AgroStar Krishi Gyaan
Pune, Maharashtra
21 Jul 19, 06:30 PM
കന്നുകാലി വളർത്തൽഗാവോം കണക്ഷൻ
കന്നുകാലികളെ വാങ്ങുന്നതിന് മുമ്പ് ഈ പ്രധാന വിവരങ്ങൾ ശ്രദ്ധിക്കൂ
മിക്കവാറും കന്നുകാലികലെ വളർത്തുന്നവരെല്ലാം പാലുല്പാദിപ്പിക്കുന്ന കാലികളെ മറ്റ് വിവിധയിടങ്ങളിൽ നിന്ന് വളരെ ഉയർന്ന വിലയ്ക്ക് വാങ്ങുകയാണ് പതിവ്. ബ്രോക്കർ പറഞ്ഞത്ര പാൽ ലഭിക്കുന്നില്ലെന്ന് പിന്നീട് പലപ്പോഴും ബോധ്യപ്പെടുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങൾ കന്നുകാലി വളർത്തുന്നവർക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതിന് കാരണമാകുന്നു. താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക ശരീരഘടന: ആരോഗ്യമുള്ള കാലിയുടെ ശരീരം മുൻഭാഗത്ത് മെലിഞ്ഞതും പുറകിൽ വിസ്താരമുള്ളതുമായിരിക്കും. അവയുടെ നാസാരന്ധ്രങ്ങൾ തുറന്നതും, താടിയെല്ല് ബലമുള്ളതും, ആകർഷകമായ കണ്ണുകൾ, നീളമുള്ള വാല്, മൃദുവും കട്ടികുറഞ്ഞതുമായ തൊലി എന്നിവയും ഉണ്ടാകും. നെഞ്ചിൻറെ ഭാഗങ്ങൾ വികസിച്ചതും വിസ്താരമുള്ള പുറംഭാഗവും ആയിരിക്കും. പാലുല്പാദനം: കാലികളുടെ വിപണി വില അവ ഉത്പാദിപ്പിക്കുന്ന പാലിൻറെ ഗുണനിലവാരമനുസരിച്ചാണ് നിശ്ചയിക്കുന്നത്. അതിനാൽ, വാങ്ങുന്നതിന് മുമ്പ് 2-3 ദിവസം കാലിയെ കറന്ന് ഗുണനിലവാരം ഉറപ്പുവരുത്തണം. പ്രായം: സാധാരണയായി കുട്ടികളെ പ്രസവിക്കാനുള്ള കഴിവ് 10-12 വയസിനുള്ളിൽ അവസാനിക്കുന്നു. മൂന്നാമത്തെയോ നാലാമത്തെയോ കുട്ടി വരെ പാലുല്പാദനം അതിൻറെ പാരമ്യത്തിലായിരിക്കും, അതിന് ശേഷം അത് ക്രമേണ കുറയുന്നു. മൃഗങ്ങളുടെ വയസ് കണ്ടുപിടിക്കുന്നത് അവ കാഴ്ചയ്ക്ക് എങ്ങിനെയിരിക്കുന്നെന്ന് നോക്കിയും പല്ലുകളുടെ എണ്ണത്തിനനുസരിച്ചുമാണ്. സ്രോതസ്സ് : ഗാവോം കണക്ഷൻ
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
614
1