Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
04 Aug 19, 06:30 PM
കന്നുകാലി വളർത്തൽNDDB
പോഷകാഹാരം പശുക്കിടാങ്ങൾക്ക് വളരെ പ്രധാനപ്പെട്ടതാണ്
ഏത് പാലുല്പാദനകേന്ദ്രത്തിൻറെയും വിജയം അതിലെ കാലിക്കിടാങ്ങളുടെ നല്ല രീതിയിലുള്ള പരിപാലനവുമായി ബന്ധപ്പെട്ടിരിക്കുന്നു. കിടാങ്ങളുടെ വളർച്ചയുടെ ആദ്യ സമയങ്ങളിൽ മികച്ച പോഷണം ലഭ്യമാക്കുന്നത് അവ വേഗം വളരുന്നതിനും നേരത്തേ പ്രായപൂർത്തിയാകുന്നതിനും പ്രധാനമാണ്. കിടങ്ങൾക്ക് അനുയോജ്യമല്ലാത്ത പോഷകാഹാരം നൽകുന്നത് ഗർഭധാരണം വൈകുന്നതിനും പാലുല്പാദനം കുറയുന്നതിനും കാരണമാകാം. പശുക്കിടാങ്ങളുടെ ആഹാരക്രമത്തെക്കുറിച്ചുള്ള പ്രധാന കാര്യങ്ങൾ: ● കിടാവ് ജനിച്ച് ആദ്യ അര മണിക്കൂറിനുള്ളിൽത്തന്നെ കൊളസ്ട്രം അഥവാ ആദ്യത്തെ പാൽ നൽകണം ● ഭാരത്തിനനുസരിച്ച് ആദ്യത്തെ രണ്ട് മാസം കിടാങ്ങൾക്ക് 10% പാൽ നൽകുക ● ജനിച്ച് രണ്ടാഴ്ച്ചയ്ക്കുശേഷം മികച്ചയിനം ഗുരുത്വാഹാരമായ കാഫ് സ്റ്റാർട്ടർ നൽകിത്തുടങ്ങുക ● ഓരോ മാസത്തിലും വിവധയിനം വിര പ്രതിരോധ മരുന്നുകൾ നൽകിയിരിക്കണം ● മിൽക്ക് റിപ്ലേസർ (കുപ്പിപ്പാൽ) നൽകുക ● പാൽ കൊടുക്കുന്നത് വെവ്വേറായായണെങ്കിൽ, അവയിൽ ആൻറിബയോട്ടിക് പൌഡർ ചേർത്ത് നൽകുക ● കിടാങ്ങളെ മികച്ച ഗുണനിലവാരമുള്ള വൈക്കോൽ തീറ്റുക ● കൃത്യമായ സമയത്ത് പ്രതിരോധകുത്തിവെപ്പുകൾ നൽകിയിരിക്കണം സ്രോതസ്സ്: എൻഡിഡിബി
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
380
0