Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
28 Sep 19, 06:30 PM
ജൈവ കൃഷിഅഗ്രോവൻ
പയേസിലോമൈസെസ് ലിലാസിനസ്
പയേസിലോമൈസെസ് ലിലാസിനസ് പലതരം മണ്ണിനങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്ന ഒരു ഫംഗസ് ആണ്. 21-22 ഡിഗ്രി സെൽഷ്യസ് താപനിലയിലാണ് ഫംഗസ് ജീവിക്കുന്നത്. മണ്ണിൻറെ താപനില 36 ഡിഗ്രിയിൽ കൂടുതലായാൽ ഫംഗസിന് അതിജീവിക്കാൻ കഴിയില്ല. നെമറ്റോഡ് വിരയെ അതിൻറെ ജീവിതചക്രത്തിലെ എല്ലാ ഘട്ടത്തിലും ഈ ഫംഗസ് ബാധിക്കുന്നു. വിളകൾ - ഉരുളക്കിഴങ്ങുകൾ, മുളകുകൾ, തക്കാളികൾ, വെള്ളരിക്കകൾ, പൂക്കൾ, തുടങ്ങിയവ ലക്ഷ്യമിടുന്ന കീടം - പരാദ വിരകളായ നെമറ്റോഡുകൾ, ഉദാഹരണം - വേരിനെ ബാധിക്കുന്ന റൂട്ട്നോട്ട് നെമോറ്റോഡ്, നീരൂറ്റിക്കുടിക്കുന്ന സിസ്റ്റ് നെമോറ്റോഡ്, റെനിഫോം നെമോറ്റോഡ്
"ഉപയോഗിക്കേണ്ട വിധം: 1 കിഗ്രാം ഫംഗൽ അധിഷ്ഠിത പൊടി (പയേസിലോമൈസെസ് ലിലാസിനസ്) 200 ലിറ്റർ വെള്ളത്തിൽ കലർത്തി ഒരേക്കറിൽ നനയ്ക്കുക. ഡോസ്: 2 കിഗ്രാം ഫംഗൽ അധിഷ്ഠിത പൊടി (പയേസിലോമൈസെസ് ലിലാസിനസ്) നന്നായി അഴുകിയ ജൈവമാലിന്യവുമായി (ഫാം യാർഡ് മാന്യൂർ) യോജിപ്പിച്ച് ഒരേക്കറിൽ മണ്ണിലൂടെ നൽകുക. അവലംബം: അഗ്രോവോൺ ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
104
0