Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
14 Jun 19, 11:00 AM
ഉപദേശക ലേഖനംഅപ്നി ഖേതി
നിലക്കടലയിലെ ടിക്ക അഥവാ സെർകോസ്പോറ ഇലപ്പുള്ളിരോഗത്തിൻറെ നിയന്ത്രണം
ലക്ഷണം: ഇലകളുടെ മുകൾഭാഗത്ത് കാണുന്ന ചുറ്റും ഇളം മഞ്ഞനിറത്തിലുള്ള ഉണങ്ങിയ വൃത്താകൃതിയിള്ള പുള്ളികൾ.
നിയന്ത്രണ മാർഗങ്ങൾ: ഈ രോഗത്തെ നിയന്ത്രിക്കുന്നതിന്, തുടക്കത്തിൽ വിത്ത് തെരഞ്ഞെടുക്കുന്ന സമയം മുതൽ ശ്രദ്ധ കൊടുക്കണം. ആരോഗ്യമുള്ളതും കേടില്ലാത്തതുമായ വിത്ത് നടാനായി തെരഞ്ഞടുക്കണം. നടുന്നതിന് മുമ്പ്, ഒരു കിഗ്രാം വിത്തിന് തിറാം (75%) 5 ഗ്രാം അല്ലെങ്കിൽ ഇൻഡോഫിൽ എം-45 (75%) 3 ഗ്രാം എന്ന അളവിൽ എടുത്ത് വിത്ത് പരിചരണം നടത്തണം. വെറ്റബിൾ സൾഫർ 50 ഡബ്ളിയുപി ഒരേക്കറിന് 500-750 ഗ്രാം, 200-300 ലിറ്റർ വെള്ളത്തിനോടൊപ്പം ചേർത്ത് തളിക്കുക. ആഗസ്റ്റ് ആദ്യവാരത്തിൽ തുടങ്ങി രണ്ടാഴ്ചക്കാലം മൂന്നോ നാലോ തവണ ഇത് തളിക്കുക. ഒന്നിടവിട്ട്, ജലസേചനം നടത്തുന്ന വിളയിൽ കാർബെൻഡൈസിം 50 ഡബ്ളിയുപി ഏക്കറിന് 500 ഗ്രാം, 200 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക. വിളയ്ക്ക് 40 ദിവസം പ്രായമാകുന്നത് മുതൽ രണ്ടാഴ്ചക്കാലത്തെ ഇടവേളയിൽ മൂന്ന് തവണ ഇത് തളിക്കുക. സ്രോതസ്സ്: അപ്നി ഖേതി ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
34
0