Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
16 Sep 19, 10:00 AM
ഉപദേശക ലേഖനംഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
ജമന്തിപ്പൂക്കൾ കൃഷിചെയ്യുന്നതിനുള്ള ആധുനിക മാർഗം
എല്ലാ സംസ്ഥാനങ്ങളിലും ജമന്തിപ്പൂക്കൾക്ക് വലിയ വിപണിയാണ് ഉള്ളത്, പ്രത്യേകിച്ച് ദസറ, ദീപാവലി, ക്രിസ്മസ്, വിവാഹങ്ങൾ തുടങ്ങി നിരവധിയായ ആഘോഷവേളകളിൽ. അതിനാൽത്തന്നെ ഈ പൂക്കൾ കൃഷി ചെയ്യുന്നത് വളരെയധികം ലാഭകരമാണ്.
ഭൂമി: ജമന്തിവിളയ്ക്ക് അനുയോജ്യമായ മണ്ണ് തെരഞ്ഞെടുക്കുന്നത് എല്ലായ്പ്പോഴും പ്രയോജനപ്രദമാകും. പിഎച്ച് മൂല്യം 6.5നും 7നും ഇടയിലുള്ള മണ്ണാണ് കൃഷിക്ക് നല്ലത്. ശരാശരി അല്ലെങ്കിൽ കുറവ്, നന്നായി നീർവാർച്ചയുള്ള, ധാരാളം ജൈവ വസ്തുക്കളുള്ള മണ്ണ് തെരഞ്ഞെടുക്കുക. കാലാവസ്ഥ: ജമന്തി ഒരു ഹ്രസ്വകാല വിളയാണ്, അതിനർത്ഥം അവയ്ക്ക് പുഷ്പിക്കാൻ വളരെക്കുറച്ച് ദിവസങ്ങളും കുറഞ്ഞ താപനിലയുമേ ആവശ്യമുള്ളൂ എന്നാണ്. വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ, കൂടുതൽ ദിവസങ്ങളിൽ കൂടുതൽ സൂര്യപ്രകാശം നിർബന്ധമാണ്. ജമന്തിച്ചെടികളുടെ വളർച്ചയ്ക്ക് 20 ഡിഗ്രി സെൽഷ്യസ് മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെയും പൂവിടുന്നതിന് 10 ഡിഗ്രി സെൽഷ്യസ് മുതൽ 20 ഡിഗ്രി സെൽഷ്യസ് വരെയും താപനില ആവശ്യമാണ്. ഇനം തെരഞ്ഞെടുപ്പ്: ഓരോ പ്രദേശത്തും ആവശ്യക്കാരുള്ളതിന് അനുസരിച്ച് വേണം വിത്തിനങ്ങൾ തെരഞ്ഞെടുക്കേണ്ടത്. വളം നിയന്ത്രണം: നടുന്നതിന് മുമ്പ് മണ്ണൊരുക്കുമ്പോൾ, 10-12 ടൺ നന്നായി അഴുകിയ ജൈവവസ്തുക്കൾക്കൂടി മണ്ണിലേക്ക് ചേർക്കുക. കൃഷിയുടെ സമയത്ത്, നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ എന്നിവ ഏക്കറിന് 100 കിഗ്രാം യൂറിയ, 120 കിഗ്രാം ഡിഎപി, 120 പൊട്ടാഷ് എന്ന അനുപാതത്തിൽ വെവ്വേറെയായി നൽകണം. നട്ട് ഒന്ന് മുതൽ ഒന്നരമാസം വരെ ഇത് ഏക്കറിന് 5 കിഗ്രാം എന്ന അളവിലാണ് നൽകേണ്ടത്. ഇടവിള: കൃഷിയിടത്തിൽ നിന്ന് സമയാസമയങ്ങളിൽ കളകളെ നീക്കം ചെയ്യണം. കളരഹിതമായ കൃഷിയിടം ഗുണനിലവാരമുള്ളതും ആരോഗ്യമുള്ളതുമായ വിളകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. സാധാരണയായി, നട്ടതിന് ശേഷം നാലാമത്തെ ആഴ്ച കളപറിയ്ക്കൽ പൂർത്തിയാക്കിയിരിക്കണം. പ്രധാനശാഖ മുറിയ്ക്കുന്നത്, കൂടുതൽ ശാഖകൾ വളരുന്നതിനും അതുവഴി മെച്ചപ്പെട്ട ഉത്പാദനം ലഭിക്കുന്നതിനും കാരണമാകുന്നു. പൂ വിളവെടുപ്പ്: മുഴുവനായും വിരിഞ്ഞ പൂക്കൾ സൂര്യോദയത്തിന് മുമ്പേ വിളവെടുക്കണം. വൈകിയാൽ, നിറം മങ്ങുന്നതിനുള്ള സാധ്യത കൂടുകയും ഭാരം കുറയുകയും ചെയ്യുന്നു. ഇനത്തിന് അനുസരിച്ച്, പൂവിടൽ നട്ട് മൂന്ന് മുതൽ അഞ്ച് മാസം വരെ കാലയളവിൽ ആരംഭിക്കുന്നു, ഇത് ഒരു മാസം നീണ്ടുനിൽക്കുന്നു. നേരത്തേ പുഷ്പിക്കുന്ന ഇനങ്ങൾക്ക് നാല് മുതൽ ആറ് വരെയും വൈകി പുഷ്പിക്കുന്നവയ്ക്ക് എട്ടിനും പത്തിനും ഇടയിൽ വിളവെടുപ്പുകൾ നടത്താം. സ്രോതസ്സ്: അഗ്രോസ്റ്റാർ അഗ്രോണമി സെൻറർ ഓഫ് എക്സലൻസ് ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
544
1