Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
05 Sep 19, 10:00 AM
ഗുരു ഗ്യാൻഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
വെള്ളപ്പയർ, ചെറുപയർ, ഉഴുന്ന് എന്നിവയിലെ പുള്ളികളുള്ള കായ് തുരപ്പൻറെ നിയന്ത്രണം
വെള്ളപ്പയർ, ചെറുപയർ, ഉഴുന്ന് എന്നിവയുടെ വളർച്ചയിൽ ഒരു പ്രത്യുത്പാദന ഘട്ടം ഉണ്ടായിരിക്കാം (പൂവിടുന്ന ഘട്ടം അല്ലെങ്കിൽ കായ്/വിത്തുകൾ രൂപപ്പെടുന്ന ഘട്ടം). സാധാരണയായി കായ് തുരപ്പൻറെ ഉപദ്രവം കണ്ടുതുടങ്ങുന്നത് ഈ ഘട്ടങ്ങളിലാണ്. ലാർവ വിത്ത് സഞ്ചിയിൽ ഒരു ദ്വാരമുണ്ടാക്കി അതിലൂടെ അകത്തേക്ക് കടക്കുന്നു. ലാർവ തിന്നാതിരിക്കുന്ന വിത്തുകൾ മാത്രമേ തൊണ്ടിനകത്ത് ഉണ്ടാകുകയുള്ളൂ. നിയന്ത്രണമാർഗങ്ങളുടെ അഭാവത്തിൽ, ഈ ലാർവകൾ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതിന് കാരണമായേക്കാം. പച്ച നിറമുള്ള ഈ ലാർവയുടെ ശരീരത്തിൽ ചെറിയ കറുത്ത രോമങ്ങൾ കാണാം. നന്നായി വളർന്ന ചിത്രശലഭപ്പുഴു അർദ്ധ സുതാര്യവും ശരീരത്തിൽ 6 കറുത്ത പുള്ളികളോടെ തിളങ്ങുകയും ചെയ്യും. അതിനാൽ ഇവ ഇംഗ്ലീഷിൽ സ്പോട്ടഡ് പോഡ് ബോറർ എന്ന് കൂടി അറിയപ്പെടുന്നു. ലാർവ പൂക്കളിലേക്കും മൊട്ടുകളിലേക്കും തൊണ്ടിനകത്തേക്കും കയറുകയും അകത്തുനിന്ന് വിത്തുകൾ ആഹാരമാക്കുകയും ചെയ്യുന്നു. ലാർവയുടെ വിസർജ്യം കൊണ്ട് അകത്തേക്ക് കയാറാനുണ്ടാക്കിയ ദ്വാരം അടയ്ക്കുന്നു. ഈർപ്പക്കൂടുതലുള്ള കാലാവസ്ഥയിലാണ് ഇവ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കാറുള്ളത്. ഏകീകൃത നിയന്ത്രണം: ബ്രക്കോനിഡ് വിഭാഗത്തിൽപ്പെട്ട രണ്ട് പരാദങ്ങൾ കായ് തുരപ്പൻ പുഴുവിനെ ആശ്രയിക്കുകയും അത് വഴി സ്വാഭാവിക രീതിയിൽ അവയുടെ എണ്ണം കുറയ്ക്കുകയും ചെയ്യുന്നതായി കണ്ടുവരുന്നുണ്ട്. കീടബാധയുടെ ആരംഭത്തിൽ, വേപ്പിൻ പിണ്ണാക്ക് 500 ഗ്രാം (5%) അല്ലെങ്കിൽ വേപ്പെണ്ണ 50 മില്ലി അല്ലെങ്കിൽ വേപ്പ് അധിഷ്ഠിതമായ രൂപവൽക്കരണങ്ങൾ 10 മില്ലി (1% ഇസി അഥവാ കുഴമ്പ് രൂപത്തിലുള്ള സത്ത്) 40 മില്ലി (0.15% ഇസി)യിലേക്ക് അല്ലെങ്കിൽ ബെവേറിയ ബാസിയാന എന്ന ഫംഗസ് അധിഷ്ഠിത