AgroStar Krishi Gyaan
Pune, Maharashtra
08 Jun 19, 06:00 PM
ജൈവ കൃഷിഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
ജൈവ കീടനിയന്ത്രകം (അഗ്നിഅസ്ത്ര)
അഗ്നിഅസ്ത്ര എന്നത് വളരെ ചെലവ് കുറഞ്ഞ രീതിയിൽ തയ്യാറാക്കാവുന്ന ഒരു കീടനിയന്ത്രണ മാർഗ്ഗം ആണ്. ഈ മിശ്രിതം തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം. ആവശ്യമുള്ള സാധനങ്ങൾ: ● ഗോമൂത്രം - 200 ലിറ്റർ ● ഉണങ്ങാത്ത വേപ്പിലകൾ - 2 കിഗ്രാം ● പുകയിലപ്പെടി - ½ കിഗ്രാം ● കുരുമുളക് പൊടി - ½ കിഗ്രാം ● പുതുതായെടുത്ത വെളുത്തുള്ളിപ്പൊടി - 125 ഗ്രാം ● മഞ്ഞൾപ്പൊടി - 200 ഗ്രാം
നിർമ്മിക്കേണ്ട വിധം: എല്ലാ ഘടകങ്ങളും യോജിപ്പിച്ച് ഒരു മരക്കോലുകൊണ്ടോ തവി കൊണ്ടോ നന്നായി ഇളക്കുക. അവയെ വീണ്ടും മൂടിയിട്ട ശേഷം ചെറിയ നാളത്തിൽ തിളപ്പിക്കുക. അതിനെ തണുക്കാൻ അനുവദിക്കുക. ദിവസത്തിൽ രണ്ട് തവണ അലിയിക്കുക. ലായിനി മൂടി തണലത്ത് വെക്കുക. ലായിനിയെ മഴയിൽ നിന്നും സൂര്യപ്രകാശത്തിൽ നിന്നും സംരക്ഷിക്കണം. മഴക്കാലത്തും വേനൽക്കാലത്തും, ഇത് രണ്ട് ദിവസം സൂക്ഷിക്കുക, ശൈത്യകാലത്ത് നാല് ദിവസവും. തുണി ഉപയോഗിച്ച് അരിച്ച് സൂക്ഷിക്കുക. ഇത് മൂന്ന് മാസം വരെ ഉപയോഗിക്കാം. ഇതുപയോഗിച്ച് ഏകദേശം എല്ലാ കീടങ്ങളെയും നിയന്ത്രിക്കാൻ കഴിയും. ഉപയോഗ രീതി: 3 ലിറ്ററിൽ 100 ലിറ്റർ വെള്ളം ചേർത്തോ അല്ലെങ്കിൽ 15 ലിറ്റർ പമ്പിലെ വെള്ളം 300-400 മിഗ്രാം അഗ്നിഅസ്ത്രയ്ക്കൊപ്പമോ ഉപയോഗിക്കാം. വലിയ ലാർവകളെ നിയന്ത്രിക്കാൻ ഈ മിശ്രിതം സഹായിക്കുന്നു. റഫറൻസ്: അഗ്രോസ്റ്റാർ അഗ്രോണമി സെന്റർ ഓഫ് എക്സലൻസ് ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
810
0