Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
08 Jul 19, 10:00 AM
ഉപദേശക ലേഖനംഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
പപ്പായ – പ്രധാന രോഗങ്ങളും പ്രതിരോധ മാർഗങ്ങളും
പപ്പായ ലോകത്തിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വളരുന്ന ഒരു പ്രധാനപ്പെട്ട പഴമാണ്. വാഴപ്പഴം കഴിഞ്ഞാൽ, ഒരു ചെടിയ്ക്ക് ഏറ്റവുമധികം വിളവ് ലഭിക്കുന്ന ഈ പഴത്തിൽ മുഴുവൻ ഔഷധഗുണങ്ങളാണ്. കറചാട്ടം അഥവാ റിംഗ് സ്പോട്ട് രോഗം: പപ്പായച്ചെടിയുടെ ഏത് ഘട്ടത്തിലും റിംഗ് സ്പോട്ട് രോഗം കണ്ടെത്താം. ഇലകൾക്ക് മുകളിലായി ഇതിൻറെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയും രോഗം ബാധിച്ച ഇലകൾ വാടി ചെറുതാകുകയും ചെയ്യുന്നു. ചെറിയ കടുംപച്ച കുമിളകൾ പ്രത്യക്ഷപ്പെട്ട് ഇലയുടെ പ്രതലം പരുക്കനാകുന്നു. ഇലകൾ നിറഞ്ഞ ചെടി ചെറുതാകുകയും മുകൾവശത്ത് മാത്രം ഇല നിലനിൽക്കുകയും ചെയ്യുന്നു. പുതിയ ഇലകളിൽ മഞ്ഞ കുത്തുകളും വരകളും ഒപ്പം കടുംപച്ച ഭാഗങ്ങളും രൂപപ്പെടുന്നു.
രോഗകാരണം: പപ്പായ റിംഗ് സ്പോട്ട് വൈറസ് എന്നറിയപ്പെടുന്ന ഒരു വൈറസാണ് ഈ രോഗത്തിന് കാരണം. ഈ വൈറസ് പപ്പായച്ചെടികളിൽ നിന്ന് സമീപത്തെ മറ്റ് ചെടികളിലേക്ക് പടരാം. സാധാരണയായി ഇതി രോഗോൽപ്പാദകരായ കീടങ്ങളിലൂടെയാണ് പടരുന്നത്, ഇവയിൽ മഹു (അഫിസ് ഗോസിപ്പി) ഒരു വാഹക ജോലിയാണ് ചെയ്യുന്നത്. മൊസൈക്ക് ഈ രോഗത്തിൻറെ ഏറ്റവും സാധാരണയായ ലക്ഷണം ഇലകളിൽ പച്ച വരകളാണ്. ചിട്ടി രോഗത്തിലേതുപോലെ ഇലകൾ വികൃതമാകുന്നില്ലെങ്കിലും, മറ്റ് ലക്ഷണങ്ങൾ ചിട്ടി രോഗത്തിന് വളരെ സമാനമാണ്. ഈ രോഗത്തിന് കാരണം പപ്പായ മൊസൈക്ക് വൈറസും, ഇത് പകരുന്നത് മഹുവിലുടെയും (അഫിസ് ഗോസിപ്പി) ആണ്. രോഗ നിയന്ത്രണം: വൈറൽ രോഗങ്ങളെ പൂർണമായും തുടച്ചുമാറ്റുന്നതിന് ആവശ്യമായ ശരിയായ വിവരങ്ങൾ ഇതുവരെ അറിവായിട്ടില്ല. അതിനാൽ, താഴെപ്പറയുന്ന മാർഗങ്ങൾ പിന്തുടർന്നാൽ, രോഗത്തിൻറെ തീവ്രത കുറയ്ക്കാവുന്നതാണ്. • തോട്ടങ്ങൾ വൃത്തിയാക്കിവെക്കുക. രോഗബാധയുള്ള ചെടിയുണ്ടെങ്കിൽ, അവശിഷ്ടങ്ങളെല്ലാം ഒരിടത്തുകൂട്ടി നശിപ്പിക്കണം. • പുതിയ ഒരു തോട്ടം നട്ടുണ്ടാക്കുന്നതിന്, രോഗവിമുക്തമായതും ആരോഗ്യമുള്ളതുമായ ചെടികൾ തിരഞ്ഞെടുക്കണം. • രോഗം വന്ന ചെടികൾക്ക് എന്ത് പരിചരണം നൽകിയാലും അവ ആരോഗ്യമുള്ളതാകില്ല. അതിനാൽ, അവ വേരോടെ പിഴുതെടുത്ത് കത്തിക്കണം. അല്ലെങ്കിൽ, വൈറസിൻറെ സ്ഥിരം സ്രോതസ്സായി അവ മാറുകയും മറ്റു ചെടികളിലേക്ക് വൈറസ് പകരുകയും ചെയ്യും. • രോഗോല്പാദനകാരികളായ കീടങ്ങളെ തടയുന്നതിന്, കീടനാശിനി മരുന്നായ ഇമിഡാക്ലോപ്രിഡ് 17.8% എസ്എൽ 0.3 മില്ലി വീതം ഒരു ലിറ്റർ വെള്ളത്തിൽ അലിയിച്ച് സ്ഥിരമായി 10-12 ദിവസത്തെ ഇടവേളയിൽ തളിക്കണം അവലംബം – ശ്രീ. എസ്. കെ ത്യാഗി ശാസ്ത്രജ്ഞൻ, കൃഷി വിജ്ഞാന കേന്ദ്രം, ഖാർഗോൺ ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
309
23