Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
12 Oct 19, 06:30 PM
ജൈവ കൃഷിഷെട്ട്കാരി മാസിക്
കായ് തുരപ്പൻറെ ജൈവ നിയന്ത്രണം
തക്കാളി, വഴുതന, വെണ്ട, കടല എന്നീ വിളകളിലാണ് ഈ കീടത്തിൻറെ ഉപദ്രവം ഉണ്ടാകുന്നത്. കായ് തുരപ്പൻ മൂലമുണ്ടാകുന്ന രോഗം കർഷകർക്ക് വളരെയധികം സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതിന് കാരണമാകുന്നു. അതിനാൽ, ശരിയായ സമയത്ത് തന്നെ ഈ കീടത്തെ നിയന്ത്രിക്കേണ്ടതുണ്ട്.
1. കീടനിയന്ത്രണത്തിനായി, ചോളം, വെള്ളപ്പയർ തുടങ്ങിയ കെണി വിളകളായി പ്രധാനവിളയോടൊപ്പം നടണം. 2. തക്കാളിയിൽ, 14-15 വിളനിരകൾക്കിടയിൽ രണ്ട് നിര ജമന്തി നടണം. തക്കാളിച്ചെടികൾ നടുന്നതിന് 15 ദിവസങ്ങൾക്ക് മുമ്പ് തന്നെ ജമന്തി നടൽ പൂർത്തിയാക്കിയിരിക്കണം. 3. നട്ട് 40-45 ദിവസങ്ങൾക്ക് ശേഷം, ട്രൈക്കോഗ്രാമ്മ ഷില്ലോണിസ് പ്രാണികളെ ഏക്കറിന് 40-45 ആയിരങ്ങൾ എന്ന അളവിൽ തുറന്ന് വിടണം. ഈ പ്രാണികൾ ഇടുന്ന മുട്ട കായ് തുരപ്പൻറെ മുട്ടകളെ നശിപ്പിക്കുന്നു. 4. കായ് തുരപ്പനെ നിയന്ത്രിക്കാൻ വേപ്പിൻകുരുസത്ത് 5% തളിക്കണം. 5. കൃഷിയിടത്തിൽ ഏക്കറിൽ 5-6 ഫിറമോൺ കെണികൾ വീതം സ്ഥാപിച്ചിരിക്കണം. 6. കീടബാധയേറ്റ കായ്കൾ മാറ്റുകയും നശിപ്പിക്കുകയും ചെയ്യണം. സ്രോതസ്സ്: ഷെട്ട്കാരി മാസിക് ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
154
5