പൊടി 40 ഗ്രാം വീതം 10 ലിറ്റർ വെള്ളത്തിൽ ചേത്ത് തളിക്കുക. കീടബാധ കൂടുതലാണെങ്കിൽ, ക്വിനാൽഫോസ് 25 ഇസി 20 മില്ലി വീതം അല്ലെങ്കിൽ ട്രിയാസോഫോസ് 40%+ സെപെമെത്രിൻ 4% (44%) ഇസി 10 മില്ലി വീതം അല്ലെങ്കിൽ ലെഫെന്യുറോൺ 5 ഇസി 10 മില്ലി വീതം അല്ലെങ്കിൽ മോണോക്രോട്ടോഫോസ് 36 എസ്എൽ-അലിയിക്കാവുന്ന ദ്രാവകം 10 മില്ലി വീതം അല്ലെങ്കിൽ തൈറോകാർബ് 75 ഡബ്ളിയുപി-നനയ്ക്കാവുന്ന പൊടി 10 ഗ്രാം ക്ലോറാന്ത്രിനിലിപ്രോൾ 18.5 എസ് സി-സസ്പെൻഷൻ കോൺസൻട്രേറ്റ് 3 മില്ലി വീതം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക, എമമാക്ടിൻ ബെൻസോയേറ്റ് ഡബ്ളിയുജി-വെള്ളത്തിൽ അലിയിക്കാവുന്ന ഗ്രാന്യൂൾ 5 ഗ്രാം വീതം അല്ലെങ്കിൽ ഫ്ലൂബെൻഡൈമൈഡ് 480 എസ്സി 2 മില്ലി വീതം അല്ലെങ്കിൽ ക്ലോറാന്ത്രിനിലിപ്രോൾ 18.5 എസ് സി 3 മില്ില വീതം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക. പ്രത്യേകിച്ച് ഉഴുന്നിലെയും വെള്ളപ്പയറിലെയും കായ് തുരപ്പൻറെ നിയന്ത്രണത്തിന്. കറുത്ത പുള്ളികളുള്ള കായ് തുരപ്പനെ വെള്ളപ്പയറിൽ കണ്ടാൽ, ഇൻഡോക്സ്കാർബ് 14.5 എസ് സി 3.5 മില്ലി വീതം അല്ലെങ്കിൽ സ്പിനോസാദ് 45 എസ് സി 1.6 മില്ലി അല്ലെങ്കിൽ എമമാക്ടിൻ ബെൻസോയേറ്റ് 5 എസ് ജി-അലിയിക്കാവുന്ന ഗ്രാന്യൂൾ 3 ഗ്രാം വീതം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് പൂക്കുന്ന സമയത്ത് 50% ചെടികളിലും തളിക്കുക, ആദ്യത്തെ തളിക്കലിന് 7 ദിവസങ്ങൾക്ക് ശേഷം രണ്ടാമത് വീണ്ടും തളിക്കാം. ചെറുപയറിൽ ഈ കീടത്തെ കാണുകയാണെങ്കിൽ, ക്ലോറാന്ത്രിനിലിപ്രോൾ 18.5 എസ് സി 3 മില്ലി വീതം അല്ലെങ്കിൽ ഫ്ലൂബെൻഡൈമൈഡ് 480 എസ് സി 2 മില്ലി വീതം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് പൂക്കളുണ്ടാകുന്ന സമയത്ത് 50% ചെടികളിലും തളിക്കുക.
ഡോ. ടി.എം. ഭർപോഡ മുൻ എൻഡോമോളജി പ്രൊഫസർ ബി.എ. കോളേജ് ഓഫ് അഗ്രികൾച്ചർ, ആനന്ദ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ആനന്ദ് – 388110 (ഗുജറാത്ത്, ഇന്ത്യ) ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
155
4