Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
25 Apr 19, 10:00 AM
ഗുരു ഗ്യാൻഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
(ഭാഗം - 1) തക്കാളിയിലെ മഞ്ഞളിപ്പ് പ്രശ്നം
തക്കാളിയിലെ മഞ്ഞളിപ്പ് പ്രശ്നത്തിനുള്ള പരിഹാരം രണ്ട് ഘട്ടമായി വേണം ചെയ്യേണ്ടത്. ആദ്യ ഘട്ടത്തിൽ, പിന്നീട് പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കണം. രണ്ടാം ഘട്ടത്തിൽ ഇത്തരം പ്രശ്നങ്ങൾ കണ്ടാൽ അവയുടെ തീവ്രത കുറയ്ക്കാനായി പെട്ടെന്നുതന്നെ നമ്മൾ ചിലത് ചെയ്യേണ്ടതുണ്ട്. രോഗലക്ഷണങ്ങൾ: കൂടുതൽ പഴങ്ങളും മഞ്ഞനിറത്തിലിരിക്കുകയും മൂപ്പെത്താതിരിക്കുകയും ചെയ്യുക. തെറ്റിദ്ധാരണകൾ: പഴങ്ങൾ പലനിറത്തിൽ കാണുന്നതിനുള്ള പ്രധാന കാരണം വ്യത്യസ്തമായ വൈറൽ രോഗങ്ങളാണ്. കാരണങ്ങൾ: ഈ പ്രശ്നത്തിൻറെ കൃത്യമായ കാരണം കണ്ടെത്തുന്നത് കുറച്ച് ബുദ്ധിമുട്ടാണെങ്കിലും, ഏതാനും ചില കാരണങ്ങൾ താഴെക്കൊടുക്കുന്നു. 1. തക്കാളിക്കൃഷിക്കായി ഫലഭൂയിഷ്ടി കുറഞ്ഞ ഗുണ നിലവാരം കുറഞ്ഞ മണ്ണ് തിരഞ്ഞെടുക്കുന്നത്. 2. പോഷക ഉപയോഗത്തിലെ അസന്തുലിതാവസ്ഥ 3. നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾ ബാധിക്കുന്നത് 4. വൈറസ് രോഗ ബാധ 5. സ്ഥിരമല്ലാത്ത, കൂടുതലോ കുറവോ ആയ ജല നിയന്ത്രണം 6. വ്യത്യസ്ത കാലാവസ്ഥകളിലെ ശരിയല്ലാത്ത പരിചരണം
ആദ്യഘട്ടത്തിൽ പ്രശ്നങ്ങൾ തടയാനുള്ള പ്രതിരോധ മാർഗ്ഗങ്ങൾ_x000D_ _x000D_ 1. ഭൂമിയുടെ തിരഞ്ഞെടുപ്പ് - ഭൂമി തക്കാളി വിളകൾ കൃഷി ചെയ്യാൻ അനുയോജ്യമായിരിക്കണം. പോഷകങ്ങളുള്ളതും വെള്ളം എളുപ്പം വാർന്നുപോകുന്നതുമാകണം. കൃഷിരീതിയും ഇതിനൊപ്പം തന്നെ പ്രാധാന്യമുള്ളതാണ്. വേരിന് സമീപമുള്ള മണ്ണിലേക്ക് വായു സഞ്ചാരത്തിനായി വീതിയുള്ള ഉയർത്തിയ തടങ്ങൾ നിർമ്മിക്കണം. കൃഷിക്കായി തുള്ളി നന അഥവാ ഡ്രിപ്പ് ഇറിഗേഷൻ ഉപയോഗിക്കുക. തടത്തിന് 0.5 അയി ഉയരവും 3 അടി വീതിയുമുണ്ടെങ്കിൽ വെളുത്ത വേരുകൾ പ്രയോഗക്ഷമമാകുകയും പോഷക വിതരണം ശരിയായി നടക്കുകയും ചെയ്യും._x000D_ 2. പോഷകങ്ങളുടെ സന്തുലിതമായ ഉപയോഗം - കഴിയുമെങ്കിൽ , തക്കാളികൃഷി തുടങ്ങുന്നതിന് മുമ്പ് പോഷകങ്ങളുടെ സാന്നിധ്യം അറിയുന്നതിനായി മണ്ണ് പരിശോധിക്കുക. അതിനൊപ്പം തന്നെ, തടങ്ങൾ നിർമ്മിക്കുന്ന സമയത്ത്, ഒരു അടിസ്ഥാന അളവിൽ വളം നൽകുക (ജൈവാവശിഷ്ടങ്ങൾ, വേപ്പിൻപിണ്ണാക്ക്, നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, സൾഫർ എന്നിവയുൾപ്പെടെ കുറഞ്ഞ അളവിൽ). തക്കാളി കൃഷി അവസാനിപ്പിച്ചാലും തുള്ളി നനയിലൂടെ വെള്ളത്തിൽ ലയിക്കുന്ന വളങ്ങൾ നൽകുന്നത് തുടരുക._x000D_ 3. സീസണനുസരിച്ച് അനുയോജ്യമായ ഇനം തിരഞ്ഞെടുക്കുക - നല്ല തക്കാളി വിളവിനായി സങ്കരയിനം തിരഞ്ഞെടുക്കുമ്പോൾ താഴെപ്പറയുന്ന പ്രവർത്തനങ്ങൾ കണക്കിലെടുക്കുക. പകൽ കുറവും രാത്രി കൂടുതലുമായിരിക്കുമ്പോൾ വേനൽക്കാലയിനങ്ങൾ ഒരിക്കലും നല്ല ഫലം നൽകില്ല. അതിനാൽ, വേനൽക്കാലത്ത് സെമിനിസ് - അൻസാൽ, ആയുഷ്മാൻ, സിൻജെൻത - 6242, 1057, ബേയർ - 1143, ബയോസീഡ് വീർ, ജെ കെ - 811 എന്നീ ഇനങ്ങൾ പരിഗണിക്കണം. ഖാരിഫ് അല്ലെങ്കിൽ ഖാരിഫിൻറെ അവസാനത്തിൽ സിൻജെൻത - 2048, സെമിനിസ് - ഗർവ, നാംധരി 629 എന്നിവ പരിഗണിക്കുക._x000D_ _x000D_ അവലംബം- തേജസ് കൊൽഹെ, സീനിയർ അഗ്രോണമിസ്റ്റ് _x000D_ ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
298
16