Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
31 Mar 19, 06:00 PM
കന്നുകാലി വളർത്തൽഅഗ്രോവൻ
പശു, എരുമ എന്നിവയിൽ നിന്നും പരമാവധി പാൽ ലഭിക്കാൻ വേണ്ട പോഷക നിയന്ത്രണങ്ങൾ
● അപര്യാപ്തമായ ഭക്ഷണശീലം കറവയുള്ള കാലികളുടെ ശരീര വളർച്ച, പാലുൽപ്പാദനം, പ്രത്യുത്പാദനം എന്നിവയെ പ്രതികൂലമായാണ് ബാധിക്കുക. എന്തെങ്കിലും മാറ്റം വരുത്തുന്നതിന് മുമ്പ് ആരോഗ്യപ്രദമായ തീറ്റ നിയന്ത്രിച്ച് നൽകിത്തുടങ്ങണം. ● വെള്ളം ഇല്ലാത്ത കാലിത്തീറ്റയിലെ പ്രോട്ടീൻറെയും എനർജിയുടെയും അളവ് വർധിപ്പിക്കുന്നത് പ്രതീക്ഷിച്ച ഫലം ലഭിക്കാൻ സഹായിക്കും. ● കാലിയുടെ ഭാരവും അവസ്ഥയും ശ്രദ്ധയോടെ നിരീക്ഷിക്കുക. പ്രസവത്തിന് മുമ്പുള്ള മൂന്നാഴ്ച ആവശ്യമായ പരിചരണങ്ങൾ നിർബന്ധമായും നൽകിയിരിക്കണം. ഭാവിയിൽ ഉണ്ടാകാവുന്ന ഊർജക്കുറവ് തടയാൻ ബൈപ്പാസ് ഫാറ്റ്, പാലുത്പാദനം വർധിപ്പിക്കാനുള്ള ഏതെങ്കിലും കാലിത്തീത്തീറ്റയ്ക്കൊപ്പം ചേർത്ത് നൽകുക. ● പശുക്കളും എരുമകളും പാലുൽപ്പാദിപ്പിക്കാനുള്ള പ്രായത്തിലെത്തിയാൽ, പാൽ ഉൽപ്പാദിപ്പാനുള്ള ശേഷി അനുസരിച്ച് വേണം തീറ്റ നൽകേണ്ടത്. കന്നുകാലികളുടെ ദഹനത്തിന് ആവശ്യമായ പ്രോട്ടീനും ഫൈബറും മറ്റ് ധാതുക്കളും മൃഗഡോക്ടറായിരിക്കണം നിർദേശിക്കേണ്ടത്.
● വെറ്റിനറി ഡോക്ടറുടെ ഉപദേശമനുസരിച്ച്, പശുക്കൾക്കും എരുമകൾക്കും സാധരണ കൊടുക്കേണ്ട കാലിത്തീറ്റയുടെ അളവ്, പ്രോട്ടീനുകളും ഫൈബറുകളും ധാതുക്കളുമുൾപ്പെടെ നൽകേണ്ടതാണ്. പുതിയ മിക്സഡ് തീറ്റ അല്ലെങ്കിൽ ടിഎംആർ ടെക്നോളജി മൃഗങ്ങളുടെ തീറ്റ, കാലിത്തീറ്റ എന്നിവയ്ക്ക് ഉപകാരപ്രദമാണ്. കാലികളുടെ ദഹനവ്യവസ്ഥയിലെ അസിഡിറ്റി കുറയ്ക്കാൻ ഇത് സഹായിക്കുന്നു._x000D_ _x000D_ അവലംബം: ഡോ. പരാഗ് ഘോൻഗ്ലേ, അഗ്രോവോൺ, 2019_x000D_ ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
504
6