Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
15 Jul 19, 10:00 AM
ഉപദേശക ലേഖനംഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
കരിമ്പിലെ കമ്പിളി മുഞ്ഞ നിയന്ത്രണം
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കൃഷി ചെയ്യുന്ന പ്രധാനപ്പെട്ട ഒരു വ്യാവസായിക വിളയാണ് കരിമ്പ്. ഈ വിളയുടെ ഉത്പാദനത്തെ, പ്രധാനമായും മഹാരാഷ്ട്രയിലെയും കർണാടകയിലെയും, കമ്പിളി മുഞ്ഞ (വൂളി എഫിഡ് അഥവാ വെള്ള മുഞ്ഞ) എന്ന കീടത്തിൻറെ ആക്രമണം ബാധിക്കുന്നു. ഇലകളിൽ കോളനികളുണ്ടാക്കിയും പലപ്പോഴം കരിമ്പിൻ തണ്ടുകളിലും ഇവയെ കണ്ടുവരാറുണ്ട്. ഈ കോളനികൾ വെള്ളപ്പൊടിയുടെ കൂട്ടം പോലെ കാണപ്പെടുന്നതിനാലാണ് ഇവയ്ക്ക് കമ്പിളി മുഞ്ഞ അഥവാ വെള്ള മുഞ്ഞ എന്ന് പേര് വന്നത്. ആൺ കീടങ്ങൾ ചെറുതായിരിക്കുമ്പോൾ പച്ച കലർന്ന വെള്ള നിറത്തിലും പെൺ പ്രാണികൾ മഞ്ഞ കലർന്ന വെള്ള നിറത്തിലും കാണപ്പെടുന്നു. വളർച്ച പൂർത്തിയായ പെൺപ്രാണികൾക്ക് ചിറകുകൾ ഉണ്ടാകില്ല. അവയ്ക്ക് നീളവും വിസ്തൃതിയുമുള്ള ശരീരമായിരിക്കും ഉണ്ടാകുക.ഈ ശരീരം വെളുത്ത് പരുത്തിപോലുള്ള ശരീര ദ്രവം കൊണ്ട് മൂടിയിരിക്കും. ആൺ പ്രാണികൾക്ക് ചിറകുകളുണ്ട്. കമ്പിളി മുഞ്ഞ ബാധയുടെ ഘട്ടങ്ങളും ലക്ഷണങ്ങളും രണ്ടിനം ചെറുപ്രാണികളും മുതിർന്ന പ്രാണികളും കരിമ്പ് ഇലകളുടെ താഴ്ഭാഗത്തിരുന്ന കോശദ്രവം ഊറ്റിക്കുടിക്കുന്നു. ഇവ പുറത്തുവിടുന്ന തേൻ തുള്ളികൾ ഇലകളുടെ മുകൾ ഭാഗത്ത് വീണ് അവിടെ പശപശപ്പുള്ള ഒരു ആവരണം സൃഷ്ടിക്കുന്നു. ഇതിനാൽ, ഇലകളിൽ കറുത്ത കരിപോലുള്ള വസ്തു രൂപപ്പെടുന്നു. ഈ കരി കട്ടിയുള്ളതും പ്രകാശസംശ്ലേഷണത്തെ തടസ്സപ്പെടുത്തുകയം താരതമ്യേന കുറഞ്ഞ കരിമ്പ് വിളവിനും (25%) സൂക്രോസിൻറെ അളവിനും (26.71%) കാരണമാകുകയും ചെയ്യുന്നു. വളർച്ചയുടെ ആദ്യ ഘട്ടങ്ങളിൽ ചെടികൾ നശിച്ചേക്കാം. ഈ കീടം പടരുന്നത് കാറ്റ്,ഉറുമ്പ്, കീടബാധയേറ്റ ഇലകൾ എന്നിവയിലൂടെയാണ്. അനുകൂലമായ കാലാവസ്ഥ മേഘാവൃതമായ കാലാവസ്ഥ, 70 മുതൽ 95% വരെ ഏകദേശ അന്തരീക്ഷ ആർദ്രത ഇതാണ് കമ്പിളി മുഞ്ഞയുടെ വളർച്ചയ്ക്ക് അനുയോജ്യം. ജൂൺ മാസത്തിലാണ് കഠിനമായ കീടബാധ കാണാൻ സാധ്യതയുള്ളത്, സെപ്തംബർ വരെ കീടത്തിൻറെ ഉപദ്രവം വളരെയധികമായി നിലനിന്നേക്കാം. കമ്പിളി മുഞ്ഞയെ നിയന്ത്രിക്കുന്നതിനുള്ള മാർഗങ്ങൾ: ● കീടബാധയുള്ള പ്രദേശങ്ങളിലെ കരിമ്പിൽ നിന്നുള്ള വിത്തുകൾ പുതുതായി കൃഷി ചെയ്യാൻ ഉപയോഗിക്കരുത്. ● കമ്പിളി മുഞ്ഞയെ നിയന്ത്രിക്കുന്നതിന്, കരിമ്പ് നടാൻ റിഡ്ജ് ആൻഡ് ഫ്യുറോ മാർഗം, കിടങ്ങ് മാർഗം അല്ലെങ്കിൽ സിങ്കിൾ ബഡ് സോവിംഗ് എന്നിവ ഉപയോഗിക്കാം. ● കീടബാധ വളരെക്കൂടുതലാണെങ്കിൽ ആക്രമണമേറ്റ കരിമ്പ് ഭാഗങ്ങൾ കത്തിച്ച് കളയണം. ● കരിമ്പ് കൃഷിക്ക് ആവശ്യത്തിലധികം ജലസേചനം ഒഴിവാക്കുക. ആവശ്യാനുസരണം വേണം ഇത് ചെയ്യേണ്ടത്. ● നിർദേശമനുസരിച്ച് സന്തുലിത രാസവളങ്ങൾ ഉപയോഗിക്കണം. പാടത്ത് ആവശ്യത്തിലധികം നൈട്രജൻ വളങ്ങളിടുന്നത് ഒഴിവാക്കുക. ഹെക്ടറിന് 20 ടണ്ണെങ്കിലും ഫാം യാർഡ് മാന്യൂർ പോലുള്ള ജൈവാവശിഷ്ടങ്ങളും മണ്ണിരക്കമ്പോസ്റ്റും ഇടണം. ● കരിമ്പിലെ കമ്പിളി മുഞ്ഞയുടെ വളർച്ച ഫലപ്രദമായി നിയന്ത്രിക്കാൻ, ജൈവ നിയന്ത്രണ മാർഗ്ഗങ്ങളായ ലേഡി ബേർഡ് വണ്ട്, ഗ്രീൻ ലേസ് വിംഗ് എന്നിവയെ സംരക്ഷിക്കുകയും രാസനിയന്ത്രണമാർഗമായ ഡൈഫ അഫിഡവോറ ഹെക്ടറിന് 50000 വീതം പ്രയോഗിക്കുകയും ചെയ്യുക. ● മിത്രകീടങ്ങൾ ഉള്ളിടത്ത് രാസകീടനാശിനികൾ പ്രയോഗിക്കാതിരിക്കുക. ● വിളയുടെ ആദ്യഘട്ടങ്ങളിൽ, ക്ലോറോപൈറിഫോസ് 50% + സൈപെർമെത്രിൻ 5% ഇസി 2 മില്ലി വീതം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക. തുള്ളിനന സംവിധാനം പാടത്ത് ലഭ്യമാണെങ്കിൽ ക്ലോറോപൈറിഫോസ് 50% + സൈപെർമെത്രിൻ 5% ഇസി 500 ഗ്രാം വീതം ഏക്കറിന് എന്ന അളവിൽ നൽകുക (കൂടുതൽ കീടബാധയുള്ള സാഹചര്യത്തിലാണിത്). ● ആറ് മാസം വളർച്ചയുള്ള കരിമ്പ് വിളയ്ക്ക്, തൈമേറ്റ് 10% ഏക്കറിന് 3-5 കിഗ്രാം മണ്ണിലൂടെ നിർബന്ധമായും നൽകണം. ● മുറിച്ചെടുത്ത തണ്ടിൽ നിന്ന് വീണ്ടും വളർത്തുന്ന റാറ്റൂണിംഗ് രീതി കരിമ്പിൽ ഒഴിവാക്കണം ഒപ്പം കീടബാധയുള്ള വിളയുടെ അവശിഷ്ടങ്ങൾ കത്തിക്കരുത്. വിളവെടുപ്പിന് ശേഷം, തണ്ടിൽ നിന്ന് മുളപൊട്ടാൻ അനുവദിക്കരുത്. അവലംബം - അഗ്രോസ്റ്റാർ അഗ്രോണമി സെൻറർ എക്സലൻസ്
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
200
10