AgroStar Krishi Gyaan
Pune, Maharashtra
16 Mar 19, 06:00 PM
ജൈവ കൃഷികൃഷി എല്ലാവർക്കും
ഭാഗം-1 ഫെർമെൻറ് ചെയ്ത മത്സ്യാവശിഷ്ടം (ഗുണപസെലം)
ഫെർമെൻറ് ചെയ്ത് മത്സ്യാവശിഷ്ടം (ഗുണപസെലം) സസ്യങ്ങൾക്കുള്ള മികച്ചൊരു മരുന്നാണ്. ഇത് സസ്യങ്ങൾക്ക് നൈട്രജൻ നൽകി (സസ്യത്തിനാവശ്യമായതിൻറെ 8 മുതൽ 10 വരെ ശതമാനം) അവയുടെ വളർച്ചയെ സഹായിക്കുന്നു. അമിനോ ആസിഡുകൾ, മൈക്രോബുകൾ, മൈക്രോ-മാക്രോ ന്യൂട്രിയൻറുകളാൽ എന്നിവയാൽ സമ്പന്നമായതിനാൽ ഇത് മണ്ണിൻറെ ഫലഭൂയിഷ്ടി വർധിപ്പിക്കുന്നതിനും സഹായിക്കുന്നു. വളർച്ചയ്ക്കുസഹായിക്കുന്നതിനോടൊപ്പം കീടങ്ങളെ തടയുന്നതിനുകൂടിയുള്ള ജൈവമാർഗമെന്ന നിലയിൽ ഇത് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മറ്റ് സ്പ്രേകളോടൊപ്പം ചേർത്ത് തളിക്കുന്നത്, വേരിലെ പുഴുക്കളെ നിയന്ത്രിക്കാനും സഹായിക്കും. ഈ വസ്തു ന്യൂട്രിയൻറുകളാൽ സമ്പന്നമാണ്, ആവശ്യമായ മാക്രോ (നൈട്രജൻ, പൊട്ടാസ്യം, കാൽസ്യം, മെഗ്നീഷ്യം, ഫോസ്ഫറസ്, സൾഫർ), മൈക്രോ (ക്ലോറിൻ, അയേൺ, ബോറോൺ, മാംഗനീസ്, സിങ്ക്, കോപ്പർ, മോളിബ്ദേനം, നിക്കൽ) ന്യൂട്രിയൻറുകൾ മീനിൻറെ തലയിലും ആന്തരാവയവങ്ങളിലും കാണപ്പെടുന്നു.
ഉപയോഗം:_x000D_ • ഫോളിയർ സ്പ്രേ ആയി ഉപയോഗിക്കുക. 3 ശതമാനം മുതൽ 5 ശതമാനം വരെ വെള്ളത്തിൽ കലർത്തി ഏത് വിളയിലും പുലർച്ചെയോ സന്ധ്യക്കോ തളിക്കുന്നത് വളർച്ചയ കൂടുന്നതിനും, പുഷ്പിക്കുന്നതും വിളവും വർധിക്കുന്നതിനും സഹായിക്കും._x000D_ • കൂടുതൽ മത്സ്യങ്ങളോ മത്സ്യാവശിഷ്ടങ്ങളോ ഉള്ളവർക്ക് ഇത് ജലസേചനത്തിനുപയോഗിക്കുന്ന ജലത്തോടൊപ്പം കലർത്തിയും ഉപയോഗിക്കാം (അനുപാതം: 100 ലിറ്റർ വെള്ളത്തിന് 2 ലിറ്റർ എന്ന അളവിൽ)._x000D_ • 3-10 കി.ഗ്രാം മത്സ്യത്തിൽ നിന്ന് ഇത് വേർതിരിച്ചെടുത്ത് തയാറാക്കുമ്പോൾ, ഒരേക്കർ ഭൂമിയിലേക്കാവശ്യമായത്ര അളവ് ലഭിക്കുന്നതാണ്._x000D_ അവലംബം: അഗ്രോസ്റ്റാർ അഗ്രോണമി സെൻറർ ഓഫ് എക്സലൻസ്_x000D_ ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
464
0