് ലഭിക്കാനായി ഉപയോഗിക്കാം. ഹെക്ടറിന് 40 കിഗ്രാം വീതം നൈട്രജനും ഫോസ്ഫറസും കുറഞ്ഞ ഫലപുഷ്ടിയുള്ള മണ്ണിൽ മികച്ച വിളവ് ലഭിക്കാൻ മതിയാകും. കള നിയന്ത്രണം: കൃഷിയിടത്തെ കളവിമുക്തമാക്കുന്നതിന് സാധാരണയായി രണ്ട് കളപറിയ്ക്കലാണ് നടത്താറ്. ഒന്ന് നട്ടുകഴിഞ്ഞ് 20-25 ദിവസങ്ങൾക്കുശേഷവും രണ്ടാമത്തേത് ആദ്യത്തെ കളപറിയ്ക്കൽ കഴിഞ്ഞ് 20-25 ദിവങ്ങൾക്കു ശേഷവുമാണ് നടത്തുന്നത്. വിത്ത് നടുന്നതിന് മുമ്പ് തന്നെ കളകളെ തടയുന്നതിനായി, ഐസോപ്രൊട്യുറോൺ 200ഗ്രാം/ഏക്കർ ഒപ്പം ഗ്ലൈഫോസേറ്റ് 600ഗ്രാം/ഏക്കർ എന്നിവ ഉപയോഗിക്കുക. ജലസേചനം: കൂടുതൽ വെള്ളം അല്ലെങ്കിൽ മഴ വിളകൾക്ക് ഹാനികരമാണ്. കനത്തമഴയുള്ള സാഹചര്യത്തിൽ, ജലസേചനം ആവശ്യമില്ല അല്ലാത്തപക്ഷം ഒന്നോ രണ്ടോ തവണ മതിയാകും. വിളയ്ക്ക് 10-15 ദിവസങ്ങൾ കൂടുമ്പോൾ നന നൽകാം. ആദ്യത്തെ നന മുളപൊട്ടി 30-35 ദിവസങ്ങൾക്ക് ശേഷവും രണ്ടാമത്തേത് 60-70 ദിവസങ്ങൾക്ക് ശേഷവുമാണ് നൽകേണ്ടത്. വിളവെടുപ്പ്: വിളകൾ 160-180 ദിവസമാകുമ്പോഴേക്കും പാകമായിത്തുടങ്ങും. വിളവെടുപ്പ് വരണ്ടകാലാവസ്ഥയിൽ ഇലകൾ ഈർപ്പമില്ലാതെ പഴങ്ങൾ ചുവപ്പ്-ഓറഞ്ച് നിറത്തിലാകുമ്പോഴാണ് നടത്തേണ്ടത്. കൈകൊണ്ട് ചെടികളെ ഒഴിവാക്കിക്കൊണ്ട് അല്ലെങ്കിൽ പവർ ടില്ലർ തുടങ്ങിയ യന്ത്രങ്ങൾ ഉപയോഗിച്ച് വേരുകൾക്ക് തകരാറില്ലാതെ വിളവെടുപ്പ് നടത്താം. സ്രോതസ്സ്: അപ്നി ഖേതി
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
332
0