Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
24 Aug 19, 06:30 PM
ജൈവ കൃഷിഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
കീടനിയന്ത്രണത്തിനായി വേപ്പിൻ സത്ത് തയാറാക്കുന്ന രീതി
വേപ്പിൻകുരുസത്ത് കീടനിയന്ത്രണത്തിനായി സാധാരണ ഉപയോഗിക്കുന്ന, വിളകൾക്കായുള്ള ഏറ്റവും ചെലവ് കുറഞ്ഞ കീടനാശിനിയാണ്. പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗങ്ങൾ, പരുത്തി തുടങ്ങി മറ്റെല്ലാവിളകളിലും ഇത് ഒരു കീടനാശിനിയായി ഉപയോഗിക്കുന്നു. വേപ്പിൻ സത്ത് തയാറാക്കുന്ന രീതി: വേപ്പിൻ കുരു ശേഖരിക്കുക, അവ ലഭ്യമല്ലെങ്കിൽ വിപണിയിൽ ലഭ്യമായ വേപ്പിൻ പൊടി ഉപയോഗിച്ച് സത്ത് തയാറാക്കാം. വേപ്പിൻ സത്ത് തയാറാക്കുന്നതിനായി 5 കിഗ്രാം വേപ്പിൻ പൊടി 10 ലിറ്റർ വെള്ളത്തിൽ ഒരു രാത്രിമുഴുവൻ പ്ലാസ്റ്റിക് ബക്കറ്റിൽ ഇട്ടു കുതിർക്കുക. നന്നായി അരിച്ചെടുത്ത വേപ്പിൻ സത്ത് മിശ്രിതം 100 ലിറ്റർ വെള്ളത്തിൽ ചേർക്കണം ഒപ്പം ഒരു സ്റ്റിക്കർ സ്ഥാപിച്ച് ഇത് ചെടിയിലേക്ക് തളിക്കാം. വേപ്പിൻ സത്തിൻറെ പ്രയോജനങ്ങൾ: • വേപ്പിൻ സത്ത് പൂർണമായും ജൈവ ഉറവിടങ്ങളിൽ നിന്ന് വരുന്നതിനാൽ ഇത് സാമ്പത്തികലാഭമുള്ളതും എളുപ്പത്തിൽ ഉണ്ടാക്കാവുന്നതുമാണ്. • 15 ദിവസത്തെ ഇടവേളയിൽ സ്ഥിരമായി വേപ്പിൻകുരു സത്ത് തളിക്കുന്നത് നീരൂറ്റിക്കുടിക്കുന്ന കീടങ്ങളുടെ സാന്നിധ്യം കുറയ്ക്കുന്നു. • പ്രാണികളുടെയും ശലഭങ്ങളുടെയും ജീവിതചക്രത്തിൽ, മുട്ടയിടുന്നതും നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെയും തടയുകയും മുട്ടയിടുക എന്ന ജൈവപ്രക്രിയ കൂടി നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു. • ഇവയിൽ ജൈവ ഘടങ്ങൾ അടങ്ങിയിരിക്കുകയും രാസ ഘടകങ്ങൾ ഇല്ലാതിരിക്കുകയും ചെയ്യുന്നതിനാൽ, ജൈവ കൃഷിയിൽ വളരെയെളുപ്പം ഉപയോഗിക്കാം. • കീടനാശിനികൾക്കൊപ്പവും ഏകീകൃത കീടനിയന്ത്രണ മാർഗത്തിലും ഇത് ഒരു പോലെ എളുപ്പത്തിൽ ഉപയോഗിക്കാം. • വെള്ളീച്ച, മുഞ്ഞ, ഇലപ്പേൻ തുടങ്ങി മറ്റ് നിരവധിയിനം ലാർവകളെ നന്നായി നിയന്ത്രിക്കാൻ കഴിയു്നനു. ലാർവ ഘട്ടത്തിൽ തന്നെ ചെടികളിൽ വേപ്പിൻ സത്ത് തളിച്ചിരിക്കണം. സ്രോതസ്സ്: ശ്രീ. തുഷാർ ഉഗാലെ, അഗ്രികൾച്ചർ എൻറമോളജിസ്റ്റ്
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
495
